National
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് ആശംസകളുമായി നടൻ വിജയ്
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ അഭിനന്ദിച്ച് നടൻ വിജയ്. ഏകകണ്ഠമായി പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ടതിനാണ് താരം കോണ്‍ഗ്രസ് നേതാവ് രാഹുലിനെ അഭിനന്ദിച്ചത്. രാജ്യത്തെ ജനങ്ങളെ മികച്ചതായി സേവിക്കാനകട്ടെയെന്നും ആശംസിച്ചു വിജയ്. തമിഴക വെട്രി കഴകം അധ്യക്ഷനായ താരം രാഷ്‍ട്രീയത്തില്‍ സജീവമായിരിക്കുകയാണ്. കേളത്തിലും വലിയ ആരാധകരുള്ള ഒരു താരമാണ് ദളപതി വിജയ് എന്നതും പ്രധാനമാണ്.വിജയ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത് ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം സിനിമ ആണ്. ‘ദ ഗോട്ട്’ എന്ന വിജയ് സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്തും നടന്നിരുന്നു. ക്ലൈമാക്സാണ് തിരുവനന്തപുരത്ത് ചിത്രീകരിച്ചത്.
Featured
വയനാട്ടിലെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഒന്നും പ്രധാനമന്ത്രി പാലിച്ചില്ല: മല്ലികാർജുൻ ഖാർഗെ
.
നിലമ്പൂർ: വയനാട്ടിലെ ജനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നൽകിയ വാഗ്ദാനങ്ങൾ ഒന്നുംതന്നെ പാലിച്ചില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. വയനാട് ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം നിലമ്പൂർ നിയോജക മണ്ഡലത്തിലെ ചന്തക്കുന്ന് നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളം 2000 കോടി രൂപയുടെ പുനരധിവാസ പാക്കേജിനായി അപേക്ഷിച്ചിട്ടും ഒരു സഹായവും അനുവദിച്ചില്ല. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾക്കാണ് കേന്ദ്ര സഹായത്തിന്റെ ഭൂരിഭാഗവും ലഭിച്ചുകൊണ്ടിരിക്കുന്നത്. ബുദ്ധിമുട്ടുണ്ടാകുന്ന സമയത്ത് ഇങ്ങനെയാണോ ഒരു സർക്കാർ ജനങ്ങളോട് പെരുമാറേണ്ടതെന്നും ഖാർഗെ ചോദിച്ചു. കോൺഗ്രസ് ഒരു സംസ്ഥാനത്തോടും വിവേചനം കാണിച്ചിട്ടില്ല. എല്ലാവർക്കും തുല്യമായ അവകാശങ്ങൾ നൽകുക എന്നത് കോൺഗ്രസിന്റെ പ്രതിബദ്ധതയാണ്. മോദി പൊള്ളയായ കാര്യങ്ങൾ മാത്രം പറയുന്ന മനുഷ്യനാനെന്നും അദ്ദേഹം പറഞ്ഞു.
വയനാട് പാർലമെൻ്റ് മണ്ഡലത്തിലെ ജനങ്ങളുമായി ഇന്ത്യൻ നാഷണൽ കോൺഗ്രസിന് അഭേദ്യമായ ബന്ധമാണുള്ളതെന്ന് ഖാർഗെ പറഞ്ഞു. രാഹുൽ ഗാന്ധി, എം.പി ഫണ്ട് വയനാടിന് വേണ്ടി പൂർണമായും ഉപയോഗിച്ചു. ഉരുൾപൊട്ടൽ ദുരന്തമടക്കം ഉണ്ടായപ്പോൾ രാഹുൽഗാന്ധിയും പ്രിയങ്ക ഗാന്ധിയും മണ്ഡലത്തിലെ ജനങ്ങളോട് തോളോട് തോൾചേർന്നാണ് നിന്നത്. കേരളത്തിലെ ജനങ്ങൾ നിലനിൽക്കുന്നത് മതേതര ഇന്ത്യക്ക് വേണ്ടിയാണ്. എന്നാൽ രാജ്യത്തിൻ്റെ കെട്ടുറപ്പിനെ നരേന്ദ്രമോദിയുടെ നയങ്ങൾ ഇല്ലാതാക്കുകയാണെന്നും കോൺഗ്രസ് അധ്യക്ഷൻ കുറ്റപ്പെടുത്തി.
