National
അദാനിയെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കണം, സർക്കാർ സംരക്ഷിക്കുന്നു: രാഹുൽ ഗാന്ധി
ന്യൂഡൽഹി: അഴിമതിക്കേസിൽ കുറ്റക്കാരനാണെന്ന് യുഎസ് കോടതി കണ്ടെത്തിയ ഗൗതം അദാനിയെ അറസ്റ്റ് ചെയ്യണമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ചെറിയ കുറ്റങ്ങളുടെ പേരിൽ നൂറുകണക്കിന് ആളുകളെയാണ് അറസ്റ്റ് ചെയ്യുന്നത്. അദാനിയെ മാത്രം സർക്കാർ സംരക്ഷിക്കുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ‘‘തനിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ സത്യമാണെന്ന് അദാനി പറയുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? അദ്ദേഹത്തെ ജയിലിൽ അടയ്ക്കണം’’– ലോക്സഭയ്ക്ക് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗൗതം അദാനിക്കെതിരെ യുഎസ് ഫോറിൻ കറപ്റ്റ് പ്രാക്ടീസ് ആക്റ്റ് ലംഘിച്ചതിനു കേസൊന്നും റജിസ്റ്റർ ചെയ്തിട്ടില്ലെന്ന് അദാനി ഗ്രീൻ എനർജി ലിമിറ്റഡ് പ്രസ്താവന പുറത്തിറക്കിയിരുന്നു. പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം. അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി, അദ്ദേഹത്തിന്റെ അനന്തരവൻ സാഗർ അദാനി, അദാനി ഗ്രീൻ എനർജി സിഇഒ വിനീത് ജെയിൻ എന്നിവർക്കെതിരായ കൈക്കൂലി ആരോപണങ്ങൾ അദാനി ഗ്രൂപ്പ് നിഷേധിച്ചു.
Featured
അല്ലു അർജുൻ റിമാൻഡിൽ; ഹൈക്കോടതിയിൽ നടന്റെ ജാമ്യഹർജി പരിഗണിക്കുന്നു
ഹൈദരാബാദ്: സൂപ്പര്‍ താരം അല്ലു അര്‍ജുൻ റിമാന്‍ഡിൽ. പുഷ്പ-2 സിനിമയുടെ പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത നടൻ അല്ലു അര്‍ജുനെ 14 ദിവസത്തേക്കാണ് മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തത്. തെലങ്കാന നമ്പള്ളി മജിസ്ട്രേറ്റിന് മുമ്പാകെയാണ് പൊലീസ് അല്ലു അര്‍ജുനെ ഹാജരാക്കിയത്. വൈദ്യ പരിശോധനയ്ക്കുശേഷമാണ് നടനെ മജിസ്ട്രേറ്റിന് മുമ്പിലെത്തിച്ചത്. അതേസമയം, റിമാന്‍ഡിലായ അല്ലു അര്‍ജുനെ ജയിലിലേക്ക് അയക്കുന്നത് തെലങ്കാന ഹൈക്കോടതിയുടെ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും. തനിക്കെതിരായ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള അല്ലു അർജുന്‍റെ ഹർജി തെലങ്കാന ഹൈക്കോടതി പരിഗണിക്കുകയാണിപ്പോള്‍. ജസ്റ്റിസ് ജുവ്വടി ശ്രീദേവിയുടെ സിംഗിൾ ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്. അഡ്വ. നിരഞ്ജൻ റെഡ്ഡി, അശോക് റെഡ്ഡി എന്നിവരാണ് അല്ലു അർജുന് വേണ്ടി ഹാജരാകുന്നത്. അല്ലു അർജുന് ജാമ്യം നൽകരുത് എന്ന് സർക്കാർ അഭിഭാഷകൻ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു.
National
കൂട്ടബലാത്സംഗക്കേസില്‍ ബിജെപി എംഎല്‍എയ്ക്കെതിരെ കേസെടുക്കാന്‍ കോടതി
ലഖ്നൗ: ഭൂമി തര്‍ക്കത്തിന്റെ പേരില്‍ കൂട്ടബലാത്സംഗക്കേസില്‍ ഉള്‍പ്പെട്ട ബിജെപി എംഎല്‍എയ്ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിറക്കി. ഉത്തര്‍പ്രദേശിലെ ബില്‍സി മണ്ഡലത്തിലെ ബിജെപിയുടെ എംഎല്‍എയായ ഹരീഷ് ഷാക്യയ്ക്കും സഹോദരനും മരുമകനുമടക്കം 15 പേര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനാണ് പ്രത്യേക എംപി-എംഎല്‍എ കോടതി നിര്‍ദേശിച്ചത്.
അതിജീവിതയുടെ ഭര്‍ത്താവ് സമര്‍പ്പിച്ച ഹരജിയില്‍ വാദം കേട്ടതിന് ശേഷമാണ് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ലീലു ചൗധരി ഉത്തരവിറക്കിയത്. കോടതിയുടെ ഉത്തരവിന്റെ പകര്‍പ്പ് ഇതുവരെ ലഭിച്ചിട്ടില്ലെന്നും പകര്‍പ്പ് ലഭിച്ചാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ഉചിതമായ നിയമനടപടി സ്വീകരിക്കുമെന്നും സീനിയര്‍ പൊലീസ് സൂപ്രണ്ട് ബ്രിജേഷ് കുമാര്‍ സിങ് പറഞ്ഞു.
