തിരുവനന്തപുരം വിമാനത്താവളം; ഇന്ന് അർധരാത്രി മുതല്‍ അദാനിക്ക് സ്വന്തം

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ഇന്ന് അർധരാത്രി മുതൽ അദാനി ഗ്രൂപ്പിന്. എയർപോർട്ട് അതോറിറ്റിയുടെ കീഴിലുള്ള തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് ഇനി ‘ അദാനി തിരുവനന്തപുരം ഇൻറർനാഷണൽ എയർപോർട്ട് ലിമിറ്റഡ്’ എന്ന കമ്പനിയുടെതാകും. കഴിഞ്ഞ ജനുവരിയിലാണ് ഏറ്റെടുക്കൽ സംബന്ധിച്ച കരാർ ഒപ്പിട്ടത്. ആറുമാസത്തിനകം ഏറ്റെടുക്കാൻ ആയിരുന്നു തീരുമാനമെങ്കിലും പിന്നീട് വ്യോമയാന നിയന്ത്രണങ്ങളെ തുടർന്ന് സമയം നീട്ടുകയായിരുന്നു. കേരള സർക്കാർ ഉൾപ്പെടെ പങ്കെടുത്ത ടെൻഡറിൽ ആണ് അദാനി ഗ്രൂപ്പ് വിമാനത്താവളം പിടിച്ചത്. വിമാനത്താവള കൈമാറ്റം സംബന്ധിച്ച് സുപ്രീംകോടതിയിൽ ഹർജി നിലനിൽക്കവെയാണ് കൈമാറ്റം. 50 വർഷത്തേക്കുള്ള നടത്തിപ്പിനാണ് കരാർ. മുന്നൂറോളം ജീവനക്കാർ ആണ് വിമാനത്താവളത്തിൽ ജോലി ചെയ്യുന്നത്. നിലവിലുള്ള ജീവനക്കാരെ മൂന്നുവർഷത്തേക്ക് ഡെപ്യൂട്ടേഷനിൽ എടുക്കാനാണ് അദാനി ഗ്രൂപ്പ് തീരുമാനം. അതേസമയം വിമാനത്താവളം ഏറ്റെടുക്കുന്നതിനെതിരെ നിയമപോരാട്ടം തുടരാനാണ് ആക്ഷൻ കൗൺസിൽ തീരുമാനം.

Related posts

Leave a Comment