രാജ്യത്താകെ ആക്റ്റിവ് കേസുകൾ ഒന്നര ലക്ഷത്തിലും താഴെ

ന്യൂഡൽഹി:. രാജ്യത്തെ കോവിഡ് വ്യാപന നിരക്കിൽ വലിയ ആശ്വാസം. കഴിഞ്ഞ 24 മണിക്കൂറുകൾക്കുള്ളിൽ 12,729 പേർക്കാണ് പുതുതായി രോ​ഗം സ്ഥിരീകരിച്ചത്. ഇതടക്കം നിലവിൽ 1,48,922 ആക്റ്റീവ് കേസുകളാണു രാജ്യത്തുള്ളത്. 221 പേർ മരിച്ചപ്പോൾ 12,165 പേർ ഇന്നലെ രോ​ഗമുക്തി നേടി. 107,70,46,116 പേർക്ക് ഒരു ഡോസ് വാക്സിനെങ്കിലും നൽകിയതായി ആരോ​ഗ്യമന്ത്രാലയം.
പതിവുപോലെ ഏറ്റവും കൂടുതൽ രോ​ഗികളുള്ളത് കേരളത്തിൽ. 7545 പേർക്കാണ് ഇന്നലെ രോ​ഗം സ്ഥിരീകരിച്ചത്. മരണ സംഖ്യ 55. ഇന്നലെ 473 പേരേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗമുക്തി നേടിയവർ 5936. കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 71,841 സാമ്പിളുകൾ പരിശോധിച്ചു.
ഡബ്ല്യു.ഐ.പി.ആർ. പത്തിന് മുകളിലുള്ള 77 തദ്ദേശ സ്വയംഭരണ പ്രദേശങ്ങൾ

Related posts

Leave a Comment