Connect with us
48 birthday
top banner (1)

Featured

ബസിൽ കയറ്റുന്നില്ല, വസ്ത്രം നൽകുന്നില്ല, ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി കേരളം വിട്ടു

Avatar

Published

on

കൊച്ചി: ശബരിമലയിൽ കയറി വിവാദനായികയായ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി കേരളം വിട്ടു, കേരളം വിട്ടുപോകാൻ ഒരുപാട് കാരണങ്ങൾ ഉണ്ടെന്ന് ബിന്ദു അമ്മിണി പറയുന്നു.ശബരിമലയിൽ കയറിയതിനാൽ തന്നെ ബസിൽ കയറ്റുന്നില്ലെന്നും , വസ്ത്രങ്ങൾ നൽകുന്നില്ലെന്നുമൊക്കെ ബിന്ദു അമ്മിണി പരാതി ഉന്നയിച്ചിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലാണ് ബിന്ദു അമ്മിണിയുടെ ന്യായീകരണം .

എവിടേക്കാണു താൻ പോകുന്നതെന്ന് അമ്മിണി വെളിപ്പെടുത്തിയില്ല.

Advertisement
inner ad

കേരളത്തിൽ നിൽക്കാൻ കാരണങ്ങൾ ഒന്നു പോലും ഇല്ല. പ്രിവിലേജുകളിൽ കഴിയുന്നവർക്കു സുരക്ഷിതമാണ് കേരളം.അതില്ലാത്ത എന്നെ പോലെ ഉള്ളവർക്ക് എവിടെ ആയാലും ഒരേ പോലെ. ഇണങ്ങിയവരോടും, പിണങ്ങിയവരോടും തെറിവിളിക്കുന്നവരോടും ആക്രമിച്ചവരോടും സ്‌നേഹം, നിലപാടുകൾ സൂക്ഷിച്ചു കൊണ്ട് തന്നെ.- എന്ന് പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത് .

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

പണം എത്തിച്ചത് കെ സുരേന്ദ്രന്റെ നിര്‍ദ്ദേശ പ്രകാരം: ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടായാണ് 41.40 കോടി രൂപ കേരളത്തിലേക്ക് ഒഴുകിയത്

Published

on


തൃശൂര്‍: ബിജെപി തൃശൂര്‍ മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെ കൊടകര കുഴല്‍പ്പണ ആരോപണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ആരോപണ വിധേയനായ ധര്‍മരാജന്‍ കേരളത്തില്‍ എത്തിച്ചത് ആകെ 41.40 കോടിയാണെന്നുള്ള വിവരമാണ് പുറത്തുവരുന്നത്. ക്രൈംബ്രാഞ്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്.

ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടായാണ് 41.40 കോടി രൂപ കേരളത്തിലേക്ക് ഒഴുകിയത്. ഇതില്‍ 14.40 കോടി കര്‍ണാടകയില്‍ നിന്ന് എത്തിച്ചതാണെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഇതില്‍ 33.50 കോടി തിരഞ്ഞെടുപ്പിനായി വിതരണം ചെയ്തു. 27 കോടി ഹവാല ഇടപാടുകളിലൂടെയാണ് എത്തിച്ചത്. കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ടത് 7.90 കോടി രൂപയാണെന്നുള്ള വിവരവും ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ടിലുണ്ട്. കൊടകരയില്‍ 25 ലക്ഷം രൂപ കവര്‍ച്ച ചെയ്യപ്പെട്ടു എന്നായിരുന്നു ധര്‍മരാജന്‍ ആദ്യം പൊലീസിന് നല്‍കിയ മൊഴി. ഇത് പിന്നീട് മൂന്നരക്കോടിയെന്ന് തിരുത്തിയിരുന്നു.

Advertisement
inner ad

2021 ഏപ്രില്‍ നാലിന് നടന്ന സംഭവം ക്രൈംബ്രാഞ്ച് ഇ ഡിയെ അറിയിക്കുന്നത് അതേ വര്‍ഷം ജൂണ്‍ ഒന്നിനാണ്.
കൊണ്ടുവന്ന തുക എത്രയെന്ന് ധര്‍മരാജന്‍ കൃത്യമായി മൊഴി നല്‍കിയിരുന്നില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കവര്‍ച്ചക്കാരുടെ കുറ്റസമ്മത മൊഴി അനുസരിച്ചുള്ള തുകയും പരാതിയിലെ തുകയും തമ്മില്‍ വ്യത്യാസമുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് ശേഷം നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ 41.40 കോടി രൂപ എത്തിച്ചുവെന്ന് ധര്‍മരാജന്‍ സമ്മതിച്ചു. ഇത് 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി എത്തിച്ചതാണെന്നും ധര്‍മരാജന്‍ പറഞ്ഞു. കെ സുരേന്ദ്രന്‍, ബിജെപി സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി എം ഗണേഷ്, സംസ്ഥാന ഓഫീസ് സെക്രട്ടറി ഗിരീശന്‍ നായര്‍ എന്നിവരുടെ നിര്‍ദേശം അനുസരിച്ചായിരുന്നു പണം എത്തിച്ചത്. പല സ്ഥലങ്ങളിലും ബിജെപി നേതാക്കള്‍ പണം കൈപ്പറ്റിയെന്നും ധര്‍മരാജന്‍ മൊഴി നല്‍കി. ധര്‍മരാജന്റെ നിര്‍ദേശമനുസരിച്ചാണ് പണമെത്തിച്ചതെന്ന് ഡ്രൈവര്‍ ഷിജിനും മൊഴി നല്‍കിയിരുന്നു.

