കളക്ടറേറ്റിൽ തോക്കു ചൂണ്ടിയ വയോധികന് ലൈസൻസ് പുതുക്കി നൽകില്ലെന്ന് എ ഡി എം

കാക്കനാട്: കളക്ടറേറ്റിൽ തോക്ക് ചൂണ്ടി യാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. റിട്ടേർഡ് ഡപ്യൂട്ടി തഹസിൽദാർ വയോധികനായ മുവ്വാറ്റുപുഴ സ്വദേശി ആണ് ഇന്നലെ കളക്ടറേറ്റിൽ തോക്ക് ചൂണ്ടൽ സംഭവത്തിൽ പോലീസ് കസ്റ്റഡിയിലായത്.
2007 മുതൽ ഇയാൾക്ക് തോക്കിന് ലൈസൻസ് ഉണ്ട്. ഇന്നലെ വൈകുന്നേരം കളക്ടറേറ്റിൽ എത്തിയ ഇയാൾ മജിസ്റ്റീരിയൽ വിഭാഗത്തിൽ എത്തി തോക്കിൻ്റെ ലൈസൻസ് ബുക്ക് ആവശ്യപ്പെട്ടു.ജൂൺ 30 ന് തോക്കിൻ്റെ ലൈസൻസ് കാലാവധി കഴിയുമെന്നതിനാൽ മേയ് പത്തിന് തോക്കിൻ്റെ ലൈസൻസ് പുതുക്കാൻ അപേക്ഷ നൽകിയിരുന്നു. തുടർന്ന് ഇയാൾക്ക് തോക്ക് ലൈസൻസ് നൽകേണ്ടതുണ്ടോ എന്ന് പോലീസ് വെരിഫിക്കേഷൻ റിപ്പോർട്ടിനായി കളക്ടറേറ്റിൽ നിന്നും മുവ്വാറ്റുപുഴ താലൂക്കിലും, പോലീസിലേക്കും മേയ് 19ന് അയച്ചു. റിപ്പോർട്ട് കളക്ടറേറ്റിൽ എത്തിയിരുന്നില്ല. ഇന്നലെ വൈകുന്നേരം മൂന്നു മണിയോടെ കളക്ടറേറ്റിൽ എത്തിയ ഇയാൾ മജിസ്റ്റീരിയൽ വിഭാഗത്തിൽ എത്തി തൻ്റെ തോക്കിൻ്റെ കേടുപാടുകൾ തീർക്കുന്നതിനായി തോക്കിൻ്റെ ലൈസൻസ് ബുക്ക് ആവശ്യപ്പെട്ടു. ലൈസൻസ് പുതുക്കൽ നടപടികൾ പൂർത്തീകരിച്ച ശേഷം ബുക്ക് തിരികെ നൽകാൻ കഴിയുകയുള്ളുവെന്ന് ജീവനക്കാർ അറിയിച്ചു.തുടർന്ന് തപാൽ സെക് ഷനിൽ എത്തി ലൈസൻസ് വേണമെന്ന് ആവശ്യപ്പെടുകയും തോക്ക് കേടായതു കൊണ്ട് റിപ്പയറിംഗ് ചെയ്യണമെന്ന് പറഞ്ഞ് അരയിൽ സുക്ഷിച്ചിരുന്ന തോക്ക് എടുത്ത് കാണിച്ചു. പ്രത്യക്ഷത്തിൽ ജീവനക്കാരുടെ നേർക്ക് തോക്ക് ചൂണ്ടിയതുപോലെയായി. എട്ട് തിരകളോടെ നിറ തോക്കായിരുന്നു . ജീവനക്കാരുടെ കൺമുമ്പിലേക്ക് തോക്ക് ചൂണ്ടിയതോടെ ജീവനക്കാർ പേടിച്ച് പരിഭ്രാന്തരായി. ഉടനെ എച്ച്.എസ് ജോർജ് ജോസഫിൻ്റെ നേതൃത്വത്തിൽ ജീവനക്കാർ ഇയാളെ അനുനയിപ്പിച്ച് തോക്ക് അയാളുടെ കയ്യിൽ നിന്നും വാങ്ങി എ ഡിഎം ൻ്റെ മുമ്പിൽ എത്തിക്കുകയായിരുന്നു. .എ ഡി എം അറിയിച്ച തനുസരിച്ച്‌ തൃക്കാക്കര പോലീസെത്തി തോ ക്കുമായി കളക്ടറേറ്റിൽ എത്തിയവയോധികനെയും തോക്കും പോലീസ് കസ്റ്റഡിയിൽ എടുത്ത് പോലീസ് സ്റ്റേഷനിൽ എത്തിച്ചു. അവിവാഹിതനായ ഇയാളെ ബന്ധുക്കളെ വിളിച്ചു വരുത്തി അവരോടൊപ്പം വിടുകയായിരുന്നു.
84 വയസ്സുള്ള വയോധികനായ ഈ വെക്തിക്ക് ഓർമ കുറവുള്ളതുപോലെ പരസ്പര വിരുദ്ധമായ വിധത്തിലാണ് സംസാരിച്ചതെന്ന് കളക്ടറേറ്റിലെ മജിസ്റ്റീരിയൽ വിഭാഗത്തിലേയും, തപാൽ വിഭാഗത്തിലേയും ജീവനക്കാർ പറഞ്ഞു. തോക്ക് ലൈസൻസ് ഇനി ഇയാൾക്ക് പുതുക്കി നൽകുകയില്ലെന്ന് എ ഡി എം എസ്. ഷാജഹാൻ അറിയിച്ചു.

Related posts

Leave a Comment