കൊച്ചി മെട്രോയില്‍ തിങ്കളാഴ്ച മുതല്‍ അധിക സര്‍വ്വീസ്.

കൊച്ചി : കൊച്ചി മെട്രോയില്‍ തിങ്കളാഴ്ച മുതല്‍ 2 മണിക്കൂര്‍ അധിക സര്‍വ്വീസ്. എട്ട് മണിയ്ക്ക് ആരംഭിച്ചിരുന്ന സര്‍വ്വീസ് ഇനി രാവിലെ 7 മണിയ്ക്ക് തുടങ്ങും. രാത്രി 8മണി വരെയായിരുന്ന സര്‍വ്വീസ് 9 മണി വരെ നീട്ടിയിട്ടുണ്ട്. കോവിഡിന്റെ രണ്ടാം തരംഗത്തെത്തുടര്‍ന്ന് നിര്‍ത്തി വെച്ചിരുന്ന മെട്രോ സര്‍വ്വീസ് കഴിഞ്ഞ ജൂലൈ ഒന്ന് മുതലാണ് പുനരാരംഭിച്ചത്. രാവിലെ 8 മണി മുതല്‍ വൈകിട്ട് എട്ട് മണി വരെയായിരുന്നു ആദ്യ സര്‍വീസ്. കഴിഞ്ഞ രണ്ടാഴ്ച്ചയായി യാത്രക്കാരുടെ എണ്ണം കൂടിയിട്ടുണ്ട്. കോവിഡിന് മുന്‍പ് രാവിലെ 6 മണി മുതല്‍ രാത്രി 10.30 വരെയായിരുന്നു സര്‍വ്വീസ് നടത്തിയിരുന്നത്. ഞായറാഴ്ച്ച യുപിഎസ്‌ഇ പരീക്ഷ കണക്കിലെടുത്ത് രാവിലെ 7 മണിയ്ക്ക് സര്‍വ്വീസ് നടത്തും. തിരക്കേറിയ സമയത്ത് 10 മിനിറ്റിലും തിരക്ക് കുറഞ്ഞ സമയത്ത് 15 മിനിറ്റ് ഇടവേളയില്‍ വണ്ടി ഉണ്ടാകും.

Related posts

Leave a Comment