Kerala
മുഖ്യമന്ത്രിയുടെ ഗൺമാന് അധിക സുരക്ഷ; വീടുകളിൽ വൻ പൊലീസ് വിന്യാസമൊരുക്കി
ഗൺമാന്റേത് പ്രോട്ടോക്കോൾ ലംഘനം, പൊലീസ് സേനയിൽ കടുത്ത അമർഷം
തിരുവനന്തപുരം: നവകേരള സദസിനെതിരെ ആലപ്പുഴയിൽ പ്രതിഷേധമുയർത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അതിക്രൂരമായി തല്ലിച്ചതച്ച ഗൺമാന് അധിക സുരക്ഷയൊരുക്കി പൊലീസ്. ഗൺമാൻ അനിലിന്റെ തിരുവനന്തപുരത്തെ രണ്ട് വീടുകളിലും വൻ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനത്തിൽ നിന്ന് ചാടിയിറങ്ങി വന്ന് പൊലീസുകാരുടെ മുന്നിലിട്ട് യൂത്ത് കോൺഗ്രസുകാരെ മർദ്ദിച്ച എസ്കോർട്ട് ഉദ്യോഗസ്ഥൻ സന്ദീപിന്റെ വീടിനും സുരക്ഷാ സന്നാഹം നൽകിയിട്ടുണ്ട്. അനിൽ താമസിക്കുന്ന പേരൂർക്കടയിലെ വീട്ടിലും നേമത്തെ കല്ലിയൂരുള്ള വീട്ടിലും സന്ദീപിന്റെ മ്യൂസിയം പൊട്ടക്കുഴി ഭാഗത്തുള്ള വീട്ടിലുമാണ് സംരക്ഷണത്തിനായി പൊലീസിനെ സജ്ജീകരിച്ചിരിക്കുന്നത്. യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം കണക്കിലെടുത്താണിതെന്ന് ചൂണ്ടിക്കാട്ടി സിറ്റി പൊലീസ് കമ്മീഷണർ സി.എച്ച് നാഗരാജുവിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ ഏർപ്പെടുത്തിയത്.
അതേസമയം, ഗൺമാൻ അനിലിനും സന്ദീപിനും എതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി. ഇന്നലെ വൈകുന്നേരം സന്ദീപിന്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് സംഘർഷത്തിലെത്തി.
ഇതിനിടെ, ഔദ്യോഗിക വാഹനത്തിൽ നിന്ന് ഇറങ്ങിവന്ന് പ്രതിഷേധക്കാരെ മർദ്ദിച്ച ഗൺമാൻ അനിലിന്റെയും എസ്കോർട്ട് സന്ദീപിന്റെയും നടപടിക്കെതിരെ പൊലീസ് സേനയിലും അമർഷം ഉയർന്നിട്ടുണ്ട്. വിവിഐപി സുരക്ഷയ്ക്കായി നിയോഗിക്കപ്പെടുന്ന പ്രത്യേക യൂണിഫോമിലുള്ള ഉദ്യോഗസ്ഥർ പ്രതിഷേധക്കാരെ ലാത്തികൊണ്ടു മർദിക്കുന്നത് പതിവുള്ളതല്ല. മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ചവരെ സ്ഥലത്തുണ്ടായിരുന്ന പൊലീസ് നടപ്പാതയോടു ചേർന്നുള്ള കടയുടെ മുന്നിലേക്ക് മാറ്റി കൊണ്ടുപോയശേഷമായിരുന്നു അകമ്പടിക്കാറിലെ മൂന്ന് പ്രത്യേക സുരക്ഷാ ഉദ്യോഗസ്ഥരും ഗൺമാനും ലാത്തിയുമായി ചാടിയിറങ്ങി ഓടിയെത്തി മർദിച്ചത്. ഗൺമാന്റെ അടിയേറ്റ് കെഎസ്‌യു ജില്ലാ പ്രസിഡന്റിന്റെ തലപൊട്ടി. അപ്രതീക്ഷിത ലാത്തിയടിയിൽ പൊലീസുകാരും തെറിച്ചു വീണു. മർദ്ദനത്തിന് നേതൃത്വം നൽകിയ ഗൺമാൻ അനിലിനെതിരെ നേരത്തെയും പരാതിയുണ്ടായിട്ടുണ്ട്. ഇടുക്കിയിൽ നവകേരള സദസ്സിനിടെ മാധ്യമ ഫൊട്ടോഗ്രാഫറെ ഇയാൾ കയ്യേറ്റം ചെയ്തതും വിവാദമായിരുന്നു.
