നടന്‍ ദിലീപിന്റെ വീട്ടില്‍ അതിക്രമിച്ചു കയറി പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച കേസ്: യുവാവ് പിടിയില്‍

കൊച്ചി: ചലച്ചിത്ര താരം ദിലീപിന്റെ വീട്ടിൽ അതിക്രമിച്ച്‌ കയറി ചിത്രങ്ങൾ എടുക്കുകയും. വീട്ടുകാരെ അസഭ്യം പറയുകയും ചെയ്ത ആൾ പിടിയിൽ. തൃശൂർ സ്വദേശി വിമൽ (31) ആണ് ആലുവ പോലിസിന്റെ പിടിയിലായത്. കഴിഞ്ഞ അഞ്ചിനാണ് സംഭവം. ദിലീപിനെ കാണാനെത്തിയ ഇയാൾ ഗെയിറ്റ് ചാടികടന്ന് പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. ആളുകൾ കൂടിയപ്പോൾ ഓടിരക്ഷപ്പെട്ടു.

അങ്കമാലിയിൽ നിന്ന് വിളിച്ച ഒട്ടോറിക്ഷയിലാണ് ഇയാൾ വന്നതും തിരിച്ച്‌ പോയതും. ഇത് കേന്ദ്രികരിച്ച്‌ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലാകുന്നത്. ചില സിനിമകളിൽ ഇയാൾ അഭിനയിച്ചതായും പറയപ്പെടുന്നുവെന്നും പോലിസ് പറഞ്ഞു. ഇൻസ്‌പെക്ടർ സി എൽ സുധീർ, എസ് ഐ കെ വി ജോയി, എ എസ് ഐ പി എ ഇക്ബാൽ, സിപിഒമാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ, എച്ച്‌ ഹാരിസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Related posts

Leave a Comment