Connect with us
48 birthday
top banner (1)

Kerala

‘സ്വർണ്ണക്കടത്തിന്റെ തലവൻ, ആളെ കൊല്ലിച്ചു’, എഡിജിപി അജിത് കുമാറിനും ആഭ്യന്തരവകുപ്പിനുമെതിരെ ഗുരുതര ആരോപണവുമായി; അൻവർ

Avatar

Published

on

മലപ്പുറം:​ സംസ്ഥാനത്തെ ആഭ്യന്തരവകുപ്പും പോലീസും അധോലോക സംഘങ്ങളെ പോലെയാണ് പ്രവർത്തിക്കുന്നതെന്ന് സിപിഎം എംഎൽഎ പി.​വി.​അ​ന്‍​വ​ര്‍. എ​ഡി​ജി​പി എം.​ആ​ര്‍.​അ​ജി​ത്കു​മാ​ര്‍ കൊ​ടും​കു​റ്റ​വാ​ളി​യാ​ണ്. ദാ​വൂ​ദ് ഇ​ബ്രാ​ഹി​മി​നെ ക​ട​ത്തി​വെ​ട്ടു​ന്ന പ്ര​വ​ര്‍​ത്ത​ന​മാ​ണ് അ​ജി​ത്കു​മാ​റി​ന്‍റേ​ത്. എ​ഡി​ജി​പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന​ത് വ​ന്‍ അ​ഴി​മ​തി​യാ​ണ്. സ്വർണ്ണക്കള്ളക്കടത്തിന്റെ മുഖ്യ കണ്ണിയാണ് അജിത് കുമാർ അൻവർ ആരോപിച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ പൊ​ളി​റ്റി​ക്ക​ല്‍ സെ​ക്ര​ട്ട​റി പി.​ശ​ശി​ക്കെ​തി​രെ​യും പി വി അൻവർ രൂ​ക്ഷ വി​മ​ര്‍​ശ​ന​മു​ന്ന​യി​ച്ചു. പി.​ശ​ശി​യെ​യും എം.​ആ​ര്‍.​അ​ജി​ത്കു​മാ​റി​നെ​യും മു​ഖ്യ​മ​ന്ത്രി വി​ശ്വ​സി​ച്ച് കാ​ര്യ​ങ്ങ​ള്‍ ഏ​ല്‍​പ്പി​ച്ച​താ​ണ്. എ​ന്നാ​ല്‍ അ​വ​ര്‍ ആ ​ചു​മ​ത​ല​ക​ള്‍ കൃ​ത്യ​മാ​യി ചെ​യ്തി​ല്ല. മു​ഖ്യ​മ​ന്ത്രി​യെ വി​ശ്വ​സ്ത​ര്‍ കു​ഴി​യി​ല്‍ ചാ​ടി​ക്കു​ന്നെ​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു.
എം.​ആ​ർ അ​ജി​ത് കു​മാ​ർ ആ​ളു​ക​ളെ കൊ​ല്ലി​ച്ചി​ട്ടു​ണ്ട്. പി.​ശ​ശി ഇ​തൊ​ക്കെ അ​റി​യാ​തെ പോ​കു​മെ​ന്ന് തോ​ന്നു​ന്നി​ല്ല. ഇ​ന്ദി​രാ​ഗാ​ന്ധി മ​രി​ച്ച​ത് അം​ഗ​ര​ക്ഷ​ക​രു​ടെ വെ​ടി​യേ​റ്റാ​ണ്. അ​ങ്ങ​നെ മു​ഖ്യ​മ​ന്ത്രി​യേ​യും കൊ​ല​ച്ച​തി​ക്ക് താൻ വി​ട്ടു​കൊ​ടു​ക്ക​ണോയെന്നും എംഎൽഎ ചോദിച്ചു.