കവര്‍ച്ച ചെയ്ത പണത്തിന്റെ ഉറവിടം കര്‍ണാടകയിലെ ബിജെപി നേതാവ് സുനില്‍ നായിക് എന്നായിരുന്നു ധര്‍മരാജന്റെ മൊഴി. തുക ബെംഗളൂരില്‍ നിന്ന് കോഴിക്കോട് വരെ പാഴ്‌സല്‍ ലോറിയിലാണ് എത്തിച്ചതെന്ന് ധര്‍മരാജന്‍ മൊഴി നല്‍കി. ബെംഗളൂരുവില്‍ നിന്ന് ഇതിനായി വിളിച്ചത് സുന്ദര്‍ലാല്‍ അഗര്‍വാളെന്ന ആളായിരുന്നുവെന്നും ധര്‍മരാജന്‍ ക്രൈംബ്രാഞ്ചിനോട് പറഞ്ഞു. ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ സുന്ദര്‍ലാല്‍ ഫോണ്‍ വിളിച്ചതിന്റെ രേഖകള്‍ കണ്ടെത്തിയിരുന്നു.

Advertisement
inner ad
Continue Reading

Featured

രാഹുല്‍ ഗാന്ധി മൂന്നിന് മാനന്തവാടിയില്‍ അരീക്കോടും;
പ്രിയങ്ക ഗാന്ധിയുടെ രണ്ടാം ഘട്ട പ്രചരണം മൂന്നു മുതല്‍ ഏഴ് വരെ

Published

on


കല്‍പ്പറ്റ: വയനാട് ലോക്‌സഭ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി മൂന്നാം തീയതി മുതല്‍ ഏഴാം തീയതി വരെ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണം നടത്തും. ലോകസഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും മൂന്നാം തീയതി മണ്ഡലത്തില്‍ ഉണ്ടാവും. മൂന്നിന് രാവിലെ 11 മണിക്ക് മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ നടക്കുന്ന പൊതുയോഗത്തില്‍ ഇരുവരും പങ്കെടുക്കും. ഉച്ചയ്ക്ക് മൂന്ന് മണിക്ക് അരീക്കോട് നടക്കുന്ന പൊതുയോഗത്തില്‍ രാഹുല്‍ ഗാന്ധി സംസാരിക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എ. പി. അനില്‍ കുമാര്‍ എം. എല്‍. എ. പത്രക്കുറുപ്പില്‍ പറഞ്ഞു.

പ്രിയങ്ക ഗാന്ധി ഉച്ചയ്ക്ക് ഒരു മണിക്ക് മാനന്തവാടി നിയോജക മണ്ഡലത്തിലെ വാളാട് നടക്കുന്ന കോര്‍ണര്‍ യോഗത്തിലും 2.30ന് കോറോം ല്‍ നടക്കുന്ന കോര്‍ണര്‍ യോഗത്തിലും 4.45ന് കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ തരിയോട് നടക്കുന്ന കോര്‍ണര്‍ യോഗത്തിലും പങ്കെടുക്കും.

Advertisement
inner ad

നാലാം തീയതി രാവിലെ 10ന് സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലെ കെണിച്ചിറയില്‍ നടക്കുന്ന കോര്‍ണര്‍ യോഗമാണ് ആദ്യ പരിപാടി. തുടര്‍ന്ന് 11ന് പുല്‍പ്പള്ളിയിലെ കോര്‍ണര്‍ യോഗത്തിലും 11.50ന് മുള്ളന്‍കൊല്ലിയിലെ പാടിച്ചിറയില്‍ കോര്‍ണര്‍ യോഗത്തിലും ഉച്ചയ്ക്ക് രണ്ടിന് കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ മുട്ടിലില്‍ നടക്കുന്ന കോര്‍ണര്‍ യോഗത്തിലും 3.50ന് വൈത്തിരിയില്‍ നടക്കുന്ന കോര്‍ണര്‍ യോഗത്തിലും പ്രിയങ്ക ഗാന്ധി സംസാരിക്കും. തുടര്‍ന്ന് ഏഴാം തീയതി വരെ പ്രിയങ്ക മണ്ഡലത്തില്‍ പ്രചരണത്തിനുണ്ടാവും.

