Connect with us
48 birthday
top banner (1)

News

ഭരണപരിഷ്ക്കാര കമ്മീഷൻ: വിയോജിച്ച് സെക്രട്ടേറിയറ്റ് അസോസിയേഷൻ

Avatar

Published

on

ഭരണപരിഷ്ക്കാര കമ്മീഷൻ ശുപാർശകൾ അംഗീകരിച്ച മന്ത്രിസഭാ യോഗ തീരുമാനങ്ങളിൽ കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്   വിയോജിപ്പ് .
സ്ഥാനക്കയറ്റം ലഭിക്കാൻ അർഹതാ പരീക്ഷ നടത്തുന്നതിനും ബൈ ട്രാൻസ്ഫർ മുഖേനയുള്ള നിയമനങ്ങൾ പി എസ് സി നടത്തുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാക്കുന്നതിനും ഉള്ള തീരുമാനങ്ങളിലാണ് അസോസിയേഷൻ പ്രധാനമായും എതിർപ്പ് ഉയർത്തിയത്.
സ്ഥാനക്കയറ്റം ലഭിക്കാൻ പ്രത്യേക പരിജ്ഞാനം ആവശ്യമാണെങ്കിൽ അർഹതാ പരീക്ഷ നടത്തിയാൽ അതാർജിക്കാൻ കഴിയുമെന്ന നിഗമനത്തിനടിസ്ഥാനമില്ല. പത്യേക പരിജ്ഞാനം ആവശ്യമെങ്കിൽ ജീവനക്കാർക്ക് പരിശീലനമാണ് നൽകേണ്ടത്. അതിനു സൗകര്യമൊരുക്കാനാണ് സർക്കാർ ശ്രമിക്കേണ്ടത്.
വകുപ്പ് തലത്തിൽ പ്രൊമോഷൻ തസ്തികളിലേക്ക് നൽകുന്ന ബൈ-ട്രാൻസ്ഫർ നിയമനങ്ങൾ പി എസ് സി പരീക്ഷയുടെ ഭാഗമാക്കുന്നത് അംഗീകരിക്കാനാകില്ല. നിലവിൽ ഇരുപതും ഇരുപത്തിയഞ്ചും വർഷമെടുത്താണ് പലപ്പോഴും ബൈ ട്രാൻസ്ഫർ നിയമനത്തിന് അർഹരാകുന്നത്‌. പി എസ് സി പരീക്ഷയുടെയും റാങ്ക് ലിസ്റ്റിൻ്റെയും പേരിൽ അത് തടയുന്നത് ക്രൂരമാണ്. യോഗ്യതയുടെയും സീനിയോറിട്ടിയുടെയും അടിസ്ഥാനത്തിൽ ലഭിക്കേണ്ട അത്തരം നിയമനങ്ങൾ നിഷേധിക്കാനാവും ഇപ്പോഴത്തെ തീരുമാനം വഴിയൊരുക്കുക. മാത്രമല്ല, റാങ്ക് ലിസ്റ്റിന് കാലാവധി കൂടി നിഷ്ക്കർഷിച്ചതിനാൽ ജീവനക്കാർക്ക് അവസരങ്ങളും നിഷേധിക്കപ്പെടും. സീനിയോറിട്ടിക്ക് യാതൊരു വിലയുമില്ലാതാകും.

സ്ഥലംമാറ്റം സംബന്ധിച്ച തർക്കം പരിഹരിക്കണമെന്ന് എൽ ഡി എഫ് ഭരണത്തിന് തോന്നാൻ ഒമ്പത് വർഷം വേണ്ടിവന്നു. മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി വനിതാ ജീവനക്കാരെയടക്കം സംസ്ഥാനത്തിന് പുറത്തേക്ക് പോലും സ്ഥലം മാറ്റി രസിച്ചവർ ഭരണത്തിൻ്റെ അവസാനലാപ്പിൽ തർക്ക പരിഹാരത്തിന് സംവിധാനമേർപ്പെടുത്താനുള്ള ത്വരക്ക് പിന്നിലുള്ള  ‘ചേതോവികാരം ജീവനക്കാർ  തിരിച്ചറിഞ്ഞിട്ടുണ്ട്. ജീവനക്കാരെ തെക്ക് വടക്ക് തട്ടിയവർക്ക് വരും കാലങ്ങളിൽ സ്വസ്ഥമായി സ്ഥലം മാറ്റഭീതി കൂടാതെ ജോലി ചെയ്യണം. ഭരണ പക്ഷത്തിരുന്ന് നീതികേടിന് നേതൃത്യം നൽകിയവർക്ക്,  ഭരണം മാറും മുമ്പ് തങ്ങളുടെ അവകാശ സംരക്ഷണത്തിനായി ഒരു സംവിധാനത്തിന് രൂപം കൊടുക്കണം. അതാണ് ഇപ്പോഴത്തെ തീരുമാനത്തിന് പിന്നിൽ. 