പ​ല പോ​ലീ​സു​കാ​രു​ടെ​യും ഫോ​ൺ കോ​ളു​ക​ൾ താ​ൻ ചോ​ർ​ത്തി​യി​ട്ടു​ണ്ട്. പോ​ലീ​സി​നെ​തി​രേ ഇ​നി​യും തെ​ളി​വു​ക​ള്‍ പു​റ​ത്തു​വി​ടു​മെ​ന്നും.
പ​ത്ത​നം​തി​ട്ട എ​സ്പി എ​സ്.​സു​ജി​ത്ദാ​സി​ന്‍റെ ഫോ​ണ്‍ കോ​ള്‍ പു​റ​ത്തു​വി​ട്ട​ത് ഗ​തി​കേ​ടു​കൊ​ണ്ടാ​ണ്. ഇ​തി​ന് ജ​ന​ങ്ങ​ളോ​ട് ക്ഷ​മ ചോ​ദി​ക്കു​ന്നു. പോ​ലീ​സി​ന്‍റെ സ​ര്‍​ക്കാ​ര്‍ വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​റ​ന്നു​കാ​ട്ടാ​നാ​ണ് ശ്ര​മി​ച്ച​ത്. ഇ​ത് സ​ര്‍​ക്കാ​രി​നെ ബോ​ധ്യ​പ്പെ​ടു​ത്താ​ന്‍ മ​റ്റ് വഴിയില്ലെന്നുമാണ് അൻവറിന്റെ തുറന്നുപറച്ചിൽ.

Advertisement
inner ad

Kannur

കോളേജ് തിരഞ്ഞെടുപ്പിലെ പരാജയം ; അക്രമം അഴിച്ചുവിട്ട് എസ്എഫ്ഐ

Published

on

കണ്ണൂർ: പള്ളിക്കുന്ന് കൃഷ്‌ണമെനോൻ
വനിതാ കോളേജിൽ എസ്എഫ്ഐ അക്രമം. കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ കെഎസ്‌ മുന്നണി വിജയിച്ചതിന് പിന്നാലെ എസ്എഫ്ഐ പ്രവർത്തകർ അക്രമം അഴിച്ച് വിടുകയായിരുന്നു. ആഹ്ളാദ പ്രകടനം നടത്തുകയായിരുന്ന കെഎസ- എംഎസ്എഫ് നേതാക്കളെ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ചു.

പോലീസിന്റെ സാന്നിധ്യത്തിലായിരുന്നു അക്രമം. എംഎസ്എഫ് പ്രവർത്തകരായ ഷാനിബ്, അസർ എന്നിവർക്കാണ് പരുക്ക് പറ്റിയത്. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐയ്ക്ക് കനത്ത പരാജയം നേരിട്ടിരുന്നു. 10 വർഷത്തിന് ശേഷമാണ് കെഎസ്‌യു മുന്നണി വനിതാ കോളേജിൽ വിജയം നേടുന്നത്. 7 മേജർ സീറ്റുകളിൽ കെഎസ്‌യു മുന്നണി വിജയിച്ചു.

Advertisement
inner ad
Continue Reading

Kerala

പിവി അൻവറിന്റെ ഫോൺ ചോർത്തൽ ആരോപണത്തിൽ റിപ്പോർട്ട് തേടി ​ഗവർണർ

Published

on

തിരുവനന്തപുരം: തിരുവനന്തപുരം: പി.വി. അൻവറിന്റെ ആരോപണങ്ങളിൽ നിന്ന് തലയൂരാൻ ശ്രമിക്കുന്ന സർക്കാരിനെ കൂടുതൽ വെട്ടിലാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മന്ത്രിമാരുടെ ഉൾപ്പെടെ ഫോൺ ചോർത്തൽ നടന്നെന്ന അൻവറിൻ്റെ ആരോപണത്തിലാണ് ഗവർണർ ഇടപെട്ടിരിക്കുന്നത്. ഈ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനോട് ഗവർണർ റിപ്പോർട്ട് ആവശ്യപ്പെട്ടു.

എഡിജിപി മന്ത്രിമാരുടേത് അടക്കം ഫോൺ ചോർത്തുന്നുവെന്നായിരുന്നു അൻവറിന്റെ ആരോപണം. മന്ത്രിമാരുടെ ഫോൺ ചോർത്തുന്നു എന്നത് ഗൗരവതരമാണെന്ന് ഗവർണർ ചൂണ്ടിക്കാട്ടി. താൻ പോലീസ് ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തിയെന്ന് അൻവർ തന്നെ തുറന്നുപറഞ്ഞതും ഗൗരവത്തോടെ കാണണമെന്നും ഗവർണർ വ്യക്തമാക്കി. അൻവറിൻ്റെ ഫോൺ ചോർത്തൽ ആരോപണങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുകയാണ് ഇത്രനാളും സർക്കാർവൃത്തങ്ങൾ ചെയ്‌തിരുന്നത്. അതിനിടെയാണ് അൻവറിന്റെ ആരോപണങ്ങൾ ആയുധമാക്കി ഗവർണർപുതിയ പോർമുഖം തുറന്നിരിക്കുന്നത്.

