അദിതി വീണു, അവസാന നിമിഷം

ടോക്കിയോഃ ഒളിംപിക് ഫീല്‍ഡില്‍ ഇന്ത്യന്‍ പ്രതീക്ഷ പൂവണിഞ്ഞില്ല. പക്ഷേ, നാലു വര്‍ഷം മുന്‍പ് ഗോള്‍ഫില്‍ നാല്പത്തൊന്നാം സ്ഥാനം കൊണ്ട് റിയോയില്‍ നിന്ന് പിന്‍വാങ്ങിയ അദിതി അശോക് ഇക്കുറി നാലാം സ്ഥാനവുമായാണ് ടോക്കിയോയില്‍ നിന്നു മടക്കം. പി.ടി. ഉഷയ്ക്ക് 1984 ല്‍ ലൊസ്ആഞ്ചലസില്‍ സംഭവിച്ച അതേ ദൗര്‍ഭാഗ്യമാണ് ടോക്കിയോയില്‍ അദിതിയെ കാത്തിരുന്നത്. ലോക റാങ്കിംഗില്‍ ഇരുനൂറാം സ്ഥാനത്താണ് അദിതി. എന്നാല്‍ ൨൦൨൪ലേക്ക് വന്‍ പ്രതീക്ഷയാണ് അദിതി നല്‍കുന്നത്. ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയില്‍ മാത്രമാണ് ഇനി ഇന്ത്യക്കു പ്രതീക്ഷിക്കാനുള്ളത്.

Related posts

Leave a Comment