Advertisement
inner ad

.
നിലവിലുള്ള മാനദണ്ഡങ്ങൾ പ്രകാരം സർവീസ് സംഘടനാ ഭാരവാഹികൾക്ക് സംരക്ഷണമുണ്ട്. എന്നാൽ അത് പോലും നിലവിൽ പാലിക്കപ്പെടുന്നില്ല. എന്നിട്ടാണ് സ്ഥലം മാറ്റതർക്ക പരിഹാരത്തിന് സർവീസ് സംഘടനാ പ്രതിനിധികളെ ഉൾപ്പെടുത്തി സംയുക്ത സമിതി രൂപീകരിക്കും എന്ന് പറയുന്നത്. എന്നാൽ ഇത്തരം രീതിക്കൊന്നും കണക്കുതീർക്കാതെ കാലം കടന്നു പോകാറില്ല. അതുകൊണ്ട് തന്നെ ഒമ്പത് കൊല്ലം കൊള്ളരുതായ്മകൾ മുഴുവൻ ചെയ്തിട്ട് പത്താം കൊല്ലം പ്രായശ്ചിത്തം എന്ന നിലപാട് ജീവനക്കാർക്ക് സ്വീകാര്യമല്ലെന്ന് കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് എം എസ് ഇർഷാദും ജനറൽ സെക്രട്ടറി  കെ പി പുരുഷോത്തമനും അഭിപ്രായപ്പെട്ടു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

News

സഹജീവി സ്നേഹം വിശ്വാസത്തിന്റെ ഭാഗം. ഹുസൈൻ സഖാഫി ചുള്ളിക്കോട്

Published

on

റിയാദ് : മനുഷ്യനടക്കമുള്ള എല്ലാ സഹജീവികളോടും സ്നേഹവും കരുതലും വേണമെന്നും അത് വഴി മാത്രമേ വിശ്വാസം പൂർണ്ണമാകുകയുള്ളു എന്ന് കേരള ഹജ്ജ് കമ്മറ്റി ചെയർമാനും ജാമിഅ മർകസ് വൈസ് ചാൻസലറുമായ ഹുസൈൻ സഖാഫി ചുള്ളിക്കോട്.

ജീവ കാരുണ്യ മേഖലകളിൽ ഐ സി എഫ് ചെയ്യുന്ന സേവനങ്ങൾ മാതൃകാപരമാണെന്നും ഇത്തരം സേവന പ്രവർത്തനങ്ങൾക്കു പൊതുസമൂഹത്തിന്റെ പിന്തുണ വേണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു . ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ സി എഫ്) റിയാദ് റിജിനൽ കമ്മറ്റി സംഘടിപ്പിച്ച ഇഫ്താറിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisement
inner ad

റിയാദിലെ മാധ്യമ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ ഉള്ളവർക്കൊപ്പം ‘ഇഫ്താർ റ്റുഗെതർ’ എന്ന പേരിൽ ഡി പാലസ് ഹോട്ടലിൽ ഐ സി എഫ് സംഘടിപ്പിച്ച ഇഫ്താർ പരിപാടിയിൽ ഹുസൈൻ സഖാഫിക്ക് സ്നേഹോപഹാരം കൈമാറി.

