മോൻസൻ മാവുങ്കലുമായുളള ബന്ധം വെളിപ്പെടുത്തി നടി ശ്രുതി ലക്ഷ്മി

കൊച്ചി: പുരാവസ്തു തട്ടിപ്പു കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലും താനുമായി പ്രൊഫഷണൽ അടുപ്പം മാത്രമാണുള്ളതെന്ന് നടി ശ്രുതി ലക്ഷ്മി. ഇത് പുറത്തുവന്നതോടെ താരതത്തിനു നേരെ വിമർശനമുയരുകയും ചെയ്തു. ഇതോടെയാണ് മോൻസനുമായി തനിക്ക് വ്യക്തിപരമായ ബന്ധങ്ങളൊന്നുമില്ലെന്ന് വെളിപ്പെടുത്തി നടി രംഗത്ത് വന്നത്.മോൻസനു വേണ്ടി അവതരിപ്പിച്ച പരിപാടികളുടെ വിഡിയോകളാണ് ഇപ്പോൾ പ്രചരിക്കുന്നത്. തികച്ചും പ്രഫഷനലായ ബന്ധം മാത്രമേ അദ്ദേഹവുമായുള്ളൂ. ഒരു ഡോക്ടർ എന്ന നിലയിലും അദ്ദേഹത്തിൽനിന്നു സേവനം ലഭിച്ചിട്ടുണ്ട്. വളരെ മാന്യമായി ഇടപെടുന്ന വ്യക്തിയായിരുന്നു. എന്നാൽ തട്ടിപ്പുകാരനാണെന്ന വാർത്ത കേട്ട് ഞെട്ടിപ്പോയി.

പരിപാടികൾക്ക് പേയ്മെന്റ് കൃത്യമായി തരും. ആർട്ടിസ്റ്റുകൾ അതു മാത്രമല്ലേ നോക്കാറുള്ളൂ. ഞാൻ സുരക്ഷിതത്വവും നോക്കിയിരുന്നു. അതും അവിടെ നിന്നും ലഭിച്ചു.അദ്ദേഹത്തിന്റെ കുടുംബവും ഉണ്ടാകും. ഞങ്ങളും കുടുംബമായിട്ടാണ് പോകുന്നത്. അദ്ദേഹത്തിന്റെ മകളൊക്കെ നല്ല പെരുമാറ്റം ആയിരുന്നു. വളരെ നല്ല കുടുംബമായാണ് തോന്നിയിട്ടുള്ളത്. അദ്ദേഹം ഒരു ഡോക്ടർ ആണോ എന്നൊന്നും എനിക്കറിയില്ല.ശ്രുതി ലക്ഷ്മി വ്യക്തമാക്കുന്നു.

Related posts

Leave a Comment