Connect with us
48 birthday
top banner (1)

Kerala

നിയമസഭയ്ക്കും അധിക സുരക്ഷ; സന്ദർശകർക്ക് കർശന പരിശോധന, പാസ് വിതരണം പരിമിതപ്പെടുത്തും

Avatar

Published

on

തിരുവനന്തപുരം: പാർലമെന്റിൽ ഉണ്ടായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ കേരള നിയമസഭയിലും സുരക്ഷ ശക്തമാക്കുന്നു. ജനുവരിയിൽ അടുത്ത നിയമസഭാ സമ്മേളനം നടക്കാനിരിക്കെ സഭാ മന്ദിരത്തിൽ കൂടുതൽ സുരക്ഷ വേണമെന്ന സഭാ സെക്രട്ടറിയേറ്റിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണിത്. മന്ദിരത്തിലേക്ക് കടക്കുന്ന മുഴുവൻ പ്രവേശന കവാടങ്ങളിലും സ്കാനിങ് സംവിധാനവും മെറ്റൽ ഡിറ്റക്റ്ററും സ്ഥാപിക്കാൻ ആലോചനയുണ്ട്. ലോക കേരളസഭ നടക്കുന്നതിനിടെ, പുരാവസ്തു തട്ടിപ്പു കേസിൽ വിവാദത്തിൽപെട്ട പ്രവാസി വനിത അനിത പുല്ലയിൽ അനുവാദമില്ലാതെ കടന്നത് ഉൾപ്പെടെയുള്ള ചില വിവാദങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും വലിയ സുരക്ഷാ വീഴ്ചകളില്ലാതെയാണ് നിയമസഭ മുന്നോട്ടു പോകുന്നത്.  എങ്കിലും, സന്ദർശകരുടെ പ്രവേശനകാര്യത്തിൽ കൂടുതൽ ജാഗ്രത വേണമെന്ന വിലയിരുത്തലാണ് സഭാ സെക്രട്ടറിയേറ്റിനുള്ളത്. നിലവിൽ, നിയമസഭാ മന്ദിരത്തിലേക്ക് കടക്കാൻ എംഎൽഎമാരുടെയും മന്ത്രിമാരുടെയും കത്തിന്റെ അടിസ്ഥാനത്തിൽ പാസ് അനുവദിക്കുന്നുണ്ട്. സഭാ സമ്മേളനത്തിൽ റിപ്പോർട്ടിങിനായി എത്തുന്ന മാധ്യമ പ്രവർത്തകർക്കും പ്രത്യേകം പാസ് നൽകുന്നുണ്ട്. ഇനിമുതൽ മന്ത്രിമാരുടെയോ എംഎൽഎമാരുടെയോ പാസ് വാങ്ങിയിട്ടാണെങ്കിലും സഭാ മന്ദിരത്തിൽ കടക്കുന്നവരുടെ വ്യക്തിഗത വിവരങ്ങൾ കൂടൂതൽ പരിശോധനാ വിധേയമാക്കണമെന്നാണ് നിർദ്ദേശം. വികാസ് ഭവൻ ഭാഗത്തെ ഗേറ്റിനടുത്തുള്ള റിസപ്ഷനില്‍ നിന്നാണ് പാസുകൾ നൽകുന്നത്. അതേസമയം, മന്ത്രിമാരെ കാണാനും  നിവേദനം നൽകാനുമുൾപ്പെടെ സംഘമായി എത്തുന്ന ചിലർക്ക്  അത്യാവശ്യഘട്ടങ്ങളിൽ ശുപാർശയുടെ അടിസ്ഥാനത്തിൽ പ്രവേശനം അനുവദിക്കാറുണ്ട്. ഇനി അക്കാര്യത്തിലും ജാഗ്രതയുണ്ടാകും. സഭാ സമ്മേളനം നടക്കാത്ത ദിവസങ്ങളിൽ റിസപ്ഷനിൽ നേരിട്ടു ചെന്ന് തിരിച്ചറിയൽ രേഖകൾ നൽകി പാസെടുത്ത് നിയമസഭ കാണാൻ വിവിധ ജില്ലകളിൽനിന്ന് എത്തുന്നവരുണ്ട്. അവരുടെ പൂർണ വിവരങ്ങൾ ഇനി പരിശോധിച്ച ശേഷമേ പാസ് അനുവദിക്കൂ.
ചീഫ് മാർഷൽ, അഡിഷനൽ ചീഫ് മാർഷൽ, മാർഷൽ, സാർ‍ജന്റ്, സാർ‍ജന്റ് അസിസ്റ്റന്റുമാർ, വനിതാ സാർ‍ജന്റ് അസിസ്റ്റന്റുമാർ എന്നിവരുൾപ്പെടെ 150 പേരെയാണ് നിയമസഭയിൽ നിയോഗിച്ചിരിക്കുന്നത്. സഭാ സമ്മേളനം ചേരുമ്പോൾ അധിക വാച്ച് ആന്റ് വാർഡിനെയും പൊലീസിനെയും നിയമസഭാ മന്ദിരത്തിനകത്തും പുറത്തും നിയോഗിക്കാറുണ്ട്. നിയമസഭയുടെ എല്ലാ കവാടങ്ങളിലും ശക്തമായ പരിശോധനയാകും ഇനിയുണ്ടാകുക. 3 വർഷം സർവീസ് പൂർത്തിയാക്കിയവരെയാണ് വാച്ച് ആൻഡ് വാർഡായി ഡപ്യൂട്ടേഷനിൽ നിയോഗിക്കുന്നത്. 3 വർഷത്തേക്കാണു നിയമനം. മികവുള്ളവർക്ക് 2 വർഷം കൂടി നീട്ടി നൽകും. സ്പീക്കറുടെയും നിയമസഭാ സെക്രട്ടറിയുടെയും നിയന്ത്രണത്തിലാണ് വാച്ച് ആൻഡ് വാർഡ്. നിയമസഭാ വളപ്പിൽ സ്പീക്കർക്കും ഡപ്യൂട്ടി സ്പീക്കർക്കും സുരക്ഷയും നൽകുന്നുണ്ട്.