ജനങ്ങൾക്കിടയിൽ ഐക്യവും സാഹോദര്യവും പടർത്തുന്നതിന് പകരം വിദ്വേഷവും വെറുപ്പുമാണ് ബി.ജെ.പി പരത്തുന്നത്. മതത്തിന്റെയും ജാതിയുടെയും പേരിൽ വിഭജിക്കാനാണ് മേദി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ബി.ജെ.പിയും ആർ.എസ്.എസും കഴിഞ്ഞ കുറച്ചു വർഷങ്ങളായി വർഗീയതയുടേയും വിഭജനത്തിന്റെയും രാഷ്ട്രീയം കേരളത്തിലും ആരംഭിച്ചിട്ടുണ്ട്. എല്ലാ ജാതിയിലും മതങ്ങളിലുംപെട്ട മനുഷ്യരെ അവർ വിഭജിച്ചു കൊണ്ടിരിക്കുന്നു. ജനങ്ങളുടെ അരക്ഷിതാവസ്ഥയെ ബി.ജെ.പി രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നു. മണിപ്പൂരിൽ നടന്ന പ്രശ്നങ്ങൾ ലോകത്തെ അറിയിക്കാൻ വേണ്ടിയാണ് ഭാരത് ജോഡോ യാത്ര രാഹുൽ ഗാന്ധി മണിപ്പൂരിൽ നിന്ന് ആരംഭിച്ചത്. ഇത്രയും മോശമായ സാഹചര്യം ഉണ്ടായിട്ടും നരേന്ദ്ര മോദി ഇതുവരെ മണിപ്പുരയിൽ പോകാൻ തയാറായില്ലെന്നും ഖാർഗെ പറഞ്ഞു.
രണ്ടുകോടി തൊഴിലവസരങ്ങൾ ഉണ്ടാക്കുമെന്ന് മോദി പറഞ്ഞു. വിദേശത്തുനിന്ന് കള്ളപ്പണം പിടിച്ചെടുത്ത് ഓരോ അക്കൗണ്ടിലേക്കും 15 ലക്ഷം രൂപ നൽകും എന്ന് പറഞ്ഞു. ആർക്കെങ്കിലും തന്നിട്ടുണ്ടോ. കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് പറഞ്ഞു. തൊഴിലില്ലായ്മ വൻതോതിൽ വർധിച്ചു. സ്ത്രീകൾക്കും ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ആക്രമങ്ങൾ രാജ്യത്ത് വർധിച്ചു വരികയാണെന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
മുൻമന്ത്രി ആര്യാടൻ മുഹമ്മദിനെ അനുസ്മരിച്ചായിരുന്നു ഗാർഗെ പ്രസംഗം തുടങ്ങിയത്. വയനാട് മണ്ഡലത്തിലെ ഓരോ പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളും എടുത്തുപറഞ്ഞായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പ്രസംഗം. നരേന്ദ്രമോദി സർക്കാരിന്റെ നയങ്ങൾ മൂലം തൊഴിലുറപ്പ് തൊഴിലാളികൾ ജീവിക്കാൻ പ്രതിസന്ധി നേരിടുകയാണെന്നും ബി.ജെ.പി രാജ്യത്തെ ജനങ്ങളെ വിഭജിക്കുകയാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ചെറുകിട കച്ചവടക്കാരുടെ വാടകയിലടക്കം ജി.എസ്.ടി ചുമത്തി ദ്രോഹിക്കുകയാണ്. വയനാടിന്റെ എല്ലാ അവകാശങ്ങൾക്ക് വേണ്ടിയും പാർലമെൻ്റിൽ പോരാടുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി വേണുഗോപാൽ, ദീപ ദാസ് മുൻഷി, കെ.പി.സി.സി പ്രസിഡൻ്റ് കെ. സുധാകരൻ, കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല, മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ.പി അനിൽകുമാർ എം.എൽ.എ, ഒളിമ്പ്യനും ഹരിയാന നിയമസഭയിലെ കോൺഗ്രസ് എം.എൽ.എയുമായ വിനേഷ് ഫോഗട്ട്, എം.പിമാരായ പി.വി അബ്ദുൽ വഹാബ്, ആൻ്റോ ആൻ്റണി, ഡി.സി.സി പ്രസിഡൻ്റ് വി.എസ് ജോയ്, കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്, ഷിബു ബേബി ജോൺ, ടി.വി ഇബ്രാഹിം എം.എൽ.എ, കെ.എം ഷാജി, ഇക്ബാൽ മുണ്ടേരി, ഇസ്മായിൽ മുത്തേടം പങ്കെടുത്തു.
