Connect with us
48 birthday
top banner (1)

National

നടി വൈഭവി ഉപാധ്യായ വാഹനാപകടത്തില്‍ മരിച്ചു

Avatar

Published

on

ടെലിവിഷൻ നടി വൈഭവി ഉപാധ്യായ വാഹനാപകടത്തില്‍ മരിച്ചു. ഹിമാചല്‍പ്രദേശില്‍ വച്ചുണ്ടായ കാര്‍ അപകടത്തിലാണ് നടി വൈഭവി ഉപാധ്യായയ്ക്ക് ജീവൻ നഷ്‍ടമായത്.കാര്‍ കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്. പ്രതിശ്രുത വരനും താരത്തിന് ഒപ്പം കാറില്‍ ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.’സാരാഭായ് വെഴ്‍സസ് സാരാഭായി’ എന്ന ഷോയിലൂടെയാണ് വൈഭവി ഉപാധ്യായ പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നത്.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Delhi

മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ ഫാലി എസ് നാരിമാൻ അന്തരിച്ചു

Published

on

ന്യൂഡൽഹി: മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ ഫാലി എസ് നാരിമാൻ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 95 വയസ്സായിരുന്നു.ഇന്നലെ രാത്രി ഹൃദയാഘാതമുണ്ടാകുകയായിരുന്നു. ഇന്ത്യൻ നീതിന്യായ രംഗത്തെ അതികായനായ അദ്ദേഹത്തെ രാജ്യം പദ്മവിഭൂഷൺ, പദ്മഭൂഷൺ എന്നിവ നല്കി ആദരിച്ചിട്ടുണ്ട്. രാജ്യസഭയിലെ നോമിനേറ്റഡ് അംഗമായിരുന്നു.

Continue Reading

Delhi

കര്‍ഷക സമരം: പൊലീസ് അതിക്രമത്തില്‍ പരിക്കേറ്റ കര്‍ഷന്‍ മരിച്ചു

Published

on

ഡല്‍ഹി: കര്‍ഷകരുടെ സമരം നാലാം ദിവസത്തിലേക്ക് കടന്നിരിക്കെ പൊലീസ് അതിക്രമത്തില്‍ പരിക്കേറ്റ കര്‍ഷന്‍ മരിച്ചു. 65കാരനായ ഗുരുദാസ്പൂര്‍ സ്വദേശി ഗ്യാന്‍ സിങ് ആണ് മരിച്ചത്.

ഫെബ്രുവരി 13 ന് ഹരിയാന പൊലീസ് നടത്തിയ കണ്ണീര്‍ വാതക പ്രയോഗത്തെ തുടര്‍ന്ന് ഗ്യാന്‍ സിങ് അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നെന്ന് കൂടെയുണ്ടായിരുന്ന അനന്തരവന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ആരോഗ്യനില മോശമായതോടെ ആദ്യം രാജ്പുര സിവില്‍ ആശുപത്രിയിലും പിന്നീട് പട്യാലയിലെ രജീന്ദ്ര മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍. കിസാന്‍ മസ്ദൂര്‍ മോര്‍ച്ച അംഗമായിരുന്നു ഗ്യാന്‍ സിങ്.

Advertisement
inner ad

വിളകള്‍ക്ക് മിനിമം താങ്ങുവില ഉറപ്പാക്കാന്‍ നിയമം നടപ്പാക്കല്‍ ഉള്‍പ്പെടെ 12 ആവശ്യങ്ങളുന്നയിച്ച് നടത്തുന്ന കര്‍ഷക സമരം അവസാനിപ്പിക്കാനുള്ള സര്‍ക്കാറിന്റെ അനുനയ നീക്കം സജീവമാണ്. ഇന്നലെ നടന്ന ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഞായറാഴ്ച വീണ്ടും കര്‍ഷക സംഘടന നേതാക്കളുമായി മന്ത്രിതല സമിതി ചര്‍ച്ച നടത്തും. ചര്‍ച്ചകള്‍ വിജയിച്ചില്ലെങ്കില്‍ എല്ലാ തടസ്സവും മറികടന്ന് ദില്ലി ചലോ മാര്‍ച്ച് തുടരുമെന്ന് നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.

