വയനാട്ടിൽ ആദിവാസിക്കുട്ടികൾക്കെതിരെ മർദ്ദനം; പട്ടികവര്‍ഗ അതിക്രമ നിയമം ചുമത്തി കേസെടുത്തു പൊലീസ്

കല്‍പ്പറ്റ: ഞാര്‍ നടാന്‍ ഒരുക്കിയ വയലില്‍ ഇറങ്ങിയെന്നാരോപിച്ചാണ് ആദിവാസിക്കുട്ടികളെ മര്‍ദ്ദിച്ചയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. വയനാട് നടവയല്‍ നെയ്ക്കുപ്പ ആദിവാസി കോളനിയിലാണ് സംഭവം. ആറും ഏഴും വയസ്സുള്ള കുട്ടികളെയാണ് വയലുടമയായ രാധാകൃഷ്ണന്‍ മര്‍ദ്ദിച്ചത്. ശീമക്കൊന്നയുടെ കമ്പ് ഉപയോഗിച്ച് ദേഹത്തും കാലിലുമെല്ലാം മര്‍ദ്ദിച്ചു. മര്‍ദ്ദനത്തിന് ഇരയായ ഒരു കുട്ടി രണ്ടു തവണ ബൈപ്പാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായതിനാൽ ഓടാനായില്ലെന്നും, ശ്വാസം കിട്ടിയില്ലെന്നും പറഞ്ഞു. പട്ടികവര്‍ഗ അതിക്രമ നിയമം അടക്കം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

Related posts

Leave a Comment