Connect with us
48 birthday
top banner (1)

Service news

ശമ്പള അക്കൗണ്ട് മരവിപ്പിച്ചവർക്കെതിരെ നടപടിയെടുക്കണം:ചവറ ജയകുമാർ

Avatar

Published

on

ജീവനക്കാരുടെ ശമ്പള അക്കൗണ്ട് മരവിപ്പിച്ചവരെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ചവറ ജയകുമാർ ആവശ്യപ്പെട്ടു. മരവിപ്പിച്ച നടപടി സ്വകാര്യതയിലേയ്ക്കുള്ള കടന്നു കയറ്റമാണ്. ഒരാളുടെ സമ്പാദ്യം സൂക്ഷിച്ചിരിക്കുന്ന അക്കൗണ്ട് മരവിപ്പിക്കാൻ ആർക്കാണ് അധികാരമുള്ളത്. വർഷങ്ങളായുള്ള തുച്ഛമായ സമ്പാദ്യം ചികിത്സ ആവശ്യങ്ങൾക്കായി പോലും പിൻവലിക്കാൻ സാധിക്കാത്ത വിധം അക്കൗണ്ടുകൾ മരവിപ്പിച്ച നിലയിലാണ്. ഇത്രയും ഹീനമായ നടപടി ഉണ്ടായിട്ടും ഇതിനെതിരെ ഒരു വാക്കുച്ചരിക്കാൻ പോലും ഇവിടത്തെ ഭരണാനുകൂല സംഘടനകൾക്ക് ശേഷിയില്ല. ഇത്രയും ദിവസം ശമ്പളം കിട്ടാതായിട്ടും എൻജിഒ യൂണിയനും ജോയിൻറ് കൗൺസിലിനും ശമ്പളം വേണ്ടാത്ത അവസ്ഥയാണ് കാരണം കമ്മ്യൂണിസ്റ്റുകൾ ഭരിക്കുമ്പോൾ അവർക്ക് ശമ്പളം പോലും ആവശ്യമില്ല. എന്നാൽ ഇന്ന് കോൺഗ്രസിൻ്റെ നേതൃത്വത്തിലുള്ള ഭരണമാണ് ഇവിടെ നടന്നിരുന്നു എങ്കിൽ സർക്കാർ ഓഫീസുകൾ കത്തിക്കുന്ന സ്ഥിതി വിശേഷം ഉണ്ടാകുമായിരുന്നു. ഇത്രയും ദിവസം ശമ്പളം മുടങ്ങിയിട്ടും ജീവനക്കാർക്ക് വേണ്ടി നിൽക്കാൻ സാധിക്കാത്ത വിധം ഇടതുപക്ഷ സർവീസ് സംഘടനകളെ ഷണ്ഡീകരിച്ചിരിക്കുകയാണ്. എട്ടു വർഷക്കാലം തുടർച്ചയായി ഒരു സംസ്ഥാനം ഭരിച്ചിട്ടും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ സാധിക്കാത്തവർ എന്നാണ് ഈ സംസ്ഥാനത്തെ വികസനത്തിന്റെ മുൻപന്തിയിൽ എത്തിക്കുന്നത്. ജീവനക്കാർ ഉൾപ്പെടെയുള്ള ജനവിഭാഗത്തിന്റെ ജീവിത നിലവാരം കുറച്ചു കൊണ്ടുവരുന്നതിനാണ് ഈ സർക്കാർ ശ്രമിക്കുന്നത്.ബാങ്ക് ലോൺ ഉൾപ്പെടെയുള്ള തിരിച്ചടവുകൾ മുടങ്ങുന്ന സാഹചര്യമാണുള്ളത്. അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ശമ്പളം നിത്യോപയോഗ ആവശ്യങ്ങൾക്കായിട്ടുള്ളതാണ്.അത് മുടങ്ങുന്ന സാഹചര്യം ജീവനക്കാരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന ഗുരുതരമായ സ്ഥിതി വിശേഷം സംസ്ഥാനത്തു ണ്ടാക്കും. ഏഴു ഗഡുക്കളായി 21 ശതമാനം ഡി എ കുടിശ്ശികയുള്ള, ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കാത്ത, നേരെ ചൊവ്വേ മെഡിസപ്പ് പദ്ധതി നടപ്പാക്കാൻ സാധിക്കാത്ത, പങ്കാളിത്ത പെൻഷൻകാരെ പറഞ്ഞു പറ്റിച്ച ഈ സർക്കാർ സംതൃപ്തമായ എന്തു സിവിൽ സർവീസ് ആണ് സംസ്ഥാനത്ത് നടപ്പിലാക്കുന്നത്. കേരള എൻജിഒ അസോസിയേഷൻ സംസ്ഥാന വ്യാപകമായി സർക്കാർ ഓഫീസുകൾക്ക് മുന്നിൽ നടത്തിയ അവകാശ ചങ്ങല തിരുവനന്തപുരം പബ്ലിക് ഓഫീസിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.എം.ജെ.തോമസ് ഹെർബിറ്റ്, എം എസ് അജിത് കുമാർ, കല്ലമ്പലം സനൂസി, യു.എസ്.സണ്ണി സുധീഷ് കുമാർ,ഹസീന, ബിജു എന്നിവർ സംസാരിച്ചു.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Service news

