Connect with us
48 birthday
top banner (1)

Alappuzha

സൈക്കിള്‍ യാത്രക്കാരനെ ഇടിച്ചിട്ട ലോറി പിന്തുടര്‍ന്ന് പിടികൂടി നടി നവ്യ നായരും കുടുംബവും

Avatar

Published

on

ആലപ്പുഴ: സൈക്കിള്‍ യാത്രികനെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ ലോറി തടഞ്ഞു നിര്‍ത്തി നടി നവ്യാ നായരും. പട്ടണക്കാട് അഞ്ചാം വാര്‍ഡ് ഹരിനിവാസില്‍ രമേശിന്റെ സൈക്കിളില്‍ ഇടിച്ച് നിര്‍ത്താതെപോയ ലോറിയാണ് നവ്യാനായര്‍ പിന്തുടര്‍ന്ന് തടഞ്ഞു നിര്‍ത്തിയത്. തുടര്‍ന്ന് അപകട വിവരം കൃത്യസമയത്ത് പൊലീസില്‍ അറിയിച്ച്, സൈക്കിള്‍ യാത്രികന് ചികിത്സയുറപ്പാക്കിയ ശേഷമാണ് നവ്യ മടങ്ങിയത്. മൈനാഗപ്പള്ളിയില്‍ കാറിടിപ്പിച്ച് ഇരുചക്ര വാഹന യാത്രക്കാരിയായ യുവതിയെ ദാരുണമായി കൊലപ്പെടുത്തിയ മരണത്തിനിടയാക്കിയ സംഭവം നടന്ന് അന്ന് തന്നെയായിരുന്നു നടി നവ്യനായരുടെ രക്ഷാപ്രവര്‍ത്തനം. തിങ്കളാഴ്ച 8.30 ഓടേ പട്ടണക്കാട് ഇന്ത്യന്‍ കോഫിഹൗസിന് സമീപമാണ് അപകടം. ദേശീയപാത നവീകരണത്തിനായി തൂണുകളുമായി വന്ന ഹരിയാന രജിസ്‌ട്രേഷന്‍ ട്രെയിലറാണ് രമേശന്‍ സഞ്ചരിച്ച സൈക്കിളില്‍ ഇടിച്ചത്.നവ്യ സഞ്ചരിച്ച വാഹനം പിന്തുടര്‍ന്ന് ട്രെയിലര്‍ നിര്‍ത്തിക്കുകയും അപകടം കണ്‍ട്രോള്‍ റൂമില്‍ വിളിച്ചറിയിക്കുകയുമായിരുന്നു.ഹൈവേ പൊലീസും പട്ടണക്കാട് എഎസ്‌ഐ ട്രീസയും സ്ഥലത്തെത്തി. അപകടമുണ്ടാക്കിയ ലോറിയുടെ ഡ്രൈവറെയുള്‍പ്പെടെ എസ്എച്ച്ഒ. കെ എസ് ജയന്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയ ശേഷമാണ് നവ്യ നായര്‍ യാത്ര തുടര്‍ന്നത്.ലോറി പൊലീസ് പിടിച്ചെടുത്തു. പരുക്കേറ്റ രമേശനെ ഹൈവേ പൊലീസിന്റെ വാഹനത്തില്‍ ആദ്യം തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Alappuzha

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻ മർദ്ദിച്ച കേസിൽ ക്രൈംബ്രാഞ്ചിന് തിരിച്ചടി; തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി

Published

on

ആലപ്പുഴ: നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് കെഎസ്‌യു നേതാക്കളെ ആലപ്പുഴയില്‍ വെച്ച് മുഖ്യമന്ത്രിയുടെ ഗണ്‍മാന്മർ വളഞ്ഞിട്ട് ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി. കേസ് തള്ളണമെന്ന ക്രൈംബ്രാഞ്ച് സമർപ്പിച്ച ‌റഫർ റിപ്പോർട്ട് കോടതി തള്ളുകയായിരുന്നു. തെളിവുണ്ടെന്നും അന്വേഷണം വേണമെന്നും ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജ്യൂവല്‍ കുര്യക്കോസിനും കെ.എസ്.യു ജില്ലാ പ്രസിഡന്റ് എഡി തോമസിനും പൊലീസ് മര്‍ദ്ദനത്തില്‍ ഗുരുതര പരിക്കാണേറ്റത്. പോലീസ് കസ്റ്റഡിയിൽ ഇരിക്കെയാണ് മുഖ്യമന്ത്രിയുടെ അംഗരക്ഷകരുടെ ക്രൂരമർദ്ദനമേറ്റത്. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കല്ലിയൂർ, സന്ദീപ് എന്നിവരാണ് കേസിലെ പ്രതികൾ. ക്രൈംബ്രാഞ്ച് ആണ് കേസ് എഴുതി തള്ളണമെന്ന റഫർ റിപ്പോർട്ട് കോടതിയിൽ നൽകിയത്. മർദ്ദനത്തിന് തെളിവില്ലെന്ന് കാണിച്ച് പൊലീസ് ഗൺമാൻമാർക്ക് ക്ലീൻ ചിറ്റ് നൽകിയിരുന്നു.

