Connect with us
48 birthday
top banner (1)

chennai

തെലുങ്കര്‍ക്കെതിരായ അപകീര്‍ത്തി പരാമര്‍ശത്തില്‍ നടി കസ്തൂരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

Avatar

Published

on

Advertisement
inner ad



ചെന്നൈ: തെലുങ്കര്‍ക്കെതിരായ അപകീര്‍ത്തി പരാമര്‍ശത്തില്‍ നടി കസ്തൂരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. നടി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ജസ്റ്റിസ് ആനന്ദ് വെങ്കിടേഷിന്റെ സിങ്കിള്‍ ബെഞ്ചാണ് തള്ളിയത്. അറസ്റ്റ് ചെയ്യാനുള്ള നീക്കത്തില്‍ നിന്നും പൊലീസിനെ തടയണമെന്നാണ് ഹരജിയില്‍ നടി കസ്തൂരി ആവശ്യപ്പെട്ടിരുന്നത്. ക്ഷമാപണം നടത്തിയിട്ടും, തനിക്കെതിരെ കേസെടുത്തതായി കസ്തൂരി ഹരജിയില്‍ പറഞ്ഞു. പരാതി രാഷ്ട്രീയ പ്രേരിതമാണെന്നും വാദിച്ചു.

നവംബര്‍ മൂന്നിന് ചെന്നൈയില്‍ നടന്ന ഒരു ബ്രാഹ്മണ സംഗമത്തില്‍ സംസാരിക്കവെയാണ് നടി വിവാദ പരാമര്‍ശം നടത്തിത്. തമിഴ് രാജാക്കന്മാരുടെ വേശ്യകളെ സേവിക്കാന്‍ വന്ന തെലുങ്ക് ജനത ഇപ്പോള്‍ തമിഴ് വംശത്തില്‍ പെട്ടവരാണെന്ന് അവകാശപ്പെടുന്നു എന്നതായിരുന്നു നടിയുടെ വാദം. വ്യാപകമായ എതിര്‍പ്പിനെത്തുടര്‍ന്ന്, കസ്തൂരി തന്റെ അഭിപ്രായങ്ങള്‍ ചില വ്യക്തികളെ ഉദ്ദേശിച്ചുള്ളതാണെന്നും തെലുങ്ക് സമൂഹത്തിന് എതിരല്ലെന്നും വ്യക്തമാക്കി മാപ്പ് പറഞ്ഞു.

Advertisement
inner ad

വിവിധ സംഘടനകള്‍ നല്‍കിയ പരാതിയില്‍ ചെന്നൈ അടക്കം സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ നടിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേ, പരാമര്‍ശങ്ങള്‍ തികച്ചും അനാവശ്യമാണെന്നും ഒഴിവാക്കണമായിരുന്നുവെന്നും കോടതി വാക്കാല്‍ പരാമര്‍ശിച്ചിരുന്നു. രാഷ്ട്രീയ നിരൂപകയാണെന്ന് അവകാശപ്പെടുന്ന കസ്തൂരി ഇത്തരം പരാമര്‍ശങ്ങള്‍ നടത്താന്‍ പാടില്ലായിരുന്നുവെന്നും കോടതി പറഞ്ഞു. കസ്തൂരിയുടെ മാപ്പപേക്ഷയില്‍ സ്ത്രീകള്‍ക്കെതിരെ നടത്തിയ പരാമര്‍ശങ്ങളെ അഭിസംബോധന ചെയ്യുന്നില്ലെന്നും ജഡ്ജി കൂട്ടിച്ചേര്‍ത്തു.

തെലുങ്ക് സമുദായത്തിലെ സ്ത്രീകള്‍ക്കെതിരെ എങ്ങനെയാണ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്താന്‍ കഴിയുന്നതെന്ന് കോടതി ചോദിച്ചപ്പോള്‍, പരാമര്‍ശം തെലുങ്ക് സമുദായത്തിലെ സ്ത്രീകള്‍ക്കെതിരായല്ലെന്നും വസ്തുതകളെ അടിസ്ഥാനമാക്കിയുള്ള പൊതുവായ പ്രസ്താവനയാണെന്നുമാണ് കസ്തൂരി വ്യക്തമാക്കിയത്.

Advertisement
inner ad

chennai

രാത്രി പട്രോളിങ്ങിനിടെ പോലീസ് അസിസ്റ്റന്റ് കമ്മിഷണർ പുഷ്പ-2 കാണാൻപോയി, കയ്യോടെ പിടികൂടി കമ്മിഷണർ

