Connect with us
48 birthday
top banner (1)

chennai

വയനാട് ദുരന്തത്തിൽ അനുശോചനം അറിയിച്ച് നടൻ വിജയ്

Avatar

Published

on

ചെന്നൈ: വയനാട് ദുരന്തത്തിൽ അനുശോചനം അറിയിച്ച് തമിഴ് നടൻ വിജയ്. സംഭവത്തിൽ അഗാധമായ ദുഃഖമുണ്ടെന്നും തന്റെ പ്രാർഥനകൾ ദുഃഖിതരായ കുടുംബങ്ങൾക്ക് ഒപ്പമാണെന്നും വിജയ് പറഞ്ഞു. നടന്റെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ഔദ്യോഗിക എക്സ‌് പേജിലൂടെയായിരുന്നു പ്രതികരണം.

‘കേരളത്തിലെ വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയാണ്. എന്റെ ചിന്തകളും പ്രാർഥനകളും ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പമാണ്. ദുരിതബാധിതർക്ക് ആവശ്യമായ രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ നടപടികളും യുദ്ധകാലാടിസ്ഥാനത്തിൽ നൽകണമെന്ന് സർക്കാർ അധികാരികളോട് അഭ്യർഥിക്കുന്നു’ വിജയ് പറഞ്ഞു.

Advertisement
inner ad

chennai

പ്രായപൂർത്തിയായ വ്യക്തികൾ ആരുടെ കൂടെ കഴിയണം എന്ന് ഉത്തരവിടാൻ കഴിയില്ല: മദ്രാസ് ഹൈക്കോടതി

Published

on

ചെന്നൈ: നിയമ വിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാത്തിടത്തോളം പ്രായപൂർത്തിയായ വ്യക്തികൾ ആരുടെ കൂടെ കഴിയണം എന്ന് ഉത്തരവിടാൻ കഴിയില്ലെന്ന് മദ്രാസ് ഹൈക്കോടതി. സ്വന്തം മകളെ സ്വാധീനിക്കാൻ അമ്മയ്ക്കു കഴിയുന്നില്ലെങ്കിൽ കോടതിക്ക് എങ്ങനെ കഴിയുമെന്ന് ജസ്റ്റിസ് എസ്എം സുബ്രഹ്മണ്യനും ജസ്റ്റിസ് വി ശിവജ്ഞാനവുമടങ്ങുന്ന ബെഞ്ച് ചോദിച്ചു.

കള്ളക്കുറിച്ചി അതിപ്പാക്കം സ്വദേശിയായ എ വാനതു നച്ചത്തിരം നൽകിയ ഹേബിയസ് കോർപ്പസ് ഹർജി പരിഗണിച്ചുകൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ മകൾ ആരോഗ്യ അനിത (35) കന്യാസ്ത്രീയാകാൻ തീരുമാനിക്കുകയും മഠത്തിൽനിന്നു കൊണ്ടുതന്നെ അധ്യാപികയായി ജോലിനോക്കുകയും ചെയ്യുകയായിരുന്നെന്ന് ഹർജിയിൽ പറയുന്നു. അതിനിടെ ശിവദിനകരൻ എന്ന രാഷ്ട്രീയ നേതാവ് മകളെ വശീകരിക്കുകയും വിദേശത്ത് ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. വിവാഹിതനായ ഇയാൾ മകളെ ബന്ദിയാക്കിവെച്ചിരിക്കുകയാണെന്നും മകളെ വിട്ടുകിട്ടണം എന്നുമായിരുന്നു ഹർജിയിലെ ആവശ്യം.

