ആര്യൻ ഖാന് ബോളിവുഡ് താരങ്ങൾ നൽകുന്ന പിന്തുണയിൽ ക്ഷുഭിതയായി നടി കങ്കണ

മുംബൈ: മയക്ക്മരുന്ന് കേസിൽ അറസ്റ്റിലായ ആര്യൻ ഖാന് പിന്തുണയുമായി എത്തിയ ബോളിവുഡ് സിനിമാ താരങ്ങൾക്കെതിരെ നടി കങ്കണ റണാവത്ത്. ആര്യനെ പിന്തുണച്ചുകൊണ്ട് തുറന്ന കത്തെഴുതി നടൻ ഋത്വിക് റോഷൻ രംഗത്ത് വന്നതിൻറെ പിന്നാലെയാണ് കങ്കണയുടെ പ്രതികരണം.

“എല്ലാ മാഫിയ പപ്പുകളും ആര്യന് പിന്തുണയുമായി വന്നിട്ടുണ്ട്. എല്ലാവരും തെറ്റും ചെയ്യാറുണ്ട്. പക്ഷേ തെറ്റിനെ മഹത്വവത്കരിക്കരുത്. ഓരോരുത്തരുടേയും കർമങ്ങൾ സൃഷ്ടിക്കുന്ന പ്രത്യഘാതം എന്താണെന്ന് തിരിച്ചറിയാൻ ഈ നടപടി ആര്യനെ സഹായിക്കട്ടെ. കുറച്ച്‌ കൂടി നല്ല വ്യക്തിയായി പരിണമിക്കാൻ ആര്യന് സാധിക്കട്ടെ.”

“ദുർബലനായ ഒരാളെ കുറിച്ച്‌ അപവാദങ്ങൾ പ്രചരിപ്പിക്കരുത്. എന്നാൽ ആര്യൻ ചെയ്തതിൽ യാതൊരു തെറ്റുമില്ലെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ കുറ്റവാളികൽ പിന്തുണക്കുന്നു” എന്നാണ് കങ്കണ കുറിച്ചിരിക്കുന്നത്.ഇപ്പോഴത്തെ പ്രതിസന്ധികൾ നല്ല ഭാവിയിലേക്കുള്ള വഴികാട്ടികളാണെന്നും അതിനെ സ്വീകരിക്കണമെന്നും പറഞ്ഞായിരുന്നു ഋത്വിക് ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ആര്യന് കത്ത് എഴുതിയത്. ഋത്വിക് റോഷനെ കൂടാതെ സൽമാൻ ഖാൻ, ആമീർ ഖാൻ, സുനിൽ ഷെട്ടി എന്നിവരും ആര്യന് പിന്തുണ അറിയിച്ച്‌ രംഗത്തെത്തിയിരുന്നു.

Related posts

Leave a Comment