പൊലീസുകാര്‍ ഫോണ്‍ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് പ്രചരിപ്പിച്ചാൽ നടപടി ഉണ്ടാകും : ഡിജിപി

തിരുവനന്തപുരം : ഫോൺ സംഭാഷണങ്ങൾ റെക്കോർഡ് ചെയ്യരുതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത്. സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ജാഗ്രത പുലർത്തണം. നെയ്യാറ്റിന്‍കരയിലെ മജിസ്‌ട്രേറ്റും പൊലീസ് ഉദ്യോഗസ്ഥനും തമ്മിലുള്ള സംഭാഷണം പുറത്തുവന്ന സാഹചര്യത്തിലാണ് പോലീസുകാർക്ക് പുതിയ സർക്കുലർ. ഫോണ്‍ സംഭാഷണം പുറത്തുവന്നത് ജുഡീഷ്യറിയെ മോശമായി ചിത്രീകരിക്കുമെന്ന് ഹൈക്കോടതി നിരീക്ഷിക്കുകയും ചെയ്തിരുന്നു. ഇതടക്കം ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന പൊലീസ് മേധാവി സര്‍ക്കുലര്‍ ഇറക്കിയത്.

Related posts

Leave a Comment