Connect with us
inner ad

Featured

പരാതിക്കാരെ കരുതലായി
സൂക്ഷിക്കുന്ന ഭരണം

Avatar

Published

on

  • നിരീക്ഷകൻ// ഗോപിനാഥ് മഠത്തിൽ

ഭരണം അവിഹിതമായി നീതിന്യായ തീർപ്പുകളിൽ കൈകടത്തുന്നു എന്നതിൻറെ ദൃഷ്ടാന്തമാണ് രാഹുൽഗാന്ധിക്കെതിരെയുള്ള കോടതിവിധി. മോദി സമുദായത്തെ അപകീർത്തിപ്പെടുത്തി എന്ന കേസിൽ സൂററ്റ് മജിസ്ട്രേറ്റ് കോടതിയുടെ വിധി സ്റ്റേ ചെയ്യണമെന്ന അപേക്ഷയാണ് ഗുജറാത്ത് ഹൈക്കോടതി തള്ളിയിരിക്കുന്നത്. ഗുജറാത്ത് ഭരിക്കുന്ന ബിജെപി കേന്ദ്രം ഭരിക്കുന്ന അതേപാർട്ടിയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നത് ഒരുപരിധിവരെ മനസ്സിലാക്കാം. പക്ഷേ നീതിയുക്തമായ വിശകലനങ്ങളോ വേണ്ടത്ര പഠനങ്ങളോ കൂടാതെ നിർദ്ദാക്ഷിണ്യം ഒരപേക്ഷ കേന്ദ്രഗവൺമെൻറിൻറെ അജണ്ട മനസ്സിലായെന്നോണം ഹേമന്ദ് പ്രച്ഛക്കിനെ പോലുള്ള ഒരു ജസ്റ്റിസ് നിരസിക്കുകയെന്നാൽ മാനവികതയ്ക്കും മാനുഷികമൂല്യങ്ങൾക്കും വിലയിടിഞ്ഞു എന്നാണ് അർത്ഥം.

കേന്ദ്രസർക്കാരിൻറെ മനസ്സിലിരുപ്പ് രാഹുൽഗാന്ധിയെ ഇന്ത്യൻ രാഷ്ട്രീയരംഗത്ത് നിഷ്പ്രഭനാക്കുക എന്നതാണ്. അത് ജസ്റ്റിസ് പ്രച്ഛക്കിനും ഗുജറാത്ത് ഭരിക്കുന്ന ബിജെപിക്കും നന്നായി അറിയാം. അതിനനുസരിച്ച് പ്രവർത്തിച്ച് നരേന്ദ്രമോദിയുടെ ഹൃദയത്തിൽ ഇടംപിടിക്കുക എന്ന നിലവാരം കുറഞ്ഞ തന്ത്രമാണ് രാഹുലിൻറെ സ്റ്റേ അപേക്ഷയിന്മേൽ പ്രച്ഛക് സ്വീകരിച്ചിരിക്കുന്നത്. അയാളുടെ മനസ്സിൽ നിയമവിരുദ്ധമായ ബിജെപി അനുകൂല തീരുമാനങ്ങൾ എടുത്തതിൻറെ പേരിൽ മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ്മാർക്ക് വിരമിക്കൽ കാലാവധിക്കുശേഷം ലഭിച്ച അസുലഭ സ്ഥാന സൗഭാഗ്യങ്ങൾ ഓർമ്മയിൽ ഉണ്ടായിരിക്കാം. അതായിരിക്കാം വേണ്ടത്ര ആഴത്തിൽ പഠിക്കാതെ സംസ്ഥാന-കേന്ദ്രസർക്കാരുകളെ സുഖിപ്പിക്കാൻ വേണ്ടിമാത്രം ഏകപക്ഷീയമായ തീരുമാനം കൈക്കൊള്ളാൻ കാരണം.
ഇത് ഗുജറാത്ത് ഹൈക്കോടതിയുടെ നീതിരഹിതമായ തീരുമാനമാണെന്നാണ് ഇന്ത്യയിലെ എല്ലാ നിയമവിദഗ്ധരുടെയും ഏകാഭിപ്രായം. ഈ കോടതിവിധി സാമാന്യയുക്തിക്കും നിയമതത്വങ്ങൾക്കും നിരക്കാത്തതാണെന്ന് സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകർ പലരും പറയുന്നത്. രാഹുലിൻറെ പരാമർശം എങ്ങനെയാണ് പരാതിക്കാരനായ ബിജെപിയുടെ ഗുജറാത്ത് എം.എൽ.എ പൂർണ്ണേഷ് മോദിക്ക് അപകീർത്തിയുണ്ടാക്കിയെന്ന് വിധിയിൽ വ്യക്തമാക്കുന്നില്ല. എന്നാൽ അപകീർത്തിക്കേസിൽ പരാമവധി ശിക്ഷ നൽകുകയും ചെയ്തു. ശിക്ഷ എങ്ങനെയാണ് ന്യായീകരിക്കപ്പെടുക എന്നതിനും വിധിയിൽ നിയമപരമായ വിശദീകരണമില്ല. ഈ കേസുമായി ബന്ധമില്ലാത്ത മറ്റുകേസുകളെക്കുറിച്ച് അനാവശ്യമായി വിധിന്യായത്തിൽ പരാമർശിക്കുകയും ചെയ്തിരിക്കുന്നു. എന്നാൽ ആ കേസുകളുടെ അന്തിമവിധി വന്നതുപോലുമില്ല.