Advertisement
inner ad
Continue Reading

Featured

മുഖ്യമന്ത്രി വിമര്‍ശനത്തിന് അതീതനാണോ? ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ കേസെടുക്കുന്ന സര്‍ക്കാര്‍ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് വി ഡി സതീശന്‍

Published

on


പാലക്കാട്: ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ കേസെടുക്കുന്ന സര്‍ക്കാര്‍ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സര്‍ക്കാരിനെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടാല്‍ കേസാണ്. മുഖ്യമന്ത്രി വിമര്‍ശനത്തിന് അതീതനാണോ? രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമാകുമ്പോള്‍ വിമര്‍ശനം സ്വാഭാവികമാണ്. എന്നാല്‍ സര്‍ക്കാര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുകയും ഓഫീസുകളില്‍ കയറി ഉപകരണങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്യുന്നു. ദൈവത്തെ വിമര്‍ശിക്കുന്നവരുടെ നാട്ടില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ചാല്‍ എന്താണ് കുഴപ്പമെന്നും വി.ഡി. സതീശന്‍ ചോദിച്ചു.

”സര്‍ക്കാരിനെ വിമര്‍ശിച്ചെന്നു പറഞ്ഞ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ നിരന്തരം കേസെടുക്കുകയാണ്. എന്നെയൊക്കെ യാതൊരു മര്യാദയുമില്ലാതെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വിമര്‍ശിക്കാറുണ്ട്. ആരെങ്കിലും അയച്ചുതരുമ്പോ വായിച്ചു നോക്കും. പരാതിയൊന്നും പറയാന്‍ പോകാറില്ല. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമാകുമ്പോള്‍ വിമര്‍ശനം സ്വാഭാവികമാണ്. എന്നാല്‍ സര്‍ക്കാര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുകയും ഓഫീസുകളില്‍ കയറി ഉപകരണങ്ങള്‍ പിടിച്ചെടുക്കുകയും ഒക്കെയാണ്.

Advertisement
inner ad

ഇതെന്താ സ്റ്റാലിന്റെ റഷ്യയാണോ? സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ പാടില്ലേ? സര്‍ക്കാരിനെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടാല്‍ കേസാണ്. മുഖ്യമന്ത്രി വിമര്‍ശനത്തിന് അതീതനാണോ? ദൈവത്തെ പോലും വിമര്‍ശിക്കുന്നവരുടെ നാട്ടില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ചാല്‍ എന്താ കുഴപ്പം? ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പുനഃപരിശോധന നടത്തണം. ഇത്തരത്തില്‍ കേസെടുക്കരുതെന്ന് സുപ്രീംകോടതി ഉള്‍പ്പെടെ നിര്‍ദേശിച്ചിട്ടുണ്ട്” -വി.ഡി. സതീശന്‍ പറഞ്ഞു.

പി.പി. ദിവ്യയെ സംരക്ഷിക്കാനുള്ള ശ്രമമാണ് സര്‍ക്കാരും പൊലീസും നടത്തുന്നതെന്നും സതീശന്‍ വിമര്‍ശിച്ചു. വ്യാജ പരാതി ഉണ്ടാക്കിയത് എ.കെ.ജി സെന്ററിലാണ്. ഒപ്പു വ്യാജമാണെന്ന് മാധ്യമങ്ങള്‍ കണ്ടെത്തി. കലക്ടര്‍ പൊലീസിന് കൊടുത്തത് കള്ള മൊഴിയാണ്. അത് മുഖ്യമന്ത്രിയെ കണ്ടതിനു ശേഷം നല്‍കിയ മൊഴിയാണ്. കലക്ടര്‍ യോഗത്തില്‍നിന്ന് ദിവ്യയെ വിലക്കണമായിരുന്നു. പ്രതിയെ രക്ഷിക്കാന്‍ മുഖ്യമന്ത്രി കലക്ടറെ ഉപയോഗിക്കുന്നു. എന്ത് നീതിയാണ് ഇവിടെ നടക്കുന്നത്? പാര്‍ട്ടിക്കാര്‍ക്കും മറ്റുള്ളവര്‍ക്കും വെവ്വേറെ നീതിയാണ്. പൊലീസും ജനങ്ങളും പരിഹാസ്യരായെന്നും സതീശന്‍ പറഞ്ഞു.

Advertisement
inner ad

പാലക്കാട് സി.പി.എം -ബി.ജെ.പി ബാന്ധവമാണെന്ന ആരോപണം വി.ഡി. സതീശന്‍ ആവര്‍ത്തിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കെതിരെ രണ്ട് അപരന്മാരാണുള്ളത്. സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും രാഹുല്‍മാരുണ്ട്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കെതിരെ മാത്രം അപരനെ മതിയെന്നാണ് ഇരു പാര്‍ട്ടികളുടെയും തീരുമാനം. ബി.ജെ.പിക്കെതിരെ സി.പി.എമ്മോ, സി.പി.എമ്മിനെതിരെ ബി.ജെ.പിയോ അപരനെ നിര്‍ത്തിയിട്ടില്ലെന്നും സതീശന്‍ പറഞ്ഞു.

Advertisement
inner ad
Continue Reading

Featured