ഐ സി എഫ് റിയാദ് റിജിനൽ പ്രെസിഡന്റ് മുഹമ്മദ് കുട്ടി സഖാഫി അധ്യക്ഷത വഹിച്ചു ഡോ: തമ്പി,വി ജെ നസ്രുദീൻ ,ശുഹൈബ് പനങ്ങര,രഘുനാഥ് പറശിനിക്കടവ് , സജീർ ഫൈസി എന്നിവർ പ്രസംഗിച്ചു.

ഡോ:അബ്ദുൽ അസീസ്‌ തയ്യാറാക്കിയ മയക്കു മരുന്ന് വിരുദ്ധ ട്രൈനിംഗ്‌ ലഘുലേഖ ഡോ: തമ്പി ഹുസൈൻ സഖാഫിക്ക് കൈമാറി. ഐ സി എഫ് റിയാദ് ജനറൽ സെക്രട്ടറി ഇബ്രാഹിം കരീം സ്വാഗതവും മീഡിയ സെക്രട്ടറി അബ്ദുൽ ഖാദർ പള്ളിപറമ്പ നന്ദിയും പറഞ്ഞു.

നജീബ് കൊച്ചു കലുങ്ക്, ഷംനാദ് കരുനാഗപ്പള്ളി, സുലൈമാൻ ഊരകം, ഷമീർ കൂന്നുമ്മൽ, ഫൈസൽ കൊണ്ടോട്ടി,ഡോ: തസ്‌ലിം ആരിഫ്, ഡോ: ശാക്കിർ അഹമ്മദ്, ഷമീർ ഫ്ലക്‌സി, ഹനീഫ് ഗ്ലോബൽ, ഷിഹാബ്‌ കൊട്ടുകാട്‌, ഉമർ പന്നിയൂർ, ലുഖ്‌മാൻ പഴുർ, അഷ്‌റഫ് അലി തുടങ്ങിയ പ്രമുഖർ പങ്കെടുത്തു

Advertisement
inner ad
Continue Reading

News

“ഡ്രഗ്സ് വേണ്ട, ലൈഫ് മതി” : ലഹരിക്കെതിരെ ക്യാമ്പയിന് തുടക്കം കുറിച്ച് റിയാദ് ഒഐസിസി

Published

on

റിയാദ്: ലഹരിയെന്ന മഹാ വിപത്തിനെതിരെ റിയാദ് ഒഐസിസി റീജിണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ “ഡ്രഗ്സ് വേണ്ട, ലൈഫ് മതി” എന്ന ആശയവുമായി ലഹരി വിരുദ്ധ ക്യാമ്പയിന് തുടക്കമായി. പരിപാടിയുടെ ഭാഗമായി റിയാദ് ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി ഭഗവാൻ സഹായി മീന ക്യാൻവാസിൽ ഒപ്പ് രേഖപ്പെടുത്തി കൊണ്ട് ക്യാമ്പയിന് തുടക്കം കുറിച്ചു. തുടർന്ന് പരിപാടിയിൽ പങ്കെടുത്ത ആയിരങ്ങൾ ഒപ്പ് രേഖപ്പെടുത്തി കാമ്പയിന്റെ ഭാഗമായി. ചടങ്ങിൽ ഗ്ലോബൽ കമ്മിറ്റി അംഗം നൗഫൽ പാലക്കാടൻ ലഹരി വിരുദ്ധ പ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു.

നമ്മുടെ നാടിനെ അരാജകത്തിലേക്ക് കൊണ്ട് പോകുന്ന ലഹരിയെന്ന മഹാ ദുരന്തത്തിൽ നിന്നും നമ്മുടെ നാടിനെയും നാട്ടുകാരെയും സംരക്ഷിക്കുക എന്ന ഭൗത്യവുമായി പ്രവാസികളായ നമുക്കും പലതും ചെയ്യാൻ സാധിക്കുമെന്നും, അതിന്റെ ഭാഗമായി വിത്യസ്ഥ ആശയങ്ങളുമായി റിയാദ് ഒഐസിസി മാസങ്ങളോളം നീണ്ടു നിൽക്കുന്ന ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികൾക്ക് തുടക്കം കുറിക്കുകയാണന്നും, ഇതിനായി പൊതു സമൂഹത്തിന്റെ എല്ലാവിധ പിന്തുണയും സഹകരണവും ഉണ്ടാവണമെന്ന് റിയാദ് ഒഐസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര ആവശ്യപ്പെട്ടു.