Kerala

പത്തനംതിട്ടയിൽ സിഐടിയു നേതാവിന്റെ കൊലപാതകം; അറസ്റ്റിലായവരിൽ, ഡിവൈഎഫ്ഐ നേതാക്കളും

Published

on

പത്തനംതിട്ട: സിഐടിയു നേതാവ് ജിതിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായവരിൽ ഡിവൈഎഫ്ഐ നേതാക്കളും. ഏഴാം പ്രതി മിഥുൻ ഡിവൈഎഫ്ഐ മഠത്തുംമൂഴി യൂണിറ്റ് സെക്രട്ടറിയും നാലാം പ്രതി സുമിത്ത് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായിരുന്നു. ആർഎസ്എസ് പ്രവർത്തകരായിരുന്ന ഇവർ ഏതാനും മാസം മുമ്പാണ് സംഘടനയിൽ ചേർന്നതെന്ന് ഡിവൈഎഫ്ഐ ജില്ലാ നേതൃത്വം പറഞ്ഞു. പ്രതികൾ ബിജെപി ആർഎസ്എസ് പ്രവർത്തകരെന്നതാണ് സിപിഎം നേതാക്കളുടെ നിലപാട്.

കേസിൽ നിഖിലേഷ്, വിഷ്ണു, ശരൺ, സുമിത്ത്, മനീഷ്, ആരോമൽ, മിഥുൻ, അഖിൽ എന്നിവർ അറസ്റ്റിലായിരുന്നു. നിഖിലേഷ് സിഐടിയു പ്രവർത്തക നാണെന്ന് നിഖിലേഷിൻ്റെ അമ്മ മിനി പറഞ്ഞു. കൊല്ലപ്പെട്ട ജിതിൻ തങ്ങളുടെ വീട്ടിൽ വന്നു ഭക്ഷണം കഴിച്ചിട്ടുള്ള ആളാണെന്നും മിനി പറഞ്ഞു.

