നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ കോടതിക്കു കൈമാറണം; ആവശ്യവുമായി ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ചു പകർത്തിയ ദൃശ്യങ്ങൾ കോടതിക്കു കൈമാറണമെന്ന ആവശ്യവുമായി ദിലീപ്. ഈ ആവശ്യമുന്നയിച്ചു വിചാരണ കോടതിയിൽ ദിലീപ് ഹർജി നൽകി. ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന്റെ കൈവശമുണ്ടെന്നാണു ദിലീപിന്റെ വാദം. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിൽ ദിലീപിന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി പരിഗണിക്കാനിരിക്കുകയാണ്. അതിനിടെയാണു ദിലീപിന്റെ വിചാരണ കോടതിയിലെ നീക്കം.

Related posts

Leave a Comment