ഉത്തര്‍പ്രദേശിലെ സിവില്‍ ലൈന്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബുധ്ബായ് ഗ്രാമത്തില്‍ പൂനം പുല്‍ത്തകിടിക്ക് സമീപമായിരുന്നു ഹരജിക്കാരന്റെ സ്ഥലം. തന്റെ പിതാവ് ഒരുപാട് നാളുകള്‍ക്ക് മുമ്പ് വാങ്ങിയ സ്ഥലം സ്വന്തമാക്കാന്‍ ബില്‍സി എംഎല്‍എയായ ഹരീഷ് ഷാക്യയ്ക്ക് ആഗ്രഹമുണ്ടായിരുന്നു എന്ന് ഹരജിയില്‍ പറയുന്നു.
ഏകദേശം 18 കോടി രൂപ വിലമതിക്കുന്ന ഭൂമി ഹരജിക്കാരന്റെ കയ്യില്‍ നിന്നും 16.5 കോടി രൂപയ്ക്ക് വാങ്ങാന്‍ എംഎല്‍എ കരാറിലെത്തി. ശേഷം ഒരു ലക്ഷം രൂപ അഡ്വാന്‍സ് നല്‍കുകയും ചെയ്തു. 40 ശതമാനം തുക രേഖാമൂലമുള്ള കരാര്‍ സമയത്തും ബാക്കി പണം പട്ടയം രജിസ്റ്റര്‍ ചെയ്യുന്ന സമയത്തും നല്‍കാമെന്ന് എംഎല്‍എ സമ്മതിച്ചതായി ഹരജിക്കാരന്‍ പറഞ്ഞു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം 40 ശതമാനം തുക നല്‍കാതെ തന്നെ രേഖാമൂലമുള്ള കരാറിനായി എംഎല്‍എയും കൂട്ടാളികളും ഹരജിക്കാരനുമേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ തുടങ്ങി. തുടര്‍ന്ന് ഒരു ബില്‍ഡര്‍ക്ക് സ്ഥലം വില്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ എംഎല്‍എയുടെ ആളുകള്‍ അനുവദിച്ചില്ല. എംഎല്‍എയുായി കരാറില്‍ ഏര്‍പ്പെടാത്തതിനെ തുടര്‍ന്ന് തന്റെ ബന്ധുവിനെ പൊലീസ് ഉപദ്രവിച്ചതായും ഹരജിക്കാരന്‍ പറഞ്ഞു.
മൂന്ന് ദിവസത്തോളം പൊലീസ് കസ്റ്റഡിയില്‍ മര്‍ദിച്ചെന്നും ഹരജിക്കാരന്‍ പറഞ്ഞു. ശേഷം എംഎല്‍എയുടെ ആളുകള്‍ തന്നെ പൊലീസില്‍ നിന്ന് മോചിപ്പിക്കുകയും മറ്റൊരു സ്ഥലത്തേക്ക് കൂട്ടികൊണ്ടുപോയി ഉപദ്രവിക്കുകയും ചെയ്തു. എംഎല്‍എയും കൂട്ടാളികളും ചേര്‍ന്ന് തന്റെ ഭാര്യയെ കൂട്ടബലാത്സംഗം ചെയ്തതായും അദ്ദേഹം ആരോപിച്ചു.
National
പിഎഫ് തുക എടിഎം വഴി പിൻവലിക്കാനുള്ള സംവിധാനം അടുത്തവർഷം ഉണ്ടാകുമെന്ന് തൊഴിൽമന്ത്രാലയം
എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിൽ നിന്നുള്ള പണം ഇനിമുതൽ എടിഎം വഴി പിൻവലിക്കാനുള്ള സംവിധാനം അടുത്തവർഷം ഉണ്ടാകുമെന്ന് തൊഴിൽമന്ത്രാലയം. ഇതിനായി പിഎഫ് അക്കൗണ്ട് ഉടമകൾക്ക് എടിഎം കാർഡ് നൽകുമെന്ന് തൊഴിൽ മന്ത്രാലയം സെക്രട്ടറി സുമിത ദാവ്റ പറഞ്ഞു. ഇതിലൂടെ പിഎഫ് നിക്ഷേപത്തിന്റെ 50% വരെ എംടിഎം വഴി പിൻവലിക്കാൻ സാധിക്കും. പരിഷ്കാരം നടപ്പിലായാൽ തുക ലഭിക്കാൻ അപേക്ഷ നൽകി ദിവസങ്ങളോളം കാത്തിരിക്കേണ്ടി വരില്ല. അടിയന്തര സാഹചര്യങ്ങളിൽ പിഎഫ് സമ്പാദ്യം ഉപയോഗിക്കാമെന്നതാണ് ഇതിന്റെ എറ്റവും വലിയ പ്രയോജനം. നിലവിൽ ഏഴ് കോടി സജീവ അംഗങ്ങാണ് എംപ്ലോയ്മെന്റ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷന് (ഇപിഎഫ്ഒ) ഉള്ളത്.
-
Kerala2 weeks ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 day ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News4 weeks ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured2 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala2 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News4 weeks ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
Education3 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
News1 day ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
You must be logged in to post a comment Login