Cinema
വധഭീഷണി: ഷാരുഖ് ഖാന് വൈപ്ലസ് കാറ്റഗറി സുരക്ഷ
മുംബൈ: വധഭീഷണിയെ തുടർന്ന് ഷാരുഖ് ഖാന് വൈപ്ലസ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി. ഇതോടെ ആറ് സായുധ സുരക്ഷാ ഉദ്യോഗസ്ഥർ സദാസമയവും ഷാരുഖിനൊപ്പമുണ്ടാകും. നേരത്തെ രണ്ടുപേർ മാത്രമായിരുന്നു സുരക്ഷാ സംഘത്തിലുണ്ടായിരുന്നത്. മുംബൈയിലെ ബാന്ദ്ര പോലീസ് സ്റ്റേഷനിൽ കഴിഞ്ഞ ഒക്ടോബറിലാണ് ഭീഷണി ഫോൺ സന്ദേശം എത്തിയത്.
ഛത്തീസ്‌ഗഡ് തലസ്ഥാനമായ റായ്‌പുരിൽ നിന്നായിരുന്നു കോൾ. ഷാരുഖ് ഖാനെ വധിക്കു
മെന്നും വധിക്കാതിരിക്കണമെങ്കിൽ 50 ലക്ഷം
രൂപ നൽകണം എന്നുമായിരുന്നു ആവശ്യം.
ഫൈസൽ എന്നയാളുടെ ഫോൺ നമ്പരിൽ നിന്നാണ് ഭീഷണി എത്തിയതെന്ന് സൈബർ
സെല്ലിന്റെ സഹായത്തോടെ പോലീസ് കണ്ടത്തിയിരുന്നു.
ഇയാളെ കണ്ടെത്താനായി മുംബൈ പോലീ സിന്റെ ഒരു സംഘം റായ്‌പുരിലേക്ക് തിരിച്ചിട്ടു ണ്ടെന്നും ഇതുവരെ ആരെയും അറസ്റ്റ് ചെ യ്തിട്ടില്ലെന്നും പോലീസ് പറഞ്ഞു. അധോ ലോക കുറ്റവാളി ലോറൻസ് ബിഷ്ഷ്ണോയി സംഘത്തിന്റെ ഭീഷണിയെത്തുടർന്ന് നടൻ സ ൽമാൻ ഖാനും വൈ പ്ലസ് സുരക്ഷ ഏർപ്പെടു ത്തിയിരുന്നു.
Election updates
‘എനിക്ക് കുറച്ച് കുറച്ച് മലയാളം അറിയാം’ മലയാളത്തില്‍ സംസാരിച്ച് പ്രിയങ്ക ഗാന്ധി
പോത്തുകല്ല്/നിലമ്പൂര്‍: ജനങ്ങളോട് മലയാളത്തില്‍ സംസാരിച്ച് വയനാട് ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി. നിലമ്പൂര്‍ നിയോജമണ്ഡലത്തിലെ പോത്തുകല്ലില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രിയങ്ക ഗാന്ധി പ്രസംഗം തുടങ്ങിയത് മലയാളത്തില്‍. ‘എല്ലാവര്‍ക്കും നമസ്‌കാരം. നിങ്ങളുടെ സ്‌നേഹത്തിന് നന്ദി. എനിക്ക് കുറച്ചു കുറച്ച് മലയാളം അറിയാം’ എന്നായിരുന്നു പ്രിയങ്ക ഗാന്ധി മലയാളത്തില്‍ പറഞ്ഞത്. കൂടുതല്‍ മലയാളം പഠിക്കാന്‍ കുറച്ചു സമയം കൂടി വേണമെന്നും നിങ്ങളുടെ പ്രശ്‌നങ്ങള്‍ ഞാന്‍ മനസിലാക്കി വരികയാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ബി.ജെ.പിയുടേത് വിഭജനവും ഭിന്നിപ്പുമുണ്ടാക്കുന്ന രാഷ്ട്രീയമാണ്. സ്‌നേഹവും സമാധാനവും അവര്‍ക്ക് യോജിക്കുന്നതല്ല.