Advertisement
inner ad

ഇന്നലെ രാത്രി 10.30 യോടെയാണ് പെരുനാട് മഠത്തുംമൂഴിയിൽ ഉണ്ടായ സംഘർഷത്തിൽ ജിതിൻ കൊല്ലപ്പെട്ടത്. ജിതിൻ്റെ ബന്ധുവായ അനന്തു അനിലിനെ പ്രതികൾ തടഞ്ഞുവെച്ച് മർദിച്ചിരുന്നു. ഇത് ചോദ്യം ചെയ്‌തപ്പോഴുണ്ടായ സംഘർഷത്തിലാണ് ജിതിൻ കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.

Advertisement
inner ad
Continue Reading

Kerala

തോമസ് കെ. തോമസ് എന്‍സിപി സംസ്ഥാന അധ്യക്ഷനായേക്കും

Published

on

തിരുവനന്തപുരം: കുട്ടനാട് എംഎല്‍എ തോമസ് കെ. തോമസ് എന്‍സിപി സംസ്ഥാന അധ്യക്ഷനായേക്കും. മുംബൈയില്‍ പി.സി.ചാക്കോയും എ.കെ.ശശീന്ദ്രനും തോമസ് കെ.തോമസും ശരദ് പവാറുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനം25ന്. കേന്ദ്ര നിരീക്ഷകന്‍ സംസ്ഥാനത്തെത്തിയ ശേഷം ജില്ലാ പ്രസിഡന്റുമാരുമായും സംസ്ഥാന നേതാക്കളുമായും ചര്‍ച്ച നടത്തും. ഇതിനുശേഷമാകും ഔദ്യോഗിക പ്രഖ്യാപനം.

Continue Reading

Cinema

കുഞ്ചാക്കോ ബോബൻ ചിത്രം ‘ഓഫീസർ ഓൺ ഡ്യൂട്ടി’യുടെ ഓഡിയോ ലോഞ്ച് ചെയ്തു

Published

on

കൊച്ചി: ജീത്തു അഷ്‌റഫ് സംവിധാനം ചെയ്യുന്ന ചിത്രം ഓഫീസർ ഓൺ ഡ്യൂട്ടിയുടെ ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു. കുഞ്ചാക്കോ ബോബനും പ്രിയാമണിയും ചിത്രത്തിലെ മറ്റു പ്രധാന താരങ്ങളും അണിയറപ്രവർത്തകരും പങ്കെടുത്ത ചടങ്ങിൽ ചിത്രത്തിലെ ഒരു ഗാനം വിജയ് യേശുദാസ് ലൈവ് ആയി ആലപിച്ചു. ചിത്രത്തിന്റെ മറ്റൊരു ഗാനത്തിന് ചുവടുവച്ച് കുഞ്ചാക്കോ ബോബനും താരങ്ങളും അക്ഷരാർത്ഥത്തിൽ വേദി കീഴടക്കി. കൊച്ചി ലുലു മാളിലെ ആയിരക്കണക്കിനുവരുന്ന പ്രേക്ഷകർക്ക് ആസ്വാദന മിഴിവേകുന്ന ചുവടുകൾ സമ്മാനിച്ച ചാക്കോച്ചൻ പ്രകടനത്തിന് ശേഷം വികാരഭരിതനായി തന്നെ സ്നേഹിക്കുന്ന പ്രേക്ഷകർ തന്നെയാണ് തന്റെ വിജയമെന്നും തിയേറ്ററിൽ നിങ്ങൾക്കിഷ്ടപ്പെടുന്ന ചിത്രമായിരിക്കും ഓഫീസർ ഓൺ ഡ്യൂട്ടിയെന്നും അദ്ദേഹം പറഞ്ഞു. ജേക്സ്‌ ബിജോയ് സംഗീത സംവിധാനം ചെയ്യുന്ന ഓഫീസർ ഓൺ ഡ്യൂട്ടിയിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് വിനായക് ശശി കുമാറും ബേബി ജീനുമാണ്. വിജയ് യേശുദാസ്, ബേബി ജീൻ, രമ്യ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ഇമോഷണൽ ക്രൈം ഡ്രാമ ഗണത്തിലൊരുങ്ങിയ ഓഫീസർ ഓൺ ഡ്യൂട്ടി ഫെബ്രുവരി 20ന് തിയേറ്ററുകളിലേക്കെത്തും.

