നാലര പതിറ്റാണ്ടിനു ശേഷം ഒരു ഒത്തുചേരൽ; ലാൽ എന്ന പഴയ ‘പോൾ മൈക്കിളിനെ’ സ്വീകരിച്ച് കരുണാകരൻ മാഷ്

തൃശൂർ : നാലര പതിറ്റാണ്ടിനു ശേഷം മലയാള സിനിമയിലെ മുൻനിര നടനും സംവിധായകനുമായി മാറിയ പ്രിയ ശിഷ്യനെ അധ്യാപകൻ സ്നേഹത്തോടെ സ്വീകരിച്ചു.എറണാകുളം സെയ്ന്റ് അഗസ്റ്റിൻ സ്കൂളിൽ എട്ടാം ക്ലാസ് മുതൽ തന്നെ പഠിപ്പിച്ച കാതിക്കുടം സ്വദേശി എളാട്ട് കരുണാകരൻ മാഷിനെ കാണാനാണ് സംവിധായകനും നടനുമായ ലാൽ എത്തിയത്. ഒപ്പം പഴയ സഹപാഠികളുമുണ്ടായിരുന്നു.

33 വർഷത്തെ അധ്യാപനത്തിനു ശേഷം വിശ്രമ ജിവിതം നയിക്കുകയാണ് ഇ.എൻ. കരുണാകരൻ മാഷ്. സ്കൂളിൽ നിന്ന് 1975-76 ബാച്ചിലാണ് പോൾ മൈക്കിൾ എന്ന ലാൽ പത്താം ക്ലാസ്സ് പാസ്സായത്. അവസാന മൂന്ന് വർഷം ക്ലാസ് ടീച്ചറായിരുന്നു കരുണാകരൻ മാഷ്.

ഒരു മണിക്കൂറോളം വിശേഷങ്ങൾ പങ്കു വെച്ച ശേഷമാണ് ലാൽ മടങ്ങിയത്.

Related posts

Leave a Comment