ബി.ജെ.പിയുടേത് ജനങ്ങളെ കുറിച്ചുള്ള രാഷ്ട്രീയമല്ല. അത് വികസനത്തിന് വേണ്ടിയോ രാജ്യത്തെ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ജീവിതം സാധ്യമാക്കുവാനോ വേണ്ടി നിലകൊള്ളുന്ന രാഷ്ട്രീയമല്ല. അവരുടേത് ജനങ്ങള്‍ക്കിടയില്‍ വെറുപ്പും ഭയവും അവിശ്വാസവും വിഭജനവും വിദ്വേഷവും സൃഷ്ടിക്കുന്ന രാഷ്ട്രീയമാണ്. ഇങ്ങനെ ജനങ്ങളെ വിഭജിക്കുന്നത് മൂലം ബി.ജെ.പിയുടെ ഓരോ നേതാവിനും ഗുണമുണ്ടാകുന്നു. ബി.ജെ.പിയുടെ വിദ്വേഷ രാഷ്ട്രീയത്തിന്റെ ഭാഗമായി മുറിവേല്‍ക്കുന്നത് നമ്മുടെ രാജ്യത്തിനാണ്. ബി.ജെ.പിയുടെ വിഭജന രാഷ്ട്രീയം മൂലം ജനങ്ങള്‍ക്കും രാജ്യത്തിനും മുന്നോട്ടുപോകാന്‍ സാധിക്കുന്നില്ല. ഇവിടെ ഒരുപാട് സാധ്യതകള്‍ ഉണ്ട്. എന്നാല്‍ രാജ്യത്തെ തെറ്റായ രാഷ്ട്രീയം മൂലം ആ സാധ്യതകള്‍ ഉപകാരപ്പെടുത്താനോ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ സൃഷ്ടിക്കുവാനോ സാധിക്കുന്നില്ല. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ ദുരന്ത സാധ്യത മേഖലകളില്‍ നിരവധി ആദിവാസി കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ഇത്തരം സ്ഥലങ്ങളില്‍ ജീവിക്കുന്ന ആദിവാസി സമൂഹങ്ങളെ പുനരധിവസിക്കാന്‍ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചില്ല. കുറച്ച് മുന്‍പ് ഭൂമികുലുക്കത്തിന്റെ ലക്ഷണങ്ങള്‍ ഇവിടെ ഉണ്ടായി. അതില്‍ ഇവിടുത്തെ ജനങ്ങള്‍ ആശങ്കാകുലരാണ്. ഇന്ത്യന്‍ പാര്‍ലമെന്റില്‍ വയനാട്ടിലെ ജനങ്ങളെ പ്രതിനിധീകരിക്കാന്‍ ലഭിക്കുന്ന അവസരം ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി താന്‍ കരുതുന്നുവെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിമാരായ കെ.സി. വേണുഗോപാല്‍, ദീപാ ദാസ് മുന്‍ഷി, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എ.പി. അനില്‍കുമാര്‍ എം.എല്‍.എ, ആന്റോ ആന്റണി എം.പി, ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയ്, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത്, ഇക്ബാല്‍ മുണ്ടേരി, ഇസ്മായില്‍ മുത്തേടം, രാജു തുരുത്തേല്‍, ടിപി അഷ്‌റഫലി, ഷെറീന മുഹമ്മദലി, മറിയാമ്മ ജോര്‍ജ്, എളിമ്പിലാശേരി റഷീദ് പങ്കെടുത്തു.
-
Featured3 months ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Featured2 weeks ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala2 weeks ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
Education2 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
News3 months ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business3 months ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Ernakulam3 months ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
-
Education3 months ago
രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെ പട്ടികയില്‍ ഇടം പിടിച്ച് ദേവമാതാ കോളേജ്
You must be logged in to post a comment Login