തുടർച്ചയായ ഇടത് ഭരണം സിവിൽ സർവ്വീസിനെ ഒരു പതിറ്റാണ്ട് പിന്നോട്ടടിച്ചു: ചവറ ജയകുമാർ

Published

on

തിരുവനന്തപുരം:തുടർച്ചയായി ആനുകൂല്യങ്ങൾ നിഷേധിക്കുന്ന സർക്കാർ നിലപാടിനെതിരെ സംസ്ഥാന ജീവനക്കാരും അദ്ധ്യാപകരും 2025 ജനുവരി 22 ന് പണിമുടക്കുകയാണ്. ക്ഷാമബത്ത,ക്ഷാമബത്ത കുടിശ്ശിക, ശമ്പള പരിഷ്കരണം, ശമ്പള പരിഷ്കരണ കുടിശ്ശിക, പങ്കാളിത്ത പെൻഷൻ, ലീവ് സറണ്ടർ, മെഡി സെപ്പ്, തുടങ്ങിവയിലെ ആനുകൂല്യ നിഷേധനങ്ങൾക്കൊപ്പം കേരളത്തിന്റെ അന്തസ്സുയർത്തിയിരുന്ന പൊതു വിദ്യാഭ്യാസസരംഗം, ആരോഗ്യ രംഗം, ഉന്നത വിദ്യാഭ്യാസ രംഗം എന്നിവയുടെ കെടുകാര്യസ്ഥതയിൽ കേരളം താറുമാറായിരിക്കുകയാണ്.2019 മുതൽ തത്വത്തിൽ യാതൊരു ആനുകൂല്യങ്ങളും സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.6 ഗഡു (19%) ക്ഷാമബത്തയാണ് കുടിശ്ശികയായിട്ടുള്ളത്. 2025 ജനുവരി മാസം ലഭിക്കാനുള്ള 1 ഗഡു (3%) കൂടിയാകുമ്പോൾ അത് 7 ഗഡു ( 23%) ആയി വർദ്ധിച്ചിരിക്കുകയാണ്.ജീവനക്കാർക്ക് 5 വർഷമായി ലീവ് സറണ്ടർ ഇല്ല. കഴിഞ്ഞ രണ്ട് തെരെഞ്ഞെടുപ്പുകളിലായി പങ്കാളിത്ത പെൻഷൻ പിൻ വലിക്കും എന്ന് പ്രകടനപത്രികയിൽവാഗ്ദാനം നൽകിക്കൊണ്ട് അധികാരത്തിൽ എത്തിയ സർക്കാർ 103 മാസം കഴിഞ്ഞിട്ടും പിൻവലിക്കുക മാത്രമല്ല പൊതു മേഖല സ്ഥാപനങ്ങളിലെ ജീവനക്കാരെ കൂടി അതിൽ പങ്കാളികളാക്കി. മാത്രമല്ല കേന്ദ്രത്തിൽ നിന്നും 5721 കോടി രൂപ പങ്കാളിത്ത പെൻഷൻ ജീവനക്കാരെ പണയം വച്ച് വായ്പ്പയെടുത്ത് വഞ്ചന നടത്തിയിരിക്കുകയാണ്.സർക്കാർ വിഹിതമില്ലാതെ ജീവനക്കാരിൽ നിന്നും മാസാമാസം കൃത്യമായി വിഹിതം പിടിച്ചെടുക്കുകയും കാര്യക്ഷമമായ ചികിത്സാ സഹായം ലഭ്യമാക്കാതെ സമ്പൂർണ്ണ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയെ അട്ടിമറിച്ച് നടപ്പിലാക്കിയ മെഡി സെപ്പ് വെറും ഉഡായിസിപ്പ് ആയിരിക്കുകയാണ്. വിദ്യാഭ്യാസ രംഗത്ത് വാർഷിക പരീക്ഷകളിൽ ചോദ്യ പേപ്പറുകൾ ചോരുന്നത് സമൂഹത്തിൽ പുതു തലമുറയെ വാർത്തെടുക്കുന്നതിൽ സർക്കാരിന്റെ കഴിവില്ലായ്മയാണ് ചൂണ്ടിക്കാണിക്കുന്നത്. സമസ്ഥ മേഖലയിലും പരാജയപ്പെട്ട് ഇനിയുള്ള ഒരു വർഷഭരണക്കാലം എങ്ങനെ മുന്നോട്ട് കൊണ്ട് പോകണം എന്ന ഗതിയിൽ ഈ സർക്കാർ കപ്പൽ ആടിയുലയുകയാണ്. 9 വർഷത്തെ ഇടത് ഭരണം സിവിൽ സർവ്വീസിനെ 10 വർഷം പിന്നോട്ടടിച്ചു എന്ന് ഒന്നുകൂടി കൂട്ടിച്ചേർത്തു കൊണ്ട് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ് ഓർഗനൈസേഷൻസ് (സെറ്റോ ) തിരുവനന്തപുരം കമ്മിറ്റി സംഘടിപ്പിച്ച ജനുവരി 22 പണിമുടക്ക് സാഹായ്ന ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. കെ.പി.എസ്.ടി എ സംസ്ഥാന ട്രഷറർ വട്ടപ്പാറ അനിൽ മുഖ്യപ്രഭാഷണം നടത്തി. ജോർജ്ജ് ആന്റണി അധ്യക്ഷത വഹിച്ചു, ബിജു തോമസ് സ്വാഗതം ആശംസിച്ചു. വി.എസ് രാഘേഷ്, അരുൺ ജി ദാസ്,എസ് വി.ബിജു,രതീഷ് രാജൻ, പ്രിൻസ്.പി,റെനി രാജ്, അനസ് തുടങ്ങിയവർ സംസാരിച്ചു.

