Connect with us
48 birthday
top banner (1)

chennai

നടന്‍ അജിത് കുമാറിന്റെ ആരോഗ്യനില തൃപ്തികരം

Avatar

Published

on

ചെന്നൈ: നടന്‍ അജിത് കുമാറിന്റെ ആരോഗ്യനില തൃപ്തികരമെന്ന് നടന്റെ മാനേജര്‍ സുരേഷ് ചന്ദ്ര. ദേശീയ മാധ്യമത്തിനോടാണ് ഇക്കാര്യ വെളിപ്പെടുത്തിയത്. പതിവ് പരിശോധനക്കായിട്ടാണ് ആശുപത്രിയില്‍ എത്തിയതെന്നും നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്നും മനേജര്‍ കൂട്ടിച്ചേര്‍ത്തു.

അതേ സമയം ബ്രെയിന്‍ ട്യൂമറിന്റെ ഓപ്പറേഷന്‍ സംബന്ധിച്ച് വന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും ഇദ്ദേഹം വ്യക്തമാക്കി.’വിദേശത്ത് പോകുന്നതിന് മുമ്പ് അജിത്ത് സ്ഥിരമായി വൈദ്യപരിശോധനക്ക് വിധേയമാകാറുണ്ട്. പരിശോധനയില്‍ ചെവിക്ക് താഴെ ഞരമ്പുകള്‍ക്ക് ബലക്കുറവുണ്ടെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. അതിനുള്ള ചികിത്സ നല്‍കുകയും ചെയ്തു. ഇപ്പോള്‍ അദ്ദേഹത്തെ ഐ.സി.യുവില്‍ നിന്ന് സാധാരണ വാര്‍ഡിലേക്ക് മാറ്റി. ഇന്ന് രാത്രിയോ നാളെ രാവിലെയോ അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്യും’- സുരേഷ് ചന്ദ്ര പറഞ്ഞു.

Advertisement
inner ad

കലാസംവിധായകന്‍ മിലന്റെ വിയോഗത്തിന് ശേഷമാണ് അജിത്ത് തന്റെ ആരോഗ്യത്തെ ഗൗരവമായി കാണാന്‍ തുടങ്ങിയതെന്നും മനേജര്‍ വ്യക്തമാക്കി. ‘മിലന്‍ മരിക്കുന്നതിന് അരമണിക്കൂറിന് മുമ്പ് അജിത്തിനെ കണ്ടിരുന്നു. അദ്ദേഹത്തെ പെട്ടെന്നുള്ള വിയോഗം ഏറെ തകര്‍ത്തു, അതിന് ശേഷമാണ് ആരോഗ്യ പരിശോധനകള്‍ കൂടുതല്‍ ഗൗരവമായി എടുക്കാന്‍ തുടങ്ങിയത്’- സുരേഷ് കൂട്ടിച്ചേര്‍ത്തു.

അജിത്തും ഭാര്യയും നടിയുമായ ശാലിനിയും ആശുപത്രി സന്ദര്‍ശിക്കുന്നതിന്റെ വിഡിയോ വ്യാഴാഴ്ചയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. നടന്റെ ആരോഗ്യനില മോശമാണെന്ന് കരുതി ആരാധകര്‍ ആശങ്കാകുലരായി. തുടര്‍ന്ന് ആശുപത്രിക്ക് മുന്നില്‍ തടിച്ചുകൂടി.വിടാമുയര്‍ച്ചി എന്ന സിനിമയിലാണ് അജിത്തിപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അസര്‍ബൈജാനിലേക്ക് ചിത്രീകരണത്തിന് പോകുന്നതിന് മുന്നോടിയായാണ് പരിശോധനയ്ക്കായി എത്തിയത്.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

chennai

ഫിൻജാല്‍ ചുഴലിക്കാറ്റ് അതിതീവ്ര ന്യൂനമ‍ർദ്ദമായി; തമിഴ്നാട്ടിലെ 6 ജില്ലകളിലും പോണ്ടിച്ചേരിയിലും റെഡ് അലർട്ട്

Published

on

ചെന്നൈ: ഫിൻജാല്‍ ചുഴലിക്കാറ്റിൻ്റെ ശക്തി കുറഞ്ഞതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചുഴലിക്കാറ്റ് ഇപ്പോള്‍ അതിതീവ്ര ന്യൂനമ‍ർദ്ദമായി മാറി.ഇന്നലെ രാത്രി പതിനൊന്നരയോടെ പൂർണമായി കരയില്‍ പ്രവേശിച്ച ഫിൻജാല്‍ സ്വാധീനം മൂലം പുതുച്ചേരി, കടലൂർ, വിഴുപ്പുറം എന്നിവിടങ്ങളില്‍ കനത്ത മഴ തുടരുകയാണ്.