സവർക്കർക്കെതിരെയുള്ള പരാമർശംപോലും കുറ്റകരമാണെന്ന വിധത്തിൽ ഇന്ത്യയുടെ സംവിധാനങ്ങൾ ബിജെപിക്ക് അനുകൂലമാക്കി പൊളിച്ചെഴുതപ്പെട്ടിരിക്കുന്നു. വെറും നിസ്സാരമായ പ്രതിപാദനങ്ങളെ പർവതീകരിച്ചുകാട്ടി അതിൽനിന്ന് മുതലെടുപ്പുനടത്താനും വ്യക്തിഹത്യ ചെയ്യാനുമുള്ള ശ്രമങ്ങളാണ് രാഹുൽഗാന്ധിയുടെ പേരിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന കേസുകൾ പലതും. ലളിത് മോദി, നീരവ് മോദി, മെഹുൽഭായി, വിജയ് മല്യ, ജെയിൻമേത്ത തുടങ്ങിയ വമ്പൻമാർ പലരും രാജ്യത്തെ പൊതുധനം കൊള്ളയടിച്ച് രാജ്യം വിട്ടത് മോദിഭരണത്തിൻകീഴിലാണ്. സത്യം അതായിരിക്കത്തന്നെ അവരെ കേസുകളിൽ നിന്ന് വിമോചിപ്പിക്കാനുള്ള തന്ത്രങ്ങളും ഇതേ സർക്കാർ പയറ്റിക്കൊണ്ടിരിക്കുന്നു. ആ സത്യാവസ്ഥ ഒരു തെരഞ്ഞെടുപ്പുവേദിയിൽ രാഹുൽഗാന്ധി വിമർശനബുദ്ധ്യാ ഉന്നയിച്ചതാണ് കേസിനടിസ്ഥാനം.

