ദത്ത് നൽകിയ കുഞ്ഞിനെ ഏറ്റെടുത്ത് ഉദ്യോഗസ്ഥർ നാട്ടിലേക്ക്

വിജയവാഡ: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ അനുപമയുടെ കുഞ്ഞിനെ കേരളത്തിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഏറ്റുവാങ്ങി. കുഞ്ഞിനെ കുഞ്ഞിനെ ഇന്നു കേരളത്തിലെത്തിക്കും. തിരുവനന്തപുരത്ത് എത്തിയാൽ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർക്കാണ് സംരക്ഷണ ചുമതല.

വൈകാതെ തന്നെ അനുപമയുടെയും അജിത്തിൻറെയും കു‍ഞ്ഞിൻറെയും ഡിഎൻഎ പരിശോധനയ്ക്കായി സാമ്പിൾ ശേഖരിക്കും. രണ്ട് ദിവസത്തിനകം ഡിഎൻഎ പരിശോധന നടത്തുന്ന രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോടെക്നോളജിയിൽ ഫലം വരും. ഫലം പോസിറ്റീവായാൽ ചൈൽഡ് വെൽഫയർ കമ്മിറ്റി കുഞ്ഞിനെ അനുപമയ്ക്കു വിട്ടുകൊടുക്കുന്ന നടപടിയിലേക്ക് കടക്കും.

അഞ്ച് ദിവസത്തിനകം കുഞ്ഞിനെ കേരളത്തിലെത്തിക്കാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റി വ്യാഴാഴ്ച ഉത്തരവിട്ടിരുന്നു. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കാണ് സംരക്ഷണ ചുമതല. ആന്ധ്രാ പൊലീസും കേരളത്തിൽ നിന്നുള്ള ഉദ്യോഗസ്ഥർക്ക് സുരക്ഷ നൽകും.

അതേ സമയം, ലൈ​സ​ൻ​സി​ല്ലാ​ത്ത ശി​ശു​ക്ഷേ​മ സ​മി​തി ദത്ത് ന​ട​ത്തി​യ​ത് കു​ട്ടി​ക്ക​ട​ത്താ​ണെ​ന്ന് അ​നു​പ​മ ആരോപിച്ചു. സ​ർ​ക്കാ​ർ സം​വി​ധാ​നം മ​റ​യാ​ക്കി ത​ൻറെ കു​ഞ്ഞി​നെ ക​ട​ത്തു​ക​യാ​യി​രു​ന്നെ​ന്ന് അ​നു​പ​മ പറഞ്ഞു. ശി​ശു​ക്ഷേ​മ​സ​മി​തി സെ​ക്ര​ട്ട​റി ഷി​ജു ഖാ​ന​ട​ക്കം ഉ​ത്ത​ര​വാ​ദി​ക​ൾ​ക്കെ​തി​രെ ക്രി​മി​ന​ൽ കേ​സെ​ടു​ക്ക​ണം. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്തു​ന​ൽ​കു​മെ​ന്നും അ​നു​പ​മ പ​റ​ഞ്ഞു. ഒ​രു​പാ​ട് സ​ന്തോ​ഷ​മു​ള്ള ദി​വ​സ​മാ​ണി​ന്ന്. ത​ൻറെ കു​ഞ്ഞി​നെ ഇ​ന്ന് കാ​ണാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും അ​നു​പ​മ കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment