മുംബൈ: ‘മിർസാപുർ’ എന്ന ആമസോൺ പ്രൈം വെബ് സീരിസിലൂടെ ശ്രദ്ധേയനായ നടൻ ബ്രഹ്മ മിശ്രയെ (36) മുംബൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹം പാതി ജീർണിച്ച നിലയിലായിരുന്നു. മരണം സംഭവിച്ചിട്ടു രണ്ടു ദിവസമെങ്കിലും കഴിഞ്ഞെന്ന നിഗമനത്തിലാണു പൊലീസ്.ഫ്ലാറ്റിൽനിന്നു ദുർഗന്ധം അനുഭവപ്പെട്ടതോടെ സമീപ വാസികൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. മിർസാപുരിലെ ലളിത് എന്ന കഥാപാത്രത്തിലൂടെയാണ് ബ്രഹ്മ മിശ്ര ശ്രദ്ധേയനായത്.
‘മിർസാപുർ’ താരം ബ്രഹ്മ മിശ്ര മരിച്ചനിലയിൽ; ശരീരത്തിനു 2 ദിവസത്തെ പഴക്കം
