തരം​ഗമായി ‘അധോലോകം’

എ സ്ക്വയറിന്റെ ബാനറിൽ നവാഗതനായ സജാദ് കെ ഹനീഫ സംവിധാനം ചെയ്ത “അധോലോകം” വെബ്സീരീസിൻ്റെ രണ്ടാം ഭാഗത്തിന് മികച്ച പ്രതികരണം. തുടക്കം മുതൽ കാണികളെ പിടിച്ചിരിത്തുന്ന രീതിയിലാണ് അധോലോകത്തിൻ്റെ നിർമ്മാണം . പ്രായഭേദമന്യേ ആസ്വതിക്കാവുന്ന നർമ്മ രംഗങ്ങളും സിനിമയോട് കിടപിടിക്കുന്ന ആക്ഷൻ രംഗങ്ങളുമാണ് മുഴുനീളെ എന്നുള്ളത് മറ്റു വെബ്സീരീസുകളിൽ നിന്നും ‘അധോലോക’ത്തിനെ വ്യത്യസ്തരാക്കുന്നു . തുടക്കക്കാരായ അനിൽ ബാബു , വിഷ്ണു മോഹൻ കൂട്ടുകെട്ടാണ് അധോലോകത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത് . മികച്ച ഷോട്ടുകളും വർണ്ണ ചേർച്ചകളും മടുപ്പില്ലാത്ത അനുഭൂതിയാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത് . മഹേന്ത് എം.ബി യുടെ സാഹചര്യങ്ങൾക്ക് ഉചിതമായ പശ്ചാത്തല സംഗീതവും മാസ്സ് സീനുകളെ വ്യത്യസ്തമാക്കുന്നവയാണ് . നിഹാസ് സലീമിൻ്റെ ചിത്രസംയോജനത്തിലെ മികവും എടുത്ത് പറയേണ്ടതാണ് . നായക വേഷത്തിൽ എത്തിയ സുഹൈൽ കെ ബഷീറും , സി റാഷിദും ചേർന്നാണ് അധോലോകത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് . ജോസഫ് തോമസിൻ്റെ നേതൃത്വത്തിലാണ് വെബ്സീരീസിൻ്റെ പദ്ധതി രൂപീകരണം .
ഷെമീർ തോപ്പിൽ ആണ് വില്ലൻ വേഷത്തിൽ എത്തുന്നത് . സാധാരണക്കാരും കൂലിതൊഴിലാളികളുമായ ഒരുകൂട്ടം ചെറുപ്പക്കാരുടെ അധ്വാനമായ വെബ്സീരീസ് വലിയ പ്രതീക്ഷയാണ് നോക്കിക്കാണുന്നത് . ഭാവി മലയാള സിനിമ മേഖലക്ക് പ്രതീക്ഷയാവുന്ന തരത്തിലാണ് ഈ യുവാക്കളുടെ കൂട്ടായ പ്രവർത്തനം.

ഷോർട്ട് ഫിലിം ലിങ്ക് :

https://youtu.be/zKTnAFuLlYw

Related posts

Leave a Comment