കേന്ദ്ര സേനയോടൊപ്പം ഹരിയാന പൊലീസും വന്‍സന്നാഹങ്ങളോടെയാണ് കര്‍ഷകരെ തടഞ്ഞിരിക്കുന്നത്. സമരം കടുപ്പിക്കാന്‍ കൂടുതല്‍ ജനങ്ങളോട് ഹരിയാന അതിര്‍ത്തിയിലേക്കെത്താന്‍ കര്‍ഷക നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. അതിര്‍ത്തി കടക്കാന്‍ ഹരിയാന പൊലീസ് അനുവദിക്കാതിരുന്നതോടെയാണ് ഓരോ ഗ്രാമങ്ങളില്‍നിന്നും 100 പേരെ കര്‍ഷകര്‍ നിലവില്‍ തമ്പടിച്ച ശംബു, കനൗരി പ്രദേശങ്ങളിലേക്കെത്താന്‍ നേതാക്കള്‍ അഭ്യര്‍ഥിച്ചത്. ഇതേതുടര്‍ന്ന് മറ്റു അതിര്‍ത്തികളിലേക്കും കൂടുതല്‍ കര്‍ഷകര്‍ എത്തിക്കൊണ്ടിരിക്കുകയാണ്.

Advertisement
inner ad
Continue Reading

National

വീണ വിജയന് തിരിച്ചടി: എക്‌സാലോജിക്കിനെതിരെ എസ് എഫ് ഐ ഒ അന്വേഷണം തുടരാമെന്ന് കര്‍ണാടക ഹൈക്കോടതി

Published

on

ബംഗളൂരു: മാസപ്പടി വിവാദത്തില്‍ എസ്.എഫ്.ഐ.ഒ അന്വേഷണത്തിനെതിരെ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ കമ്പനിയായ എക്‌സാലോജിക്കിനെതിരെ എസ്.എഫ്.ഐ.ഒക്ക് അന്വേഷണം തുടരാമെന്ന് കര്‍ണാടക ഹൈക്കോടതി. എക്‌സാലോജിക്കിനെതിരായ എസ്.എഫ്.ഐ.ഒ അന്വേഷണം സ്റ്റ േചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു എക്‌സാലോജിക് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് എം. നാഗപ്രസന്നയുടെ ബെഞ്ചാണ് ആവശ്യം തള്ളിയത്. ഹര്‍ജി തള്ളുകയാണ്. പൂര്‍ണ്ണമായ വിധി പകര്‍പ്പ് നാളെ രാവിലെ അപ്ലോഡ് ചെയ്യാമെന്നാണ് വിധി പ്രസ്താവിച്ചുകൊണ്ട് ജസ്റ്റിസ് നാഗപ്രസന്ന അറിയിച്ചു.കേന്ദ്രസര്‍ക്കാരിനെയും എസ്.എഫ്.ഐ.ഒ ഡയറക്ടറെയും എതിര്‍കക്ഷികളാക്കിയാണ് ഹരജി. കമ്പനിയുടെ ആസ്ഥാനം ബംഗളൂരു ആയതിനാലാണ് കര്‍ണാടകയില്‍ ഹര്‍ജി നല്‍കിയത്.

ആരോപണമുയര്‍ന്നതിനു ശേഷം ആദ്യമായാണ് എക്‌സാലോജിക് നിയമവഴിയിലേക്ക് നീങ്ങിയത്. ആരോപണവുമായി ബന്ധപ്പെട്ട് ഉടന്‍ നോട്ടീസ് നല്‍കി വീണ വിജയനില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാനുള്ള നീക്കം എസ്.എഫ്.ഐ.ഒ തുടങ്ങിയിരുന്നു. നേരിട്ട് ഹാജരാകാനോ, രേഖകള്‍ സമര്‍പ്പിക്കാനോ നിര്‍ദ്ദേശിച്ച് വീണയ്ക്ക് ഉടന്‍ നോട്ടീസ് നല്‍കിയേക്കും. ഇതുമുന്നില്‍ കണ്ടാണ് അന്വേഷണം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് എക്‌സാലോജിക് ഹര്‍ജി നല്‍കിയത്.

Advertisement
inner ad

എക്‌സാലോജിക്, സി.എം.ആര്‍.എല്ലില്‍ ഓഹരി പങ്കാളിത്തമുള്ള സംസ്ഥാന പൊതുമേഖല സ്ഥാപനമായ കെ.എസ്.ഐ.ഡി.സി, സി.എം.ആര്‍.എല്‍ എന്നിവക്കെതിരെയാണ് അന്വേഷണം. വീണയുടെ കമ്പനിക്ക് 1.72 കോടി രൂപ കൈമാറിയത് ഐ.ടി, മാനേജ്‌മെന്റ് സേവനങ്ങളുടെ പ്രതിഫലമായാണെന്നാണ് സി.എം.ആര്‍.എല്‍ രജിസ്ട്രാര്‍ ഓഫ് കമ്പനീസില്‍ അറിയിച്ചിരുന്നത്. എന്നാല്‍, ഒരു സേവനവും ലഭ്യമാകാതെതന്നെ എക്‌സാലോജിക്കിന് സി.എം.ആര്‍.എല്‍ തുക കൈമാറി എന്നായിരുന്നു ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍.

Advertisement
inner ad
Continue Reading

Featured