നടൻ പ്രൃത്വിരാജിനും, ആഷിഖ് അബുവിനും വാഴപ്പിണ്ടി ജ്യൂസ് നിർദ്ദേശിച്ച് എം.എൽ.എ

വയനാട് : 2020 ജൂണിലാണ് ആഷിഖ് അബു ‘വാരിയംകുന്നൻ’ സിനിമ പ്രഖ്യാപിച്ചത്.1921ലെ മലബാർ വിപ്ലവത്തിലെ പോരാളിയായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കഥയായിരുന്നു ചിത്രത്തിന്റെ ഇതിവൃത്തം. സിനിമയുടെ പേരിൽ നേരത്തെ പൃഥ്വിരാജ് അടക്കമുള്ളവർ സൈബർ ആക്രമണം നേരിട്ടിരുന്നു. വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന ചിത്രം ഉപേക്ഷിച്ചതായി വാർത്തവന്നതിന് പിന്നാലെ നിരവധി പേരാണ് സാമൂഹികമാധ്യമങ്ങളിൽ ട്രോളുമായി രം​ഗത്തെത്തുന്നത്.ഇത്തരത്തിൽ കൽപറ്റ എം.എൽ.എ ടി.സിദ്ദീഖിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ തരം​ഗമാകുന്നത്. പ്രൃഥ്വിരാജിനോടും, ആശിഖ് അബുവിനോടും വാഴപ്പിണ്ടി കഴിക്കാനാണ് എം.എൽ.എ നിർദ്ദേശിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
വാഴപ്പിണ്ടി കഴിയ്ക്കുന്നതു മാത്രമല്ല, വാഴപ്പിണ്ടിയുടെ ജ്യൂസ്‌ കുടിയ്ക്കുന്നതും ഏറെ നല്ലതാണ്. വാഴപ്പിണ്ടി ചെറുതായി അരിഞ്ഞ് ഇത് മിക്‌സിയിൽ അടിച്ചെടുത്തു ജ്യൂസായി ഉപയോഗിയ്ക്കാം. സ്വാദിന് തേനും ഏലയ്ക്കയും വേണമെങ്കിൽ ഉപയോഗിയ്ക്കാം. വാഴപ്പിണ്ടി ജ്യൂസ് കുടിയ്ക്കുന്നതു കൊണ്ടു ഗുണങ്ങളേറെയാണ്. നടൻ പൃഥിരാജിനും സംവിധായകൻ ആഷിക്‌ അബുവിനും ഈ ജ്യൂസ്‌ നിർദ്ദേശിക്കുന്നു…

https://www.facebook.com/474426149353389/posts/4030674333728535/

Related posts

Leave a Comment