Published

on

ചെന്നൈ: രാത്രി പട്രോളിങ്ങിനിടെ അല്ലു അർജുന്റെ പുതിയ ചിത്രം പുഷ്പ-2 കാണാൻപോയ പോലീസ് അസിസ്റ്റന്റ് കമ്മിഷണറെ കമ്മിഷണർ കയ്യോടെ പിടികൂടി. തിരുനെല്‍വേലി സിറ്റി പോലീസ് കമ്മിഷണറുടെ താത്കാലിക ചുമതലവഹിക്കുന്ന പി. മൂർത്തിയാണ് അസിസ്റ്റന്റ് കമ്മിഷണറുടെ കള്ളക്കളി പിടിച്ചത്. നഗരത്തില്‍ കുറ്റകൃത്യങ്ങള്‍ വർധിച്ചതോടെയാണ് രാത്രി പട്രോളിങ് ശക്തമാക്കാൻ തീരുമാനിച്ചത്. ഇതുപ്രകാരം നാല് വനിതാ ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിലുള്ള സംഘങ്ങളെ കഴിഞ്ഞരാത്രിയില്‍ പട്രോളിങ് നടത്താൻ നിയോഗിച്ചു. ഇവരുടെ മേല്‍നോട്ടത്തിനായി അസി.കമ്മിഷണറെയും നിയോഗിച്ചു.

രാത്രി 11.30-ഓടെ പട്രോളിങ് സംബന്ധിച്ച നടപടികളെക്കുറിച്ച്‌ അന്വേഷിക്കാൻ കമ്മിഷണർ വയർലെസിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും അസി.കമ്മിഷണറെ ലൈനില്‍ കിട്ടിയില്ല. ഇതിനിടെ അദ്ദേഹം സിനിമ കാണാൻ പോയെന്ന വിവരം ലഭിച്ചു.കമ്മിഷണർ മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ നഗരത്തിലൊരു പ്രശ്നം നടന്നുവെന്നും അവിടെ നില്‍ക്കുകയാണെന്നും അറിയിച്ചു. അവിടെത്തന്നെ നില്‍ക്കാനും താൻ നേരിട്ട് വരാമെന്നും കമ്മിഷണർ പറഞ്ഞു. ഇതോടെ അസിസ്റ്റന്റ് കമ്മിഷണർ സത്യം വെളിപ്പെടുത്തുകയായിരുന്നു.

Advertisement
inner ad
Continue Reading

chennai

ചെന്നൈ-ബാംഗ്ലൂർ യാത്രയ്ക്ക് 30 മിനിറ്റ്; വേഗം കൊണ്ട് അത്ഭുതം സൃഷ്ടിക്കൻ ഹൈപ്പർ ലൂപ്പ്

പരീക്ഷണ ട്രാക്ക് ചെന്നൈയിൽ പൂ‌ർത്തിയായി

Published

on

ചെന്നൈ: വേഗം കൊണ്ട് അത്ഭുതം സൃഷ്ടിക്കുന്ന ഹൈപ്പർ ലൂപ്പ് എന്ന ക്യാപ്‌സ്യൂൾ ട്രെയിൻ സർവീസിന്റെ പരീക്ഷണ ട്രാക്ക് പൂ‌ർത്തിയായി.കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്‌ണവ് ആണ് വിവരം സൂചിപ്പിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചത്. ഐഐടി മദ്രാസ് ക്യമ്പസ് ഡിസ്‌കവറി ക്യാമ്പസിലാണ് പരീക്ഷണ ട്രാക്ക് പൂർത്തിയായിരിക്കുന്നത്. 410 മൈല്‍ നീളമുള്ള പരീക്ഷണ ട്രാക്കിന്റെ ദൃശ്യങ്ങളാണ് കേന്ദ്രമന്ത്രി അറിയിച്ചത്. ഐഐടി മദ്രാസ് ആവിഷ്‌കാർ ഹൈപ്പർലൂപ്പ് ടീം, ഇന്ത്യൻ റെയില്‍വെ ഒപ്പം സ്റ്റാർട്ടപ്പ് കമ്പനിയായ ട്യൂടർ ഹൈപ്പർ ലൂപ്പ് എന്നിവർ ചേർന്നാണ് ഇത് തയ്യാറാക്കിയത്. ഹൈപ്പർലൂപ്പിന് പിന്നില്‍ പ്രവർത്തിച്ചവരെ മന്ത്രി അഭിനന്ദിച്ചു.ചെന്നൈ മുതല്‍ ബംഗളൂരു വരെയുള്ള 350 കിലോമീറ്റർ ദൂരം വെറും അരമണിക്കൂർ മതിയാകും ഹൈപ്പർലൂപ്പിന് മറികടക്കാൻ.

കുറഞ്ഞ വായു മർദ്ദമുള്ള ട്യൂബുകളാൽ സീൽ‌ ചെയ്യപ്പെട്ട ട്യൂബ് അല്ലെങ്കിൽ സിസ്റ്റമാണ് ഹൈപ്പർ‌ലൂപ്പ്, അതിലൂടെ ഒരു പോഡ് വഴി വായു പ്രതിരോധം അല്ലെങ്കിൽ ഘർഷണം കൂടാതെ വളരെ ദൂരം സഞ്ചരിക്കാം.വൈദ്യുത കാന്തിക തരംഗങ്ങളുടെ ശക്തിയിൽ പ്രവർത്തിക്കുന്ന കാറിന്റെ വലിപ്പമുള്ള വാഹനമാണ് ഹൈപ്പർലൂപ്പ്. ഹൈപ്പർലൂപ്പിന് മണിക്കൂറിൽ 1200 കിലോമീറ്റർ ദൂരം വരെ സഞ്ചരിക്കാൻ കഴിയുമെന്നാണ് കണക്കാക്കുന്നത്. വാഹനത്തിന്റെ വിജയകരമായ ആദ്യ പരീക്ഷണം ഏതാനും മാസങ്ങൾക്കു മുൻപ് അമേരിക്കയിൽ നടന്നു കഴിഞ്ഞു.

