‘ഇംപോസിബിള്‍ ഈസ് നത്തിങ്’ ക്യാംപയിനുമായി അഡിഡാസ്

കൊച്ചി: സ്പോര്‍ട്സ് വെയര്‍ കമ്പനിയായ അഡിഡാസ് ‘ഇംപോസിബിള്‍ ഈസ് നത്തിങ്’ എന്ന ക്യാംപെയ്ന്‍ ആരംഭിച്ചു. കായികതാരങ്ങളായ രോഹിത് ശര്‍മ്മ, മന്‍പ്രീത് സിംഗ്, മീരാഭായ് ചാനു, സിമ്രന്‍ജീത് കൗര്‍, ലൊവ്ലിന ബോര്‍ഗോഹെയ്ന്‍ എന്നിവരുടെ ശബ്ദത്തിലൂടെയാണ് ക്യാംപെയ്‌നു തുടക്കമിട്ടത്. ‘സേവ് ദി റൈനോസ്, സേവ് ദി കോറല്‍സ്, പ്ലാസ്റ്റിക് ഫ്രീ ഓഷ്യന്‍സ്’ എന്നീ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഷൂസ് അവതരിപ്പിച്ചു പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം ഉയര്‍ത്തുകയാണ് പുതിയ കാംപയിന്റെ ലക്ഷ്യം. സുസ്ഥിരതയിലേക്കും പരിസ്ഥിതിയിലേക്കും ആളുകളുടെ ശ്രദ്ധ ആകര്‍ഷിക്കുന്ന തരത്തില്‍ ഷൂസ് രൂപകല്‍പ്പന ചെയ്തത് ഡിസൈനര്‍ ആക്വിബ് വാനിയാണ്.

Related posts

Leave a Comment