ചടങ്ങിൽ വിവിധ രാഷ്ട്രീയ സാമൂഹിക സംസ്കാരിക സംഘടനാ പ്രതിനിധികൾ പങ്കാളികളായി. റിയാദ് ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി ഭഗവാൻ സഹായ് മീന, ഐ.ജെ.എഫ് എഫ് സൗദി പ്രസിഡന്റ് ഡോ.മുഹമ്മദ് അശ്റഫ്, പുഷ്പരാജ് ( ഇന്ത്യൻ എംബസി ) ഡോ: കെ ആർ ജയചന്ദ്രൻ (വിദ്യാഭ്യാസ വിദഗ്ധൻ ) സംഗീത അനൂപ് (ഡ്യൂൺസ് ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൾ),സുധീർ കുമ്മിൾ (നവോദയ), നാസർ കാരക്കുന്ന് (കേളി ), ജോസഫ് അതിരുങ്കൽ (എഴുത്തുകാരൻ ), നിബു വർഗീസ് (റിഫ), മൈമൂന ടീച്ചർ (ഇന്ത്യൻ എംബസി സ്കൂൾ ), സംരംഭൻ ഡേവിഡ് ലുക്ക്, ഒഐസിസി ഭാരവാഹികളായ ഫൈസൽ ബാഹസ്സൻ, കുഞ്ഞി കുമ്പള, അബ്ദുള്ള വല്ലാഞ്ചിറ, നവാസ് വെള്ളിമാട്കുന്ന്, രഘുനാഥ് പറശ്ശിനിക്കടവ്, മജീദ് ചിങ്ങോലി, ശിഹാബ് കൊട്ടുകാട്, റഷീദ് കൊളത്തറ, റസാഖ് പൂക്കോട്ടുപാടം, യഹിയ കൊടുങ്ങല്ലൂർ, നൗഷാദ് കറ്റാനം, അസ്ക്കർ കണ്ണൂർ,റഹ്‌മാൻ മുനമ്പത്ത്, ഷാജി സോന, അഡ്വ.എൽ കെ അജിത്ത്, സലീം അർത്തിയിൽ, മാള മുഹിയിദ്ധീൻ ഹാജി, ഷഫീഖ് കിനാലൂർ, മൃദുല വിനീഷ് തുടങ്ങിയവർ സന്നിഹിതായി.

Advertisement
inner ad

സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ മുഹമ്മദലി മണ്ണാർക്കാട്, ബാലു കുട്ടൻ, ഷുക്കൂർ ആലുവ, സജീർ പൂന്തുറ, അമീർ പട്ടണത്ത്, അബ്ദുൽ കരീം കൊടുവള്ളി, ഷംനാദ് കരുനാഗപള്ളി, നിഷാദ് ആലംങ്കോട്, സക്കീർ ദാനത്ത്, സുരേഷ് ശങ്കർ, ഷാനവാസ് മുനമ്പത്ത്, അശ്റഫ് കീഴ്പുള്ളിക്കര, രാജു പാപ്പുള്ളി, ഹക്കീം പട്ടാമ്പി, റഫീഖ് വെമ്പായം, ജോൺസൺ മാർക്കോസ്, സൈഫ് കായങ്കുളം, അശ്റഫ് മേച്ചേരി, നാദിർഷാ റഹ്‌മാൻ, ബഷീർ കോട്ടക്കൽ, ജയൻ കൊടുങ്ങല്ലൂർ അടക്കം വിവിധ ജില്ല പ്രസിഡന്റുമാർ ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.

Advertisement
inner ad
Continue Reading

News

റിയാദ് ഒഐസിസി സൗഹൃദ ഇഫ്താർ സംഗമം

Published

on

റിയാദ്: റിയാദ് ഒഐസിസി സംഘടിപ്പിച്ച ജനകീയ ഇഫ്താർ സംഗമം ജനപങ്കാളിത്തം കൊണ്ടും, സംഘടനാമികവ് കൊണ്ടും ഏറെ ശ്രദ്ദേയമായി. വ്രതശുദ്ധിയിൽ ആത്മ സംസ്കരണത്തിന്റെ സന്ദേശമേകി റിയാദിലെ സദാ കമ്മ്യൂണി സെന്ററിൽ വെച്ച് നടത്തിയ ഇഫ്താർ സംഗമത്തിൽ റിയാദിലെ വിവിധ സാമൂഹിക സാംസ്കാരിക സംഘടനാ പ്രതിനിധികളടക്കം ആയിരങ്ങൾ പങ്കാളികളായി.