അകമ്പടി വാഹനത്തിൽനിന്ന് ഇറങ്ങി മർദിച്ച മുഖ്യമന്ത്രിയുടെ ഗൺമാന്റെയും പ്രത്യേക സുരക്ഷാ ഉദ്യോഗസ്ഥരുടെയും പ്രവൃത്തി സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്ന് പൊലീസ് സേനയിലെ ഉയർന്ന ഉദ്യോഗസ്ഥർ പറയുന്നു. വിവിഐപിയുടെ ജീവനു ഭീഷണിയുണ്ടാകുന്ന സാഹചര്യത്തിൽ വാഹനവ്യൂഹം ഏറ്റവും വേഗം സ്ഥലത്തുനിന്ന് ഓടിച്ചു മാറ്റണമെന്നാണ് സുരക്ഷാ ക്രമീകരണങ്ങൾ വിശദമാക്കുന്ന കേന്ദ്രസർക്കാരിന്റെ ബ്ലൂ ബുക്കിൽ പറയുന്നത്. വിവിഐപിയുടെ വാഹനത്തിലോ തൊട്ടു പിന്നാലെയുള്ള വാഹനവ്യൂഹത്തിലോ പ്രത്യേക യൂണിഫോമിൽ സഞ്ചരിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥരാണ് പ്രശ്നബാധിത സ്ഥലത്തുനിന്നു വാഹനം വേഗം ഓടിച്ചു പോകാന്‍ നടപടിയെടുക്കേണ്ടത്. ആയുധം കൊണ്ടുള്ള ആക്രമണമാണെങ്കിൽ അതിനെ തടയാൻ തിരിച്ച് ആയുധം ഉപയോഗിച്ചശേഷം സെക്കൻഡുകൾകൊണ്ട് വിവിഐപിയുടെ വാഹനവ്യൂഹം അവിടെനിന്നു സുരക്ഷിതസ്ഥലത്തേക്കു നീക്കുന്നതാണ് അവരുടെ ചുമതല.
വാഹനം നീക്കാൻ കഴിയാത്ത അവസ്ഥ വന്നാൽ സുരക്ഷാ ഉദ്യോഗസ്ഥർ ആയുധങ്ങളുമായി വാഹനത്തിനു ചുറ്റും നിരന്ന് സുരക്ഷ നൽകും. പ്രതിഷേധം പോലെയുള്ള സാഹചര്യത്തിൽ, പ്രതിഷേധക്കാരെ തള്ളിമാറ്റാനോ അടിക്കാനോ സുരക്ഷാ ഉദ്യോഗസ്ഥർ ശ്രമിക്കില്ല. പ്രതിഷേധക്കാരെ മാറ്റേണ്ടത് അതതു പോയിന്റുകളിൽ ഡ്യൂട്ടിക്കുള്ള പൊലീസുകാരുടെ ഉത്തരവാദിത്തമാണ്.
എന്നാൽ ആലപ്പുഴയിൽ, മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലെ പ്രത്യേക യൂണിഫോമിലുള്ള സുരക്ഷാ ഭടൻമാരും മുഖ്യമന്ത്രിക്കൊപ്പം ബസിൽ സഞ്ചരിക്കേണ്ട ഗൺമാനും ആദ്യത്തെ അകമ്പടി വാഹനത്തിൽനിന്ന് ഇറങ്ങി, റോഡരികിൽ മുദ്രാവാക്യം വിളിച്ചവരെ ക്രൂരമായി മർദിക്കുകയായിരുന്നു. മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടാകേണ്ടിയിരുന്ന ഗൺമാൻ അനിൽ കല്ലിയൂർ ബസിനു പിന്നിലെ കാറിലായിരുന്നു യാത്ര ചെയ്തിരുന്നത്.
ഗുരുതരപ്രശ്നമില്ലാതെ വാഹനത്തിൽനിന്ന് ഇറങ്ങരുതെന്നും വിവിഐപി സഞ്ചരിക്കുന്ന വാഹനത്തിനു സുരക്ഷയൊരുക്കാതെ ആൾക്കൂട്ടത്തിന് ഇടയിലേക്ക് ഇറങ്ങരുതെന്നുമുള്ള സുരക്ഷാ നിർദേശങ്ങൾ ആലപ്പുഴയിൽ ലംഘിക്കപ്പെട്ടു. മുഖ്യമന്ത്രി സഞ്ചരിച്ച വാഹനത്തിൽ മന്ത്രിമാരെക്കൂടാതെ പിഎ മാത്രമാണ് ഉണ്ടായിരുന്നത്.
