അമ്മയറിയാതെ കുട്ടിയെ കൈമാറിയ സംഭവം ഇന്നു സഭയിൽ

തിരുവനന്തപുരം: സിറ്റി കോർപ്പറേഷൻ പരിധിയിൽപ്പെട്ട പേരൂർക്കടയിൽ അനുപമ എസ് ചന്ദ്രന്റെ കുട്ടിയെ അവരറിയാതെ ദത്ത് നൽകിയ സംഭവം പ്രതിപക്ഷം ഇന്നു നിയമസഭയിൽ ഉന്നയിക്കും. അടിയന്തിരപ്രമേയമായി രാവിലെ തന്നെ വിഷയം സഭയിൽ ഉന്നയിക്കാനാണു പ്രതിപക്ഷത്തിന്റെ നീക്കം. കുട്ടിയ വീണ്ടെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പുത്തലത്ത് ദിനേശനു പരാതി നൽകിയ താൻ തോറ്റുപോയെന്ന സിപിഎം കേന്ദ്ര കമ്മിറ്റി അം​ഗം പി.കെ. ശ്രീമതിയുടെ പരാതിയും പ്രതിപക്ഷം ആയുധമാക്കും. ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിക്കാത്ത മുഖ്യമന്ത്രിയെക്കൊണ്ട് നിയമസഭയിൽ മറുപടി പറയിക്കാനാവും പ്രതിപക്ഷം ശ്രമിക്കുക.

Related posts

Leave a Comment