അതൊരു വംശീയ വിരുദ്ധ പരാമർശമായി കൊട്ടിഘോഷിക്കപ്പെടുകയും അതിൻറെ പേരിൽ പൂർണ്ണേഷ് മോദി എന്ന ഒരു ഗുജറാത്ത് എംഎൽഎയെ വാടകയ്ക്കെടുത്ത് പരാതിക്കാരനായി മുന്നിൽ നിർത്തി ചില അർജ്ജുനൻമാർ കളിച്ച കളിയുടെ ഒടുവിലത്തെ അടവാണ് ജസ്റ്റിസ് പ്രച്ഛകിൻറെ രൂപത്തിൽ കണ്ടത്. ഒരു പ്രതിപക്ഷ നേതാവിന് ഭരണകൂടത്തെ വിമർശിക്കേണ്ടിവരുമ്പോൾ അത് അപദാനങ്ങളായി മാത്രം മതിയെന്ന് നിർബന്ധം പിടിക്കുന്ന ബി.ജെ.പിയുടെ തറവേലയുടെ തുടർച്ചയായി വേണം ഇതിനെ കാണേണ്ടത്. പ്രതിപക്ഷ നേതാക്കളിൽ നിന്നുപോലും അപദാനങ്ങളാണ് ബി.ജെ.പി സർക്കാർ പ്രതീക്ഷിക്കുന്നതെങ്കിൽ പിന്നെയിവിടെ പ്രതിപക്ഷപ്പാർട്ടികളുടെ ആവശ്യമെന്താണ്. ഇന്ത്യ ഒരു ജനാധിപത്യരാജ്യമാണെന്ന് പറയുന്നതിൽ അർത്ഥമെന്താണ്. ഇതേ മോദി പരാമർശത്തിൻറെ പേരിൽ അഭിഭാഷകനായ പ്രദീപ് മോദി റാഞ്ചിയിലെ സിജെഎം കോടതിയിൽ നൽകിയ കേസും രാഹുൽഗാന്ധിക്കെതിരെ നിലനിൽക്കുന്നുണ്ട്. അതുപോലെ യുകെ സന്ദർശനവേളയിൽ സവർക്കർക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് അദ്ദേഹത്തിൻറെ ചെറുമകൻ സത്യകിസവർക്കർ പൂനൈ മജിസ്ട്രേറ്റ് കോടതിയിൽ രാഹുൽഗാന്ധിക്കെതിരെ കഴിഞ്ഞ ഏപ്രിലിൽ ഒരുകേസ് ഫയൽ ചെയ്തിട്ടുണ്ട്. ബി.ജെ.പി നേതാക്കൾക്ക് ജവഹർലാൽനെഹ്റുവിനെയും മഹാത്മാഗാന്ധിയെയും ഏതുഭാഷയിലും വിമർശിക്കാം. അതിനെതിരെ ആരും കേസുകൊടുക്കാൻ തയ്യാറാകാത്ത സാഹചര്യത്തിൽ സ്വാതന്ത്ര്യസമരചരിത്രത്തിൻറെ ഏടുകളിൽ ഒരു വിദൂര വ്യക്തിത്വമായിപ്പോലും കാണാൻ കഴിയാത്ത സർക്കാരെ പ്രഭാഷണമധ്യേ പ്രതിപാദിച്ചതിൻറെ പേരിലാണ് ബിജെപി നിർബന്ധിച്ച് ചെറുമകനെ പരാതിക്കാരനാക്കിയത്. ചുരുക്കത്തിൽ രാഹുലിൻറെ പ്രസംഗത്തെമാത്രം ലക്ഷ്യമാക്കി അദ്ദേഹം പറയുന്ന വ്യക്തിസൂചനകളുടെ അടിസ്ഥാനത്തിൽ പരാതിപ്പെടാൻ തയ്യാറാകുന്നവരുടെ ഒരുവലിയ നിരതന്നെ മോദി സർക്കാർ കരുതലായി സൂക്ഷിച്ചിട്ടുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്. അവരുടെ ലക്ഷ്യം കേസുകൾകൊണ്ട് രാഹുലിനെതിരെ പത്മവ്യൂഹം ചമയ്ക്കുക എന്നതാണ്. അവിടെ രാഹുൽ അഭിമന്യൂ ആകാതെ സംരക്ഷിക്കപ്പെടേണ്ടത് ഭാരതരാഷ്ട്രീയത്തിൻറെ ധർമ്മമാണ്.
വാൽക്കഷണം:
സംഭാഷണ ചതുരനാണ് നരേന്ദ്രമോദി. ഒരിക്കൽ രാഹുൽഗാന്ധി പറഞ്ഞതുപോലെ തരത്തിന് ദൈവത്തെ കിട്ടിയാൽപോലും പാഠം പഠിപ്പിക്കാൻ കഴിവുള്ള വ്യക്തിത്വം. പക്ഷേ അദ്ദേഹത്തിൻറെ വാചാലത നിഷ്പ്രഭമാക്കാൻ ഒരൊറ്റ വാക്കു പറഞ്ഞാൽ മതിയാകും-മണിപ്പൂർ. ആ വാക്കുപറഞ്ഞാൽ പുള്ളിക്ക് മിണ്ടാട്ടമില്ല, ഉരിയാട്ടമില്ല. അതാണ് മോദി മാജിക്ക്. ഗുജറാത്ത് പോലെ മണിപ്പൂരും ഭരിക്കുന്നത് ബിജെപിയാണ്. പക്ഷേ ഗുജറാത്തുപോലെ അത്ര നല്ല സ്വാധീനം മണിപ്പൂരിലില്ലെന്ന് തോന്നുന്നു. മണിപ്പൂർ വിഷയത്തെ സംബന്ധിച്ച ഈ ഊമാഭിനയം ഒരു തന്ത്രമാണെന്ന് ജനങ്ങൾക്കറിയാം. പക്ഷേ നരേന്ദ്രമോദി മണിപ്പൂരിൻറെയും പ്രധാനമന്ത്രിയാണെന്ന് ഓർക്കണം. അതിന് മോദിയെ കുറ്റം പറഞ്ഞിട്ടുകാര്യമില്ല. അദ്ദേഹം പ്രധാനമന്ത്രിയാകാൻ വ്രതം നോറ്റത് രാഹുലിനെ നിഷ്ക്രിയനാക്കാനും ഹിന്ദുരാഷ്ട്രസ്ഥാപനത്തിനും വേണ്ടിമാത്രമാണെന്ന് ആർക്കാണ് അറിയാത്തത്.