Advertisement
inner ad

കെപിസിസി ജനറൽ സെക്രട്ടറി പിഎ സലീം സംസ്കാരിക ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര അധ്യക്ഷനായി. റിയാദ് ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി ഭഗവാൻ സഹായ് മീന, ഐ.ജെ.എഫ് എഫ് സൗദി പ്രസിഡന്റ് ഡോ.മുഹമ്മദ് അശ്റഫ്, ഡോ. ജയചന്ദ്രൻ, പുഷ്പരാജ്, സംഗീത അനൂപ്,സുധീർ കുമ്മിൾ, നാസർ കാരക്കുന്ന്, ജോസഫ് അതിരുങ്കൽ, നിബു വർഗീസ്, മൈമൂന ടീച്ചർ, ഡേവിഡ് ലുക്ക്,ഒഐസിസി ഭാരവാഹികളായ കുഞ്ഞി കുമ്പള, അബ്ദുള്ള വല്ലാഞ്ചിറ, നവാസ് വെള്ളിമാട്കുന്ന്, രഘുനാഥ് പറശ്ശിനിക്കടവ്, മജീദ് ചിങ്ങോലി, ശിഹാബ് കൊട്ടുകാട്, റഷീദ് കൊളത്തറ, റസാഖ് പൂക്കോട്ടുപാടം, യഹിയ കൊടുങ്ങല്ലൂർ, നൗഷാദ് കറ്റാനം, അസ്ക്കർ കണ്ണൂർ, റഹിമാൻ മുനമ്പത്ത്, ഷാജി സോന, അഡ്വ.എൽ കെ അജിത്ത്, സലീം അർത്തിയിൽ, ഷഫീഖ് കിനാലൂർ, മൃദുല വിനീഷ് തുടങ്ങിയവർ സംബന്ധിച്ചു. ശാഫി ഹുദവി ഓമശ്ശേരി റമദാൻ സന്ദേശം നൽകി.സംഘടനാ ജനറൽ സെക്രട്ടറി ഫൈസൽ ബാഹസ്സൻ സ്വാഗതവും,പ്രോഗ്രാം കൺവീനർ അമീർ പട്ടണത്ത് നന്ദിയും പറഞ്ഞു.

പരിപടിയുടെ വിജത്തിനായി വിവിധ കൺവീനറുമാരായ ഷംനാദ് കരുനാഗപള്ളി,റഫീഖ് വെമ്പായം, നൗഫൽ പാലക്കാടൻ, മാള മുഹിയിദ്ദീൻ, അബ്ദുൽ കരീം കൊടുവള്ളി, സജീർ പൂന്തുറ, നിഷാദ് ആലംങ്കോട് തുടങ്ങിയ പ്രധാന കൺവീനർമാരുടെ നേതൃത്വത്തിൽ മുഹമ്മദലി മണ്ണാർക്കാട്, ബാലു കുട്ടൻ, ഷുക്കൂർ ആലുവ, സക്കീർ ദാനത്ത്, സുരേഷ് ശങ്കർ, ഷാനവാസ് മുനമ്പത്ത്, അശ്റഫ് കീഴ്പുള്ളിക്കര, രാജു പാപ്പുള്ളി, ഹക്കീം പട്ടാമ്പി, ജോൺസൺ മാർക്കോസ്, സൈഫ് കായങ്കുളം, അശ്റഫ് മേച്ചേരി നാദിർഷാ റഹിമാൻ, ബഷീർ കോട്ടക്കൽ, ജയൻ കൊടുങ്ങല്ലൂർ, നാസർ ലെയ്സ്, ഹാഷിം പാപ്പിനശ്ശേരി, നാസർ മാവൂർ, സന്തോഷ് വിളയിൽ, മുസ്തഫ വിഎം, സഫീർ ബുർഹാൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ സബ് കമ്മിറ്റികളുടെയും നീണ്ട ദിനരാത്രങ്ങളുടെ ചിട്ടയായ പ്രവർത്തന ഫലമായാണ് പരിപാടിയുടെ വിജയം.

