പശുവിനെ കറന്ന് പണികിട്ടി നടി ; പൊങ്കാലയുമായി സോഷ്യൽമീഡിയ

ചെന്നൈ : നടി നിവേദ തോമസ് തന്റെ ഇൻസ്റ്റഗ്രാമിൽ ഒരു വീഡിയോ പങ്കുവച്ചതിന് പിന്നാലെ മൃഗസംരക്ഷണ പ്രവർത്തകരുടെ ഉൾപ്പടെ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്.ഇൻസ്റ്റാഗ്രാമിൽ നടി ഒരു ഫാമിലെ പശുവിനെ കറക്കുന്നതിന്റെ വീഡിയോ പങ്കുവച്ചിരുന്നു. പശു ശാന്തമായി നിൽക്കുമ്പോൾ, നിവേദ പാൽ കറക്കുന്നത് തുടരുന്നു. ഒരു പാത്രം നിറയെ കറന്ന പാൽ പ്രേക്ഷകരെ ഉയർത്തി കാണിച്ചിട്ട്, പിന്നീട് താരം ഉണ്ടാക്കിയ ഒരു കപ്പ് കാപ്പി വീഡിയോ വൈറലായതിനെ തുടർന്ന് വിമർശനങ്ങളുടെ ബഹളമായിരുന്നു. ഒട്ടേറെ പേർ താരത്തിന്റെ പോസ്റ്റിൽ, മൃഗങ്ങളെ ചൂഷണം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുന്നുവെന്ന് കമന്റുകൾ ചെയ്തു. രാജ്യത്തെ പ്രമുഖ കാലാവസ്ഥാ-മൃഗ സംരക്ഷണ പ്രവർത്തകയായ ദീപ്‌സി പീലയുടെ കമന്റിന് പിന്നാലെ പല മൃഗ സംരക്ഷണ പ്രവർത്തകരും രംഗത്തെത്തി.

നിവേദ ചെയ്തത് സിനിമകളിലെ സ്ത്രീവിരുദ്ധമായ ചിത്രീകരണങ്ങൾക്ക് സമാനമാണെന്നും . കെട്ടിയിട്ട പശുവിനെ കറക്കുന്നതും അതിനുശേഷം ഒരു കപ്പ് കാപ്പി ഉണ്ടാക്കുന്നതും മൃഗങ്ങൾക്കെതിരായ അതിക്രമം പ്രോത്സാഹിപ്പിക്കുന്ന ഒന്നാണെന്ന് കാലാവസ്ഥാ പ്രവർത്തക തേജ കുറിച്ചു.യും വീഡിയോയിൽ കാണിക്കുന്നുണ്ട്. കൂടാതെ തന്റെ പ്രവൃത്തിയിൽ താൻ ‘സന്തോഷിക്കുന്നു’ എന്നും താരം വീഡിയോടൊപ്പം കുറിച്ചു.

Related posts

Leave a Comment