വിദേശവനിതയുടെ കൊലപാതകംഃ ജി.മോഹൻ രാജ് പ്രോസിക്യൂട്ടർ

തിരുവനന്തപുരം: വിദേശ വനിതയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രത്യേക പ്രോസിക്യൂട്ടറെ നിയോ​ഗിക്കണമെന്ന ആവശ്യം ഇതുവരെ സർക്കാരിനു ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതു സംബന്ധിച്ച് പ്രതിപക്ഷ നേതാവ് വി.‍ഡി. സതീശന്റെ സബ്മിഷനു മറുപടി പറയുകയായിരുന്നു അദ്ദേഹം. ഉത്രവധക്കേസ് വാദിച്ച അഡ്വ. ജി. മോഹൻരാജിനെയാണ് നിലവിൽ സെപ്ഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചിരിക്കുന്നത്.

ലാത്വിയന്‍ സ്വദേശിനിയായ ലീഗ സ്‌ക്രോമാന്‍ എന്ന വിദേശ വനിതയുടെ മൃതദേഹം 20.04.2018 ന് തിരിച്ചറിയാനാകാ ത്തവിധം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍, മരണം കൊലപാതകമാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് ഐ. ജി. ആയിരുന്ന മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം പൂര്‍ത്തിയാക്കി കോടതി മുന്‍പാകെ ചാര്‍ജ്ജ് ഷീറ്റ് സമര്‍പ്പിച്ചിട്ടുണ്ട്. കേസ് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍പാകെ നമ്പരായി വിചാരണ നടന്നു വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചിട്ടുള്ള  അഡ്വ. ജി മോഹന്‍ രാജ് ഉത്ര വധക്കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ആയിരുന്നു എന്നും ആ കേസിലെം പ്രതിക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാന് അദ്ദേഹത്തിനു കഴിഞ്ഞെന്നും പിണറായി വ്യക്തമാക്കി.

Related posts

Leave a Comment