Advertisement
inner ad
Continue Reading

Alappuzha

ആലപ്പുഴയില്‍ ഡ്രൈവിംഗ് ടെസ്റ്റിനിടെ ബസിന് തീപിടിച്ചു

Published

on

ആലപ്പുഴ: ഡ്രൈവിംഗ് ടെസ്റ്റിനിടെ ബസിന് തീപിടിച്ചു. റിക്രിയേഷന്‍ ഗ്രൗണ്ടില്‍ ഹെവി ഡ്രൈവിംഗ് ടെസ്റ്റ് നടക്കുന്നതിനിടെ ബസ്സിന് തീപിടിച്ചുഡ്രൈവിംഗ് സ്‌കൂളിന്റെ ബസ്സിനാണ് തീപിടിച്ചത്.ഉച്ചയ്ക്ക് 12.10 ഓടെയാണ് സംഭവം.ടെസ്റ്റ് നടക്കുന്നതിനിടെ പൊട്ടിത്തെറി ശബ്ദം കേള്‍ക്കുകയായിരുന്നു.

ബസ്സിന്റെ എന്‍ജിന്‍ ഭാഗത്തുനിന്ന് പുക ഉയരുന്നത് കണ്ട് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടെസ്റ്റില്‍ പങ്കെടുക്കുകയായിരുന്ന യുവാവിനോട് പുറത്തേയ്ക്ക് ഇറങ്ങാന്‍ ആവശ്യപ്പെട്ടു.യുവാവ് ബസ്സില്‍ നിന്ന് ഇറങ്ങി മിനിറ്റുകള്‍ക്കകം തീ ആളിപ്പടരുകയായിരുന്നു.ആലപ്പുഴയില്‍ നിന്ന് ഫയര്‍ഫോഴ്‌സിന്റെ രണ്ട് യൂണിറ്റ് എത്തിയാണ് തീ അണച്ചത്.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Advertisement
inner ad
Continue Reading

Alappuzha

അന്നയുടെ മരണം പുത്തന്‍കാലഘട്ടത്തിന്റെ തൊഴില്‍ ചൂഷണത്തിന് ഉത്തമ ഉദാഹരണം: ആര്‍.ചന്ദ്രശേഖരന്‍

Published

on

ആലപ്പുഴ: അന്നയുടെ മരണം പുതിയ കാലഘട്ടത്തില്‍ നില നില്‍ക്കുന്ന തൊഴില്‍ ചൂഷണത്തിന്റെ തെളിവാണെന്ന് ഐ.എന്‍.റ്റി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരന്‍. കുറഞ്ഞ വേതനം, കൂടുതല്‍ സമയം എന്ന പുത്തന്‍ തൊഴില്‍ നയം ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല എന്നും, ചൂഷണത്തിന് വിധേയരാകുന്ന പുതിയ തലമുറയ്ക്കായി ഐ.എന്‍.റ്റി.യു.സി ശക്തമായ നിലപാട് എടുക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഐ.എന്‍.റ്റി.യു.സി യങ് വര്‍ക്കേഴ്സ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റിയുടെ പ്രസിഡന്‍ഷ്യല്‍ ക്യാമ്പ് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഐ.റ്റി മേഖല, അണ്‍ എയ്ഡഡ് വിദ്യാഭ്യാസ മേഖല, ഡയറക്ട് മാര്‍ക്കറ്റിംഗ്, ഗിഗ് വര്‍ക്കേഴ്സ്, ഹരിതകര്‍മ്മ സേന തുടങ്ങിയ മേഖലകളില്‍ യൂണിയനുകള്‍ ആരംഭിക്കുമെന്നും, യുവ തൊഴിലാളികളെ സംഘടിപ്പിച്ചു കൊണ്ട് മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഐ.എന്‍.റ്റി.യു.സി യങ് വര്‍ക്കേഴ്സ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് കാര്‍ത്തിക് ശശി അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ഐ.എന്‍.റ്റി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ജെ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ബൈജു,ഐ.എന്‍.റ്റി.യു.സി നേതാക്കളായ ബാബു ജോര്‍ജ്, പി.ഡി.ശ്രീനിവാസന്‍, അശോക് മാത്യൂസ്, അശോക് ചിങ്ങോലി, കെ.ആര്‍.രഞ്ജിത്, ജയകൃഷ്ണന്‍, അരുണ്‍ദേവ്, കണ്ണന്‍ ബാലകൃഷ്ണന്‍, അരുണ്‍, മുഹമ്മദ് ഹാഷിം,സിജോ ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.

Advertisement
inner ad
Continue Reading

Featured