ജയന് ഒരു മകനുണ്ടോ…? നീതി കിട്ടണ്ടേ …? ; ആലപ്പി അഷ്റഫ്

കൊച്ചി: അനശ്വര നടൻ ജയന്റെ മകനാണെന്ന അവകാശവാദവുമായി രംഗത്തെത്തിയ മുരളി ജയൻ എന്ന യുവാവിനെ സമൂഹം അംഗീകരിക്കേണ്ടതല്ലേയെന്ന് സംവിധായകൻ ആലപ്പി അഷറഫ്. അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം കുറിച്ചത്. ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്മിക്കും ടിവി തോമസിന്റെ മകൻ മാക്‌സണും നീതി കിട്ടിയത് പോലെ ജയന്റെ മകനും നീതി കിട്ടണമെന്ന് അദ്ദേഹം കുറിച്ചു. ജയന് ഒരു മകനുണ്ടോ എന്ന തലക്കെട്ടോടെ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ,തനിക്ക് ജന്മം നൽകിയ പിതാവിനെ കുറിച്ച് അമ്മ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുരളി ജയൻ പൊതുസമൂഹത്തിന്റെ മുന്നിൽ നിൽക്കുന്നത്. മലയാളികളുടെ മനസിനെ കീഴടക്കിയ സാഹസിക നായകൻ ജയന്റെ ഏക മകനാണന്ന അവകാശവാദവുമായി ഒരു ചെറുപ്പക്കാരൻ മലയാളിയുടെ പൊതു മനസാക്ഷിയുടെ അംഗീകാരത്തിനായി കൈകൂപ്പി നിൽക്കുന്ന കാഴ്ചയാണ് സാമൂഹ്യ മാധ്യമങ്ങളിൽ പലപ്പോഴും കാണുന്ന കൗതുകം. വ്യവസായ മന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന ടിവി തോമസിന് ഒരു മകനുണ്ടായിരുന്നു, മാക്‌സൺ. എന്റെ സീനിയറായി ആലപ്പുഴ എസ്ഡി കോളേജിൽ പഠിച്ചിരുന്നു. ടിവി തോമസിന്റെ അവസാന കാലത്തായിരുന്നു മാക്‌സന് പുത്രനെന്ന അംഗീകാരം ലഭിച്ചത്. അതിന് സാക്ഷ്യം വഹിച്ചത് സാക്ഷാൽ ഗൗരിയമ്മയും.

ജഗതി ശ്രീകുമാറിന്റെ മകൾ സ്വന്തം പിതാവിന്റെ കാൽതൊട്ട് വന്ദിക്കാൻ എത്തിയപ്പോൾ ദ്രൗപതിയെ പോലെ പരസ്യ വേദിയിൽ അപമാനിക്കപ്പെട്ടു. ആ പെൺകുട്ടിയുടെ കണ്ണീരും കേരളം കനിവോടെയാണ് കണ്ടത്. ഒടുവിൽ ആ മകൾക്കും പിതൃത്വത്തിന്റെ അംഗീകാരം ലഭിച്ചു. ഇപ്പോൾ മുരളിയെന്ന ഒരു ചെറുപ്പക്കാരൻ പൊതു സമൂഹത്തിന്റെ മുന്നിൽ ചില തെളിവുകൾ നിരത്തി തന്റെ പിതാവാണ് ജയൻ എന്ന് പറയുമ്പോൾ, ആ പുത്രന്റെ ദയനീയ അവസ്ഥ ജയനെ സ്‌നേഹിക്കുന്നവർക്ക് വേദന പകരുന്നതാണ്. ജയന്റെ മകനാണ് മുരളിയെന്ന് കണ്ണടച്ച് വിശ്വസിക്കണമെന്നില്ല. എന്നാൽ ജയന്റെ ചില രൂപസാദൃശ്യങ്ങൾ ദൈവം മുരളിക്ക് നൽകിയിട്ടുണ്ടെന്നത് നമ്മെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു. മുരളി ജയന്റെ മകനാണോയെന്ന് ശാസ്ത്രീയമായ പരിക്ഷണങ്ങളിലൂടെ തിരിച്ചറിയുവാനുള്ള സഹചര്യം ഇന്ന് നിലവിലുണ്ട്

Related posts

Leave a Comment