Continue Reading
Advertisement
VKSHNM NWS KWT 1000 x 180 PX-01
Click to comment

You must be logged in to post a comment Login

Leave a Reply

Featured

വേനൽ മഴ കനക്കുന്നു; കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

Published

on

തിരുവനന്തപുരം: ‌ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്. തെക്കൻ കേരളത്തിൽ വേനൽമഴ കനക്കുമെന്ന് മുന്നറിയിപ്പ് വന്നതിന് പിന്നാലെ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റേതാണ് നി‍ർദ്ദേശം. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്നും മുന്നറിയിപ്പുണ്ട്. 0.5 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യതയുണ്ട്. കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്ത് മണിക്കൂറിൽ 55 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

വേനൽ ചൂടിന് ആശ്വാസമായി തിരുവനന്തപുരത്ത് കനത്ത മഴയാണ് പെയ്യുന്നത്. നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലേർട്ട്.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading

Featured

കേരളത്തിൽ ആംആദ്മി പിന്തുണ യുഡിഎഫിന്

Published

on

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ആംആദ്മി പാര്‍ട്ടി യുഡിഎഫിനെ പിന്തുണക്കും. ഇന്‍ഡ്യ മുന്നണിയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയെ പിന്തുണക്കാനാണ് പാര്‍ട്ടി തീരുമാനിച്ചതെന്ന് ആംആദ്മി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് വിനോദ് മാത്യു വില്‍സന്‍, ജനറല്‍ സെക്രട്ടറി എ അരുണ്‍ എന്നിവര്‍ പറഞ്ഞു. ദേശീയതലത്തില്‍ ഇന്‍ഡ്യ മുന്നണിയുടെ ഭാഗമാണ് ആംആദ്മി പാര്‍ട്ടി.

