അഡ്വ. അനന്ത​ഗോപൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസി‍ഡന്റായി അഡ്വ.കെ. അനന്ത​ഗോപനെ തെരഞ്ഞെടുത്തു. ഹൈന്ദവ മന്ത്രിമാർ ഉൾപ്പെട്ട ഇലക്റ്ററൽ കോളെജാണ് പ്രസിഡന്റിനെ തെരഞ്ഞെടുത്തത്. സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി ദീർഘകാലംപ്രവർത്തിച്ചു. നിലവിലുള്ള പ്രസിഡന്റ് എന്. വാസുവിന്റെ കാലാവധി നവംബർ 13ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തത്. തിരുവല്ല സ്വദേശിയായ അനന്ത ​ഗോപൻ, സിപിഎം തിരുവല്ല താലൂക്ക് സെക്രട്ടറി, ജില്ലാ പഞ്ചായത്ത് അം​ഗം, ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, തിരുവല്ല ബാർ അസോസിയേഷൻ പ്രസിഡന്റ് തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

Related posts

Leave a Comment