നായാട്ട്, ഇരട്ട എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച നടനായ ജിത്തു അഷ്റഫാണ് സംവിധായകൻ. ‘ഇരട്ട‘ എന്ന ചിത്രത്തിന്‍റെ കോ ഡിറക്ടർ കൂടിയാണ് ജിത്തു അഷ്‌റഫ്‌. മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്, ഗ്രീൻ റൂം പ്രൊഡക്ഷൻസ് എന്നീ കമ്പനികളുടെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവ‍‍ര്‍ ചേർന്നാണ് സിനിമയുടെ നിർമ്മാണം. ‘പ്രണയ വിലാസ’ത്തിന് ശേഷം ഈ ടീം വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്.

Advertisement
inner ad

‘ജോസഫ്’, ‘നായാട്ട്’ സിനിമകളുടെ തിരക്കഥാകൃത്തും ‘ഇലവീഴപൂഞ്ചിറ’യുടെ സംവിധായകനുമായ ഷാഹി കബീറാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്. ഗ്രീൻ റൂം പ്രൊഡക്ഷൻസിലൂടെ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. ‘നായാട്ടി’ന് ശേഷം ചാക്കോച്ചൻ വീണ്ടും പോലീസ് വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

‘കണ്ണൂർ സ്‌ക്വാഡി’ന്‍റെ സംവിധായകൻ റോബി വർഗീസ് രാജാണ് ചിത്രത്തിനായ് ക്യാമറ ചലിപ്പിക്കുന്നത്. ചമൻ ചാക്കോ ചിത്രസംയോജനവും ജേക്ക്സ് ബിജോയ് സംഗീത സംവിധാനവും നിർവ്വഹിക്കുന്നു.

Advertisement
inner ad

ജഗദീഷും വിശാഖ് നായരും പ്രധാന വേഷങ്ങളിൽ ചിത്രത്തിലുണ്ട്. മനോജ് കെ.യു, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കർ, റംസാൻ, വിഷ്ണു ജി വാരിയർ, ലയ മാമ്മൻ, ഐശ്വര്യ, അമിത് ഈപൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: റോണെക്സ് സേവ്യർ, സ്റ്റിൽസ്: അനൂപ് ചാക്കോ, നിദാദ് കെ.എൻ, പ്രൊഡക്‌ഷൻ ഡിസൈൻ: ദിലീപ് നാഥ്, ആർട്ട് ഡിറക്ടർ: രാജേഷ് മേനോൻ, പ്രൊഡക്‌ഷൻ കൺട്രോളർ: ഷബീർ മലവട്ടത്ത്, ക്രിയേറ്റീവ് ഡിറക്ടർ: ജിനീഷ് ചന്ദ്രൻ, ചീഫ് അസോസിയേറ്റ് ഡിറക്ടർ: ദിനിൽ ബാബു & റെനിത് രാജ്, അസോസിയേറ്റ് ഡിറക്ടർ: സക്കീർ ഹുസൈൻ, അസിസ്റ്റന്‍റ് ഡിറക്ടർ: ശ്രീജിത്ത്, യോഗേഷ് ജി, അൻവർ പടിയത്ത്, ജോനാ സെബിൻ, റിയ ജോജി, സെക്കൻഡ് യൂണിറ്റ് ഡിഒപി: അൻസാരി നാസർ, സ്പോട്ട് എഡിറ്റർ: ബിനു നെപ്പോളിയൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്: അനിൽ ജി നമ്പ്യാർ & സുഹൈൽ, പബ്ലിസിറ്റി ഡിസൈൻസ് ഓൾഡ് മോങ്ക്സ്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്റ്, പി ആർ ഓ പ്രതീഷ് ശേഖർ.

Advertisement
inner ad
Continue Reading

Featured