തിരുവനന്തപുരം അന്താരാഷ്​ട്ര വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് ഒക്ടോബര്‍ 18ന് കൈമാറാന്‍ സാധ്യത

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്​ട്ര വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് ഒക്ടോബര്‍ 18ന് കൈമാറാന്‍ സാധ്യത.​ എയര്‍പോര്‍ട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യയാണ് ഇക്കാര്യം വ്യക്തമാക്കിയത് . കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവര്‍ത്തകന്‍ കെ. ഗോവിന്ദന്‍ നമ്ബൂതിരിക്ക് നല്‍കിയ മറുപടിയിലാണ് എയര്‍പോര്‍ട്ട്സ് അതോറിറ്റി ഇക്കാര്യം പറഞ്ഞത്.

ജൂലൈയില്‍ വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറാന്‍ ഉദ്ദേശിച്ചെങ്കിലും കോവിഡ് രണ്ടാം തരംഗം മൂലം നീട്ടിവെക്കുകയായിരുന്നു എന്ന്‍ വിവരാവകാശ മറുപടിയില്‍ പറയുന്നു. വിമാനത്താവളത്തിലെ സ്ഥിര, കരാര്‍ തൊഴിലാളികളെ നിലനിര്‍ത്തുമോ എന്ന ചോദ്യത്തിന്ക ഴിഞ്ഞ ജനുവരി 19ന് എയര്‍പോര്‍ട്ട്​ അതോറിറ്റിയും സ്വകാര്യ കമ്ബനിയും തമ്മില്‍ ഒപ്പിട്ട ഉടമ്ബടിയുടെ നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ചായിരിക്കുമെന്ന്​ പറഞ്ഞു.

Related posts

Leave a Comment