അബ്ദുറഹിമാന്‍ നഗര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തകന്‍ അഷ്‌റഫ് കൊളപ്പുറത്തെ ആദരിച്ചു.

കൊളപ്പുറം.അബ്ദുറഹിമാന്‍ നഗര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ ശ്രദ്ധേയനായ അഷ്‌റഫ് കൊളപ്പുറത്തെ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് കൊളക്കാട്ടില്‍ ഇബ്രാഹിം കുട്ടി പൊന്നാട അണിയിച്ച് ഉപഹാരം നല്‍കി ആദരിച്ചു.കോവിഡ് ബാധിച്ച് മരണപ്പെടുന്നവരെ ഒരു വേതനം പോലും കൈപ്പറ്റാതെയാണ് നൂറ്റി എഴുപത്തിയാറ് പേരെ അഷറഫ് സംസ്‌കരിച്ചത്, പ്രകൃതി ദുരന്തങ്ങള്‍ വാഹനാപകടങ്ങള്‍ പ്രളയങ്ങള്‍ എന്നിവയുണ്ടാവുബോര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും മറ്റു സന്നദ്ധ സേവനങ്ങള്‍ക്കും സജീവമാണ് അഷ്‌റഫ്. മണ്ഡലം വൈസ് പ്രസിഡന്റ് പി.സി.ഹുസൈന്‍ ഹാജി അധ്യക്ഷനായി.ഹംസതെങ്ങിലാന്‍, മുസ്തഫ പുള്ളിശ്ശേരി, റിയാസ് കല്ലന്‍,സി.കെ ആലസന്‍കുട്ടി, മൊയ്ദീന്‍ കുട്ടി മാട്ടറ, ഷാഫി ഷാരത്ത്,കുഞ്ഞിമുഹന്മദ് ഷാരത്ത്, അലി പി.പി,ഹസ്സന്‍ പി കെ, രാജന്‍ വാക്കയില്‍,ഷൈലജ പുനത്തില്‍,കബീര്‍ വെട്ടിയാടന്‍,അബുബക്കര്‍ കെ.കെ, ഉബൈദ് വെട്ടിയാടന്‍, മജീദ് പൂളക്കല്‍, ജാഫര്‍ മമ്പുറം, അനിപുല്‍ത്തടത്തില്‍, ഭാവ കക്കാടംപുറം,സമദ് പുകയൂര്‍, എന്നിവര്‍ സംസാരിച്ചു. ബഷീര്‍ പുള്ളിശ്ശേരി, റഷീദ് വി, അബു മദാരി, ശങ്കരന്‍ കുന്നത്ത്,എന്നിവരും സംബന്ധിച്ചു.

Related posts

Leave a Comment