Advertisement
inner ad

മദ്രാസ് ഐഐടി 2017ല്‍ ആണ് ‘ആവിഷ്‌കാർ ഹൈപ്പർലൂപ്പ്’ ആരംഭിച്ചത്. 70 വിദ്യാർത്ഥികള്‍ അടങ്ങുന്ന സംഘമായിരുന്നു ഇതിലുള്ളത്. ഹൈപ്പർലൂപ്പ് വഴിയുള്ള ഗതാഗത സൗകര്യം വർദ്ധിപ്പിക്കാനുള്ള ആശയങ്ങള്‍ പ്രയോഗിക്കാനുള്ള ഇടമായിരുന്നു ഇതില്‍. കേന്ദ്ര സർക്കാരിനൊപ്പം സ്‌റ്റീല്‍ ഭീമനായ ആർസെലർ മിത്തലും ഈ പദ്ധതിയില്‍ പങ്കാളിയായി. പദ്ധതിയ്‌ക്ക് ആവശ്യമായ പ്രധാന വസ്‌തുക്കള്‍ മിത്തലാണ് നല്‍കിയത്. എലോണ്‍ മസ്‌കും അദ്ദേഹത്തിന്റെ സ്ഥാപനം സ്‌പേസ് എക്‌സുമാണ് ഹൈപ്പർലൂപ്പ് സാങ്കേതികവിദ്യ ഏറെ പ്രോത്സാഹി‌പ്പിച്ചത്. ഐഐടി മദ്രാസിലെ ആവിഷ്‌കാർ ഹൈപ്പർലൂപ്പിന് 2019ല്‍ സ്‌പേസ്‌ എക്‌സ് നടത്തിയ ഹൈപ്പർ‌ലൂപ്പ് പോഡ് മത്സരത്തില്‍ ആഗോള റാങ്കിംഗില്‍ മികച്ച പത്തെണ്ണത്തില്‍ ഒന്നാകാനായി. ഏഷ്യയില്‍ നിന്നുള്ള ഏക ടീമാണ് ആവിഷ്‌കാർ ഹൈപ്പർലൂപ്പ്. 2023ല്‍ യൂറോപ്യൻ ഹൈപ്പർലൂപ്പ് വീക്കില്‍ ആഗോളതലത്തിലെ മികച്ച മൂന്ന് ഹൈപ്പ‌ർലൂപ്പുകളില്‍ ഒന്നുമായി.

Advertisement
inner ad
Continue Reading

chennai

ഫിൻജാല്‍ ചുഴലിക്കാറ്റ് അതിതീവ്ര ന്യൂനമ‍ർദ്ദമായി; തമിഴ്നാട്ടിലെ 6 ജില്ലകളിലും പോണ്ടിച്ചേരിയിലും റെഡ് അലർട്ട്

Published

on

ചെന്നൈ: ഫിൻജാല്‍ ചുഴലിക്കാറ്റിൻ്റെ ശക്തി കുറഞ്ഞതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചുഴലിക്കാറ്റ് ഇപ്പോള്‍ അതിതീവ്ര ന്യൂനമ‍ർദ്ദമായി മാറി.ഇന്നലെ രാത്രി പതിനൊന്നരയോടെ പൂർണമായി കരയില്‍ പ്രവേശിച്ച ഫിൻജാല്‍ സ്വാധീനം മൂലം പുതുച്ചേരി, കടലൂർ, വിഴുപ്പുറം എന്നിവിടങ്ങളില്‍ കനത്ത മഴ തുടരുകയാണ്.

ചെന്നൈയില്‍ മഴക്കെടുതിയില്‍ 3 പേർ മരിച്ചതായാണ് വിവരം. കാലാവസ്ഥാ പ്രതിസന്ധിയെ തുടർന്ന് അടച്ചിട്ട ചെന്നൈ വിമാനത്താവളം ഇന്ന് പുലർച്ചെ ഒരു മണിയോടെ തുറന്നു. ഇന്നലെ ഉച്ചയ്ക്ക് 12 മണിക്കാണ് വിമാനത്താവളം അടച്ചത്. ചെങ്കല്‍പെട്ട് അടക്കം 6 ജില്ലകളിലും പുതുച്ചേരിയിലും റെഡ് അലർട്ട് തുടരുകയാണ്. 12 ജില്ലകളില്‍ ഓറഞ്ച് അലർട്ടും ചെന്നൈ ഉള്‍പ്പെടെ 10 ജില്ലകളില്‍ യെല്ലോ അലർട്ടുമാണ് പുറപ്പെടുവിച്ചിരിക്കുന്നത്.

Advertisement
inner ad
Continue Reading

Featured