ഹൃദയാഘാതം മൂലം നടന്‍ സിദ്ധാര്‍ത്ഥ് ശുക്ല അന്തരിച്ചു

യു​വ​ന​ട​നും മോ​ഡ​ലു​മാ​യ സി​ദ്ധാ​ര്‍​ഥ് ശു​ക്ല (40) അ​ന്ത​രി​ച്ചു. വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതം മൂലമാണ് അന്ത്യമെന്നാണ് പ്രാഥമിക നിഗമനം. സിദ്ധാര്‍ത്ഥ് ശുക്ലയുടെ ശരീരത്തില്‍ നിന്ന് മുറിവുകളൊന്നും കണ്ടെത്തിയിട്ടില്ല. ബി​ഗ് ബോ​സ് 13-ാം സീ​സ​ണി​ലെ വി​ജ​യി​യാ​യി​രു​ന്നു. ഷോ​ബി​സി​ല്‍ മോ​ഡ​ലാ​യാ​ണ് സി​ദ്ധാ​ര്‍​ഥ് ശു​ക്ല ത​ന്‍റെ അ​ഭി​ന​യ ജീ​വി​തം ആ​രം​ഭി​ച്ച​ത്. ബ്രോക്കണ്‍ ബട്ട് ബ്യൂട്ടിഫുള്‍ 3 എന്ന വെബ് സീരീസില്‍ അഭിനയിച്ചു വരികയായിരുന്നു. ഉത്തര്‍പ്രദേശ് സ്വദേശിയായ സിദ്ധാര്‍ത്ഥ് അശോക് ശുക്ലയുടെയും റിതേഷ് ശുക്ലയുടെയും മകനാണ്. ബിസിനസ് ഇന്‍ റിതു ബാസാര്‍, ഹംപ്രി ശര്‍മ ഹി ദുല്‍ഹനിയ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. ഇന്നു നടക്കുന്ന പോസ്റ്റ് മോര്‍ട്ടത്തിനു ശേഷമേ മരണകാരണം അന്തിമമായി സ്ഥിരീകരിക്കൂ.

Related posts

Leave a Comment