നടി മാലാ പാർവതി താരസംഘടനയായ ‘അമ്മ’യുടെ ആഭ്യന്തര പരാതി പരിഹാര സമിതിയിൽ നിന്ന് രാജിവച്ചു

തിരുവനന്തപുരം: നടി മാലാ പാർവതി താരസംഘടനയായ ‘അമ്മ’യുടെ ആഭ്യന്തര പരാതി പരിഹാര സമിതിയിൽ നിന്ന് രാജിവച്ചു. ലൈംഗിക പീഡന പരാതിയിൽ നടൻ വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് രാജി. വിജയ് ബാബുവിനെതിരെ നടപടിയെടുക്കണമെന്ന് ആഭ്യന്തര പരാതി പരിഹാര സമിതി റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ, കഴിഞ്ഞദിവസം ചേർന്ന ‘അമ്മ’ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ വിജയ് ബാബുവിന്റെ കത്ത് പരിഗണിച്ച് ഭരണസമിതിയിൽ നിന്ന് മാറ്റി നിർത്തിയാൽ മതിയെന്ന തീരുമാനത്തിലെത്തി. ഇതിന് പിന്നാലെയാണ് മാലാ പാർവതി രാജിവച്ചത്.നടി ശ്വേത മേനോൻ അധ്യക്ഷയായ സമിതിയിൽ നിന്നാണ് മാലാ പാർവതി രാജിവച്ചത്. വിജയ് ബാബുവിന് എതിരായി ഉയർന്ന ആരോപണങ്ങൾ ഗൗരവമുള്ളതാണെന്നും പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയത് മാപ്പർഹിക്കാത്ത കുറ്റകൃത്യമാണെന്നും സംഘടനയിൽ നിന്ന് പുറത്താക്കണമെന്നും സമിതി റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

Related posts

Leave a Comment