ചെന്നൈയില്‍ മഴക്കെടുതിയില്‍ 3 പേർ മരിച്ചതായാണ് വിവരം. കാലാവസ്ഥാ പ്രതിസന്ധിയെ തുടർന്ന് അടച്ചിട്ട ചെന്നൈ വിമാനത്താവളം ഇന്ന് പുലർച്ചെ ഒരു മണിയോടെ തുറന്നു. ഇന്നലെ ഉച്ചയ്ക്ക് 12 മണിക്കാണ് വിമാനത്താവളം അടച്ചത്. ചെങ്കല്‍പെട്ട് അടക്കം 6 ജില്ലകളിലും പുതുച്ചേരിയിലും റെഡ് അലർട്ട് തുടരുകയാണ്. 12 ജില്ലകളില്‍ ഓറഞ്ച് അലർട്ടും ചെന്നൈ ഉള്‍പ്പെടെ 10 ജില്ലകളില്‍ യെല്ലോ അലർട്ടുമാണ് പുറപ്പെടുവിച്ചിരിക്കുന്നത്.

Advertisement
inner ad
Continue Reading

chennai

മലപ്പുറത്തെ യുവതിയുടെ കൊലപാതകം; പ്രതി ചെന്നൈയിൽ പിടിയിൽ

Published

on

കോഴിക്കോട്: ലോഡ്‌ജു മുറിയിൽ വച്ച് യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്‌തു. മലപ്പുറം വെട്ടത്തൂർ കാപ്പ് പൊതാക്കല്ലിലെ ഫസീലയെയാണ് (33) ചൊവ്വാഴ്‌ച സ്വകാര്യ ലോഡ്‌ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവത്തിൽ തൃശൂർ സ്വദേശി അബ്ദുൽ സനൂഫിനെ പോലീസ് അറസ്റ്റു ചെയ്‌തു. വെള്ളിയാഴ്ച ചെന്നൈയിലെ ആവഡിയിൽവെച്ചാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. കേരളത്തിൽനിന്ന് മുങ്ങിയ പ്രതി വേഷംമാറി ആവഡിയിലെ ലോഡ്‌ജിൽ താമസിക്കുകയായിരു . സനൂഫും ഫസീലയും ഞായറാഴ്ച രാത്രി 11നാണ് മൂന്ന് ദിവസത്തേക്ക് ലോഡ്‌ജിൽ മുറിയെടുത്തത്. ലോഡ്‌ജ് ജീവനക്കാർ ചൊവ്വാഴ്ച രാവിലെ നോക്കിയപ്പോഴാണ് യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. മുറി പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു.

Advertisement
inner ad

തിങ്കളാഴ്‌ച സനൂഫ് ലോഡ്‌ജിലുണ്ടായിരുന്നതായി ജീവനക്കാർ പറഞ്ഞു. പിന്നീട് പണം എടുക്കാനെന്നുപറഞ്ഞ് ഇയാൾ ലോഡ്‌ജിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. കൊലപാത കത്തിനുശേഷം പാലക്കാടെത്തിയ പ്രതി അയൽസംസ്ഥാനങ്ങളിലേക്ക് കടന്നിരിക്കാമെന്ന് പോലീസിനു വിവരം ലഭിച്ചിരുന്നു. തുടർന്ന് തമിഴ്‌നാട്ടിലും കർണാടകയിലും പോലീസ് വ്യാപകമായ തെരച്ചിൽ നടത്തിയിരുന്നു. പ്രതിയെ ഉടൻ കോഴിക്കോട്ടെത്തിക്കുമെന്ന് പോലീസ് പറഞ്ഞു. ഫസീല നേരത്തെ സനൂഫിനെതിരെ പീഡനത്തിനു പരാതി നൽകിയിരുന്നു.

Advertisement
inner ad
Continue Reading

chennai

നടി സമാന്തയുടെ പിതാവ് ജോസഫ് പ്രഭു അന്തരിച്ചു

Published

on

ചെന്നൈ: തെന്നിന്ത്യൻ നടി സമാന്ത റൂത്ത് പ്രഭുവിൻ്റെ പിതാവ് ജോസഫ് പ്രഭു അന്തരിച്ചു. ‘വീണ്ടും കണ്ടുമുട്ടുന്നത് വരെ, അച്ഛാ’ എന്ന വികാരഭരിതമായ ഒരു പോസ്റ്റ് സമാന്ത ഇൻസ്റ്റഗ്രാം സ്റ്റോറിയില്‍ പോസ്റ്റ് ചെയ്‌തു. ജോസഫ് പ്രഭുവിൻ്റെയും നിനെറ്റ് പ്രഭുവിൻ്റെയും മകളായി ചെന്നൈയിലാണ് സമാന്ത ജനിച്ചത്. തെലുങ്ക് ആംഗ്ലോ-ഇന്ത്യൻ ആയ പിതാവ് സമാന്തയുടെ ജീവിതത്തിലും വളർച്ചയിലും അവിഭാജ്യ പങ്ക് വഹിച്ചു. പ്രൊഫഷണല്‍ തിരക്കുകള്‍ ഉണ്ടായിരുന്നിട്ടും, സമാന്ത പലപ്പോഴും തൻ്റെ കുടുംബത്തെക്കുറിച്ചും സിനിമാ മേഖലയിലെ തൻ്റെ യാത്രയിലുടനീളം അവർ നല്‍കിയ പിന്തുണയെക്കുറിച്ചും സംസാരിച്ചിരുന്നു. സമാന്തയുടെ പിതാവിൻ്റെ മരണവാർത്തയില്‍ ആരാധകരും അഭ്യുദയകാംക്ഷികളും അനുശോചനം അറിയിച്ചു.

Continue Reading

Featured