Advertisement
inner ad

പി.വി. അൻവർ എംഎൽഎയും ഒരു ഐപിഎസ് ഓഫീസറുമായുള്ള ഫോൺ സംഭാഷണത്തിൻ്റെ, എംഎൽഎ പുറത്തുവിട്ട ഓഡിയോ ക്ലിപ്പ് വളരെ ഗുരുതരമാണ്. സർക്കാർ കാര്യങ്ങളിൽ ചിലർ ഇടപെടുന്നു എന്നാണ് ഗവർണറുടെ കത്തിൽ വ്യക്തമാകുന്നത്. പോലീസ് ഉദ്യോഗസ്ഥരും ക്രിമിനലുകളും തമ്മിൽ അവിശുദ്ധ ബന്ധം ഉണ്ടെന്ന് തെളിയുന്നു. അൻവറിനെതിരെയും കേസ് എടുക്കണമെന്നും സ്വന്തം നിലക്ക് ഫോൺ ചോർത്തിയതും ഗുരുതര കുറ്റമാണെന്നും ഗവർണറുടെ കത്തിൽ പറയുന്നുണ്ട്.

പുറത്ത് വന്ന സംഭാഷണങ്ങളിൽ പോലീസിനുള്ള ക്രിമിനൽ ബന്ധം വ്യക്തമാണെന്നും ഗവർണറിൻ്റെ കത്തിൽ പറയുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെയുള്ള അധികൃതരുടെ ടെലിഫോൺ സംഭാഷണങ്ങൾ പോലീസ് വകുപ്പിലെ ഉദ്യോഗസ്ഥർ ചോർത്തുന്നത് വലിയ കുറ്റമാണെന്നും നിയമപ്രകാരമുള്ള നടപടികൾ അത്യാവശ്യമാണെന്നും കത്തിൽ സൂചിപ്പിക്കുന്നു.

Advertisement
inner ad
Continue Reading

Featured

ഇനി മുതല്‍ ആന്റിബയോട്ടിക്കുകള്‍ നീല കവറില്‍: മന്ത്രി വീണാ ജോര്‍ജ്

Published

on

തിരുവനന്തപുരം:ആന്റിബയോട്ടിക്കുകള്‍ തിരിച്ചറിയാനായി ഇനിമുതല്‍ നീല നിറത്തിലുള്ള പ്രത്യേക കവറുകളില്‍ നല്‍കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

Advertisement
inner ad

ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് ആദ്യഘട്ടമായി 50,000 നീല കവറുകള്‍ തയ്യാറാക്കി സംസ്ഥാനത്തെ സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് നല്‍കുന്നതാണ്. പിന്നീട് അതേ മാതൃകയില്‍ അതത് മെഡിക്കല്‍ സ്റ്റോറുകള്‍ കവറുകള്‍ തയ്യാറാക്കി അതില്‍ ആന്റിബയോട്ടിക് നല്‍കേണ്ടതാണ്.

സര്‍ക്കാര്‍ തലത്തിലെ ഫാര്‍മസികള്‍ക്കും ഇതേ പോലെ നീല കവറുകള്‍ നല്‍കുന്നതാണ്. അവരും നീല കവര്‍ തയ്യാറാക്കി അതില്‍ ആന്റിബയോട്ടിക് നല്‍കേണ്ടതാണ്. മരുന്നുകള്‍ കഴിക്കേണ്ട വിധത്തിന് പുറമേ നീല കവറില്‍ അവബോധ സന്ദേശങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഘട്ടം ഘട്ടമായാണ് ഇത് നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Advertisement
inner ad

ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാന്‍ കേരളം സുപ്രധാനമായ ചുവടുവയ്പ്പാണ് നടത്തുന്നത്. റേജ് ഓണ്‍ ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ് (Rage on Antimicrobial Resistance – ROAR) എന്ന പേരില്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. ലോഗോ പ്രകാശനവും പോസ്റ്റര്‍ പ്രകാശനവും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു.

Advertisement
inner ad
Continue Reading

Featured