Continue Reading

Featured

രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക കോടതി കയറും; തെറ്റുകളുടെ കൂമ്പാരം, യുഡിഎഫ് വീണ്ടും പരാതി നൽകി

Published

on

തിരുവനന്തപുരം: തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ സമർപ്പിച്ച നാമനിർദേശപത്രിക കോടതി കയറും. നാമനിർദേശ പത്രികയിലെ തെറ്റായ വിവരങ്ങളും രേഖകളും സംബന്ധിച്ച് പരാതി നൽകിയിട്ടും അത് പരിഗണിക്കാതെ നാമനിർദേശ പത്രിക വരണാധികാരി അംഗീകരിച്ചതിനെതിരെയുള്ള നിയമപോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്. ബിജെപി നേതാവിന്റെ പത്രിക തള്ളാനുള്ള ധൈര്യമില്ലാത്തതിനാലാണോ വരണാധികാരി രാജീവ് ചന്ദ്രശേഖറിന് അനുകൂലമായി തീരുമാനമെടുത്തതെന്ന് ആരെങ്കിലും സംശയം പ്രകടിപ്പിച്ചാൽ അവരെ തെറ്റുപറയാനാവില്ലെന്ന് ഡോ. ശശി തരൂർ എംപി പ്രതികരിച്ചു. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും അവിടെ നിന്ന് നീതി ലഭ്യമാകുമെന്നുമാണ് പ്രതീക്ഷയെന്നും ശശി തരൂർ വ്യക്തമാക്കി.
അതേസമയം, നാമനിർദേശ പത്രികയിലെ ഗുരുതര പിഴവുകൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. മത്സരിക്കുന്ന സംസ്ഥാനത്തിന്റെ പേരും ലോക്‌സഭാ സീറ്റിന്റെ പേരും എഴുതേണ്ട സ്ഥലത്ത് ബെംഗളൂരുവിലെ വിലാസമാണ്‌ നൽകിയിരിക്കുന്നത്.
സത്യവാങ്‌മൂലത്തിന്റെ 16–ാം പേജിലെ (പാർട്ട്-ബി) മൂന്നാം കോളത്തിലാണ്‌ ഈ പിശക്‌. മണ്ഡലത്തിന്റെ നമ്പർ, പേര്‌, സംസ്ഥാനം എന്നിവ എഴുതാൻ പറഞ്ഞിരിക്കുന്ന കോളത്തിൽ കർണാടക നിയമസഭാ മണ്ഡലം എന്നാണുള്ളത്‌. ലോക്സഭയിലേക്കുള്ള നാമനിർദേശം എന്നതിനു പകരം അനക്‌സ്‌ ഒന്നിലും അനക്‌സ്‌ ഏഴിലും രാജ്യസഭയിലേക്കുള്ള നാമനിർദേശം 2024 എന്നാണുള്ളത്‌. സത്യവാങ്‌മൂലത്തിന്റെ ഒന്നാം പേജിൽ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം എന്ന്‌ പറഞ്ഞിട്ടുണ്ട്‌. പിഴവുകൾ കണ്ടെത്താതെയാണ് നാമനിർദേശ പത്രിക സ്വീകരിച്ചതെന്നാണ് ആക്ഷേപം.
നാമനിർദേശ പത്രിക സ്വീകരിച്ചെങ്കിലും കോടതി മുഖേന വരണാധികാരിയുടെ നടപടിയെ ചോദ്യം ചെയ്യാം.  
നാമനിർദ്ദേശ പത്രികയിലും സത്യവാങ്മൂലത്തിലും അബദ്ധജഡിലവും അസത്യവും വ്യാജവുമായ വിവരങ്ങൾ സമർപ്പിച്ച തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയെ മൽസരിക്കുന്നതിൽ നിന്നും അയോഗ്യത കൽപിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ തമ്പാനൂർ രവി റിട്ടേണിങ് ഓഫിസർക്കു പരാതി നൽകി.

Continue Reading

Featured