സിനിമാ ചിത്രീകരണത്തിനായി ബഹിരാകാശത്തേക്ക് യാത്രതിരിച്ച്‌ നടിയും സംവിധായകനും

മോസ്കോ: സിനിമാ ചിത്രീകരണത്തിനായി ബഹിരാകാശത്തേക്ക് യാത്രതിരിച്ച്‌ നടിയും സംവിധായകനും. റഷ്യൻ നടി
യൂലിയ പെരേസിൽഡും സംവിധായകൻ കിം ഷിപെൻകോയും അടങ്ങുന്ന സംഘമാണ് യാത്രതിരിച്ചത്. ബഹിരാകാശത്ത് ചിത്രീകരിക്കുന്ന ആദ്യ സിനിമയാണിത്. ‘ചലഞ്ച്’ എന്ന റഷ്യൻ ചിത്രത്തിന് വേണ്ടിയാണ് ദൗത്യം. ഹൃദയസംബന്ധമായ രോഗം ബാധിച്ച ബഹിരാകാശ സഞ്ചാരിയുടെ ജീവൻ രക്ഷിക്കാനായി പുറപ്പെടുന്ന ഒരു ഡോക്ടറുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. യൂലിയ പെരേസിൽഡാണ് ഡോക്ടറുടെ വേഷത്തിലെത്തുന്നത്.
റഷ്യൻ സോയുസ് സ്‌പെയ്‌സ് ക്രാഫ്റ്റിലാണ് ഇവരുടെ യാത്ര. ബഹിരാകാശ യാത്രികനായ ആന്റൺ ഷ്‌കപ്ലറേവും ഇവർക്കൊപ്പമുണ്ട്. ഖസാഖ്സ്ഥാനിലെ റഷ്യൻ സ്‌പെയ്‌സ് സെന്ററിൽ നിന്നായിരുന്നു യാത്ര.ബഹിരാകാശത്ത് സുരക്ഷിതമായി ഇവർ എത്തിച്ചേർന്നുവെന്നാണ് റിപ്പോർട്ടുകൾ. പന്ത്രണ്ട് ദിവസത്തെ ചിത്രീകരണത്തിനുശേഷം സംഘം ഭൂമിയിലേക്ക് മടങ്ങും. ബഹിരാകാശ യാത്രയുടെ ഭാഗമായി നടിയും സംവിധായകനും കുറച്ച്‌ മാസങ്ങളായി കടുത്ത പരിശീലനത്തിലായിരുന്നു.

Related posts

Leave a Comment