Kerala
കോഴിക്കോട്-പാലക്കാട് ദേശീയ പാതയിലെ പനയമ്പാടം വളവ് ; സ്ഥിരം അപകടമേഖല
പാലക്കാട്:കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ 35 അപകട മരണങ്ങളാണ് സ്ഥിരം അപകട മേഖലയായ ഈ പ്രദേശത്ത് ഉണ്ടായത്. 2022 ല്‍ കോങ്ങാട് എംഎല്‍എ കെ. ശാന്തകുമാരി നിയമസഭയില്‍ ശ്രദ്ധ ക്ഷണിക്കലില്‍ പറഞ്ഞതനുസരിച്ച് ഇതുവരെ പനയമ്പാടം വളവിൽ 55 അപകടങ്ങള്‍ നടന്നിട്ടുണ്ട്. ഇതില്‍ ഏഴ് പേര്‍ മരിക്കുകയും 65 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയതയാണ് അപകടത്തിന് കാരണമെന്ന് വ്യക്തമായിരുന്നതാണ്. അശാസ്ത്രീയമായ വളവും റോഡിന്റെ മിനുസവും മൂലം അപകടങ്ങള്‍ പതിവാണ്. മഴ പെയ്താല്‍ ഇവിടുത്തെ വളവ് അപകടകേന്ദ്രമാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. റോഡിന്റെ ഇറക്കവും വളവും അപകടത്തിന് കാരണമാകും. അപകടം പതിവായപ്പോള്‍ റോഡിന്റെ വീതി കൂട്ടിയെങ്കിലും അപകടം കുറഞ്ഞില്ല.2021ല്‍ വിഷുവിന് ഇവിടെ 2 പേര്‍ അപകടത്തിൽ മരിച്ചിരുന്നു.
Kerala
പ്രദേശത്തെക്കുറിച്ചുള്ള പരാതികള്‍ ഗതാഗത വകുപ്പിന് ലഭിച്ചിട്ടില്ല; മന്ത്രി ഗണേഷ് കുമാർ
പാലക്കാട്: പനയമ്പാടത്ത് നിർഭാഗ്യകരമായ സംഭവമാണ് ഉണ്ടായതെന്ന് മന്ത്രി ഗണേശ് കുമാർ പ്രതികരിച്ചു. ഈ പ്രദേശത്തെക്കുറിച്ചുള്ള പരാതികള്‍ ഗതാഗത വകുപ്പിന് ലഭിച്ചിട്ടില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. ലോറി ഡ്രൈവർ മദ്യപിച്ചോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മോട്ടോർ വാഹന വകുപ്പിന്റെ ഭാഗത്തുനിന്ന് വീഴ്ച പറ്റിയതായി കരുതുന്നില്ല. എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ചശേഷമേ പറയാൻ സാധിക്കുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി
Kerala
ലോറിയുടെ ഡ്രൈവറും ക്ലീനറും കസ്റ്റഡിയില്‍
പാലക്കാട് കല്ലടിക്കോട് നാലു വിദ്യാര്‍ത്ഥിനികളുടെ മരണത്തിനിടയാക്കിയ അപകടത്തിൽ ലോറിയുടെ ഡ്രൈവറും ക്ലീനറും കസ്റ്റഡിയില്‍. അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഇരുവരെയും പൊലീസ് ചോദ്യം ചെയ്തു. കാസര്‍കോട് സ്വദേശികളായ ലോറിയുടെ ഡ്രൈവര്‍ മഹേന്ദ്ര പ്രസാദ്, ക്ലീനര്‍ വര്‍ഗീസ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. അപകടത്തില്‍ വര്‍ഗീസിന്‍റെ കാലിന് പൊട്ടലുണ്ട്. മഹേന്ദ്ര പ്രസാദിന് കാര്യമായ പരിക്കില്ല. ഇരുവരും മണ്ണാര്‍ക്കാട് മദര്‍ കെയര്‍ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.
ആശുപത്രിയിലെത്തിയാണ് പൊലീസ് മൊഴിയെടുത്തത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്തപ്പോള്‍ ബ്രേക്ക് ചവിട്ടിയെങ്കിലും വാഹനം നിയന്ത്രിക്കാനായില്ലെന്നും റോഡില്‍ തെന്നലുണ്ടായിരുന്നുവെന്നുമാണ് ഡ്രൈവറുടെ മൊഴി. ചാറ്റല്‍ മഴയും റോഡിലെ തെന്നലും കാരണം വാഹനം നിയന്ത്രിക്കാനായില്ലെന്നും ഡ്രൈവര്‍ മൊഴി നല്‍കിയിട്ടുണ്ട്.ഇരുവരുടെയും രക്ത സാമ്ബിളുകള്‍ ഉള്‍പ്പെടെ പരിശോധിക്കും. വാഹനം അമിത വേഗതയിലായിരുന്നോയെന്നും ഡ്രൈവര്‍ മദ്യപിച്ചിരുന്നോയെന്നും ഉള്‍പ്പെടെയുള്ള കാര്യം പരിശോധിക്കും. മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്തപ്പോഴാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരമെന്ന് പൊലീസ് പറഞ്ഞു.
-
Kerala2 weeks ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News4 weeks ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
News19 hours ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
Featured2 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala2 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News4 weeks ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
Education3 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
News17 hours ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
You must be logged in to post a comment Login