നടൻ രജനികാന്ത് ആശുപത്രി വിട്ടു

മൂന്ന് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം തമിഴ് നടൻ രജനികാന്ത് തിരികെ വീട്ടിലെത്തി. തലച്ചോറിലേക്കുള്ള രക്തക്കുഴലിലെ ബ്ലോക്ക് നീക്കാനുള്ള ശസ്ത്രക്രിയക്ക് താരം വിധേയനായിരുന്നു. രജനികാന്ത് തന്നെയാണ് ഡിസ്ചാർജായ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.
താരത്തെ വ്യാഴാഴ്ചയാണ് ചെന്നൈയിലെ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലച്ചോറിലേക്കുള്ള സാധാരണ രക്തപ്രവാഹം പുനഃസ്ഥാപിക്കുന്നതിനായി ‘കരോട്ടിഡ് ആർട്ടറി റിവാകുലറൈസേഷൻ’ ശസ്ത്രക്രിയ വെള്ളിയാഴ്ചയാണ് നടത്തിയത്.

Related posts

Leave a Comment