വിവിധ ജില്ല പ്രസിഡന്റുമാരായ വിൻസന്റ്, ഷാജി മടത്തിൽ, സിദ്ധീഖ് കല്ലുപറമ്പൻ,ബഷീർ സാപ്റ്റിക്കോ, നാസർ വലപ്പാട്, ഷിഹാബ് കരിമ്പാറ, ഷിജോ വയനാട്, ഷബീർ വരിക്കപ്പള്ളി, ഒമർ ഷരീഫ്, ബാബു കുട്ടി തുടങ്ങിയവർ സന്നിഹിതരായി. വഹീദ് വാഴക്കാട്, മൊയ്തീൻ മണ്ണാർക്കാട്,അഖിനാസ് കൊല്ലാം, അലക്സ് പ്രഡിൻ, അൻസാർ വർക്കല, ജംഷാദ് തുവ്വൂർ,സന്തോഷ് വിളയിൽ, മജീദ് മൈത്രി, ടോംസി ജോർജ്ജ്, അൻസായി ഷൗക്കത്ത്, സോണി പാറക്കൽ, ഷറഫു ചിറ്റൻ, ബിനോയ് മത്തായി, തൽഹത്ത്, ഉണ്ണികൃഷ്ണൻ, സാദിഖ് വടപുറം, അൻസാർ നെയ്തല്ലൂർ, ഭദ്രൻ തിരുവനന്തപുരം, ഷിബു ഉസ്മാൻ, ഹർഷാദ് എ.ടി, സൈനുദ്ധീൻ വെട്ടത്തൂർ, ജമാൽ അറക്കൽ, രാജേഷ് ഉണ്ണിയാട്ടിൽ, ഷഹീർ പത്തിരിപ്പാലം, സാദിഖ് സി.കെ, സത്താർ കാവിൽ, സിദ്ധീഖ് പന്നിയങ്കര, നിഷാദ് കുഞ്ഞിപ്പ, പ്രഭാകരൻ ഒളവട്ടൂർ, ഭാസ്ക്കരൻ മഞ്ചേരി, സമീർ മാളിയേക്കൽ, ഷഹീർ പാലക്കാട, നാസർ കല്ലറ, ഇബ്രാഹിം ടി എ, മുനീർ കണ്ണൂർ, നജീബ് ആക്കോട്, ഷാജു തുവ്വൂർ, ഹാഷിം കണ്ണാടിപറമ്പ്, മുജീബ് കണ്ണൂർ, അൻസാർ വാഴക്കാട്, ഷഫീഖ് കണ്ണൂർ, മുത്തു പാണ്ടിക്കാട്, റിയാസ് തെന്നൂർ, സുധീർ ഖാൻ, റിയാസ് നാടായാര, അൻസാർ പള്ളിക്കര, നിസാർ പള്ളികശ്ശേരി, സാബു കല്ലേഭാഗം, മജീദ് മൈത്രി, അലക്സാണ്ടർ, അനീഷ്, ഷിറാസ്, ഷാഫി കല്ലറ, ജോമോൻ ഓണമ്പള്ളി, അനീഷ് ഖാൻ, സജീവ് വള്ളിക്കുന്നം, ഷാൻ, ജെയിംസ് മാങ്കുഴി, അജീഷ് ചെറുവട്ടൂർ, റിജോ ഡൊമിനിക്കോസ്, ജെയിൻ പത്തനംതിട്ട, നൗഷാദ് ഇടുക്കി,ഹാഷിം കണ്ണൂർ, ജാൻസി പ്രഡിൻ, സ്മിത മുഹിയിദ്ധീൻ, സൈഫുന്നീസ സിദ്ധീഖ്, ശരണ്യ ആഘോഷ്, ഷിംന നൗഷാദ്, ജോജി ബിനോയ് തുടങ്ങിയ വളണ്ടിയർമാർ നേതൃത്വം നൽകി.

Advertisement
inner ad
Continue Reading

Featured