Connect with us
48 birthday
top banner (1)

Death

നടൻ ബൈജു ഏഴുപുന്നയുടെ സഹോദരൻ അന്തരിച്ചു

Avatar

Published

on

നടൻ എഴുപുന്ന ബൈജുവിന്റെ സഹോദരൻ ഷെൽജു ജോണപ്പൻ മൂലങ്കുഴി (49) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. എരമല്ലൂർ സാനിയ തിയറ്റർ ഉടമയും മുൻ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന എം.കെ. ജോണപ്പന്റെ ഇളയമകനാണ് ഷെൽജു. മാതാവ് പരേതയായ ഫിൽബി ജോണപ്പന്‍. ഭാര്യ സിമി ഷെൽജു പഴമ്പിള്ളി. മക്കൾ: സിയാൻ ഷെൽജു, ഷോണ്‍ ഷെൽജു, സോണിയ ഷെൽജു. സഹോദരങ്ങൾ: ബൈജു ഏഴുപുന്ന, രജിത പയസ്, രേഖ ബെർനാർഡ്. സംസ്കാര ശുശ്രൂഷകൾ ബുധനാഴ്ച വൈകിട്ട് നാലിന് വീട്ടിൽ നിന്നും ആരംഭിച്ച് ഏഴുപുന്ന നീണ്ടകര സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.

Death

മംഗളവനം പക്ഷിസങ്കേതത്തിലെ ഗേറ്റിലെ കമ്പി ശരീരത്തില്‍ തുളച്ചുകയറിയ നിലയിൽ മൃതദേഹം

Published

on

കൊച്ചി: മംഗളവനം പക്ഷിസങ്കേതത്തില്‍ ഗേറ്റിലെ കമ്പി ശരീരത്തില്‍ തുളച്ചുകയറി മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. മരിച്ചത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പത്തടിയോളം ഉയരുമുള്ള ഗേറ്റില്‍ പൂര്‍ണ്ണ നഗ്നനായ നിലയിലാണ് മൃതദേഹം കിടന്നിരുന്നത്. അര്‍ദ്ധരാത്രിയാലാണ് സംഭവം നടന്നതെന്നാണ് നിഗമനം. പക്ഷിസങ്കേതത്തിലെ സുരക്ഷാ ജീവനക്കാരനാണ് മൃതദേഹം കണ്ടത്. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്.

Continue Reading

Death

നവജാത ശിശുവിന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തി

Published

on

കോഴിക്കോട് :കൊയിലാണ്ടിയല്‍ നവജാത ശിശുവിന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തികോഴിക്കോട് കൊയിലാണ്ടി നെല്യാടി കളത്തിന്‍ കടവിലാണ് സംഭവം.

ഇന്ന് പുലര്‍ച്ചെ 1-30 ഓടെ മീന്‍ പിടിക്കാന്‍ പോയവരാണ് മൃതദേഹം കണ്ടെത്തിയത്. പൊക്കിള്‍കൊടി മുറിച്ചു മാറ്റാത്ത നിലയിലാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്.

Advertisement
inner ad

വിവരം അറിഞ്ഞ് ഫയര്‍ ഫോഴ്‌സും പൊലീസും സ്ഥലത്തെത്തി. പിന്നീട് പുഴയില്‍ നിന്ന് കരക്കെടുത്ത മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പുഴയില്‍ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Advertisement
inner ad
Continue Reading

Death

ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീ മരിച്ച നിലയില്‍

Published

on

തിരുവനന്തപുരം :പോത്തന്‍കോട് സ്വദേശി തങ്കമണി(65)യാണ് മരിച്ചത്.

മുഖത്ത് മുറിവേറ്റ പാടുകളുണ്ട്. വസ്ത്രങ്ങള്‍ കീറിയ നിലയിലാണ്. മൃതദേഹത്തില്‍നിന്ന് കമ്മല്‍ നഷ്ടപ്പെട്ടിട്ടുണ്ട്. കൊലപാതകമെന്നാണ് സംശയം.

Advertisement
inner ad

ഇന്ന് രാവിലെ തൊട്ടടുത്ത് താമസിക്കുന്ന സഹോദരിയാണ് മൃതദേഹം കണ്ടത്. പൂജയ്ക്കുള്ള പൂക്കള്‍ പറിക്കാന്‍ പോകുന്നിടത്താണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഡോഗ് സ്‌ക്വാഡും വിരല്‍ അടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

Advertisement
inner ad
Continue Reading

Featured