Advertisement
inner ad

എന്നാൽ, കോടതിയിൽ ഹാജരായ ആരോഗ്യ അനിത ഇതെല്ലാം നിഷേധിച്ചു. ശിവദിനകരനെതിരേ ഉന്നയിച്ച ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്ന് അവർ പറഞ്ഞു. അമ്മ തന്നെ നിരന്തരം പിന്തുടരുകയാണെന്നും കൊല്ലാൻപോലും ശ്രമിച്ചെന്നും അവർ പറഞ്ഞു. അമ്മയുടെ മനോവിഷമം മനസ്സിലാക്കാനാവുമെങ്കിലും മുതിർന്ന ഒരു സ്ത്രീയുടെ വ്യക്തിസ്വാതന്ത്ര്യത്തിൽ ഇടപെടാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടരുതെന്ന നിർദേശത്തോടെ ഹേബിയസ് കോർപ്പസ് ഹർജി കോടതി തള്ളി.

Advertisement
inner ad
Continue Reading

chennai

ലേഡീസ് ഹോസ്റ്റലിൽ തീപിടുത്തത്തിൽ രണ്ട് മരണം

Published

on

മധുര: തമിഴ്നാട്ടിലെ മധുരയില്‍ വനിതാ ഹോസ്റ്റലിലുണ്ടായ തീപ്പിടിത്തത്തില്‍ രണ്ടുപേര്‍ മരിച്ചു. തമിഴ്നാട് സ്വദേശികളായ പരിമള, ശരണ്യ എന്നിവരാണ് മരിച്ചത്. ഏതാനും പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പെരിയാര്‍ ബസ് സ്റ്റാന്‍ഡിന് സമീപം കത്രപ്പാളയത്തുള്ള ഹോസ്റ്റലില്‍ വ്യാഴാഴ്ച പുലര്‍ച്ചെ നാലിനാണ് തീപിടുത്തം ഉണ്ടായത്. അഗ്‌നിശമന സേനയെത്തി തീ കെടുത്തി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവര്‍ ചികിത്സയിലാണ്.

Continue Reading

chennai

മകൻ ജാതി മാറി പ്രണയിച്ചതിന് അമ്മയെ കൂട്ടബലാത്സംഗം ചെയ്തു

Published

on

ചെന്നൈ: മകൻ ജാതി മാറി പ്രണയിച്ചതിന് അമ്മയെ കൂട്ടബലാത്സംഗം ചെയ്തു. തമിഴ്‌നാട്ടിലെ ധർമപുരി കീഴ്മൊരപ്പൂർ ഗ്രാമത്തിലാണ് സംഭവം. വീടിനു സമീപത്തു വെച്ച വിവസ്ത്രയാക്കിയതിനു ശേഷം സമീപത്തെ കാട്ടിനുള്ളിൽ വെച്ച് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാരുടെ ഭാഗത്തുനിന്നുമാണ് ഇങ്ങനെ ഒരു അതിക്രമം നടത്തിയത്.

യുവതിയും യുവാവും ചെറുപ്പം മുതലേ പ്രണയത്തിലായിരുന്നു. യുവതിയുടെ വീട്ടുകാർ വിവാഹത്തിന് സമ്മതിച്ചിരുന്നില്ല. വിവാഹത്തിന് വീട്ടുകാർ എതിർത്തതോടെ ഇരുവരും ഒളിച്ചോടുകയായിരുന്നു. യുവാവിന്റെ വീട്ടുകാരുടെ സമ്മതത്തോടെ ആയിരുന്നില്ല ഇരുവരും ഒളിച്ചോടിയത്. എന്നാൽ പെൺകുട്ടിയുടെ വീട്ടുകാരും ബന്ധുക്കളും ചേർന്ന് യുവാവിന്റെ വീട്ടിലെത്തി പിതാവിനെ ക്രൂരമായി മർദിക്കുകയും അത് തടയാനെത്തിയ മാതാവിനെ വിവസ്ത്രയാക്കുകയും സമീത്തുള്ള കാട്ടിലേക്ക് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു. ആദ്യം കേസെടുക്കാൻ തയ്യാറാകാതിരുന്ന പോലീസ് പിന്നീടാണ് യുവതിയുടെ പിതാവിനെയും മാതാവിനെയും ഉൾപ്പെടുത്തി 20 പേർക്കെതിരെ കേസെടുത്തത്. എന്നാൽ സംഭവത്തിൽ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

Advertisement
inner ad
Continue Reading

Featured