Continue Reading

Service news

ഇഴജന്തുക്കളുടെ ആവാസകേന്ദ്രമായി സെക്രട്ടേറിയറ്റ് മാറിയെന്ന് സെക്ര. അസോസിയേഷൻ

Published

on

ഇടതുഭരണത്തിൽ ഇഴജന്തുക്കളുടെ ആവാസകേന്ദ്രമായി സെക്രട്ടേറിയറ്റ് മാറിയെന്ന് കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് എം എസ് ഇർഷാദും ജനറൽ സെക്രട്ടറി കെ പി പുരുഷോത്തമനും അഭിപ്രായപ്പെട്ടു.
മൂന്ന് ദിവസത്തിനുള്ളിൽ മൂന്ന് പാമ്പുകളെയാണ് സെക്രട്ടേറിയറ്റ് മന്ദിരത്തിൽ കണ്ടത്. അതും പൈതൃക സംരക്ഷണ കെട്ടിടമായ പഴയ നിയമസഭാ മന്ദിരത്തിൽ . ചൊവ്വാഴ്ച രാവിലെ പത്തേകാലോടെയാണ്
പൊതുമരാമത്ത് ഇലക്ട്രിക്കൽ സെക്ഷനുള്ളിൽ പാമ്പിനെ ജീവനക്കാർ തല്ലിക്കൊന്നത്. നാല് മണിക്കൂറിനുള്ളിൽ കേവലം മുപ്പതു മീറ്റർ മാത്രം അകലെയുള്ള ജലവിഭവ വകുപ്പിൽ പാമ്പിനെ കണ്ടത്. മാലിന്യം യഥാവിധി നീക്കം ചെയ്യുന്നതിൽ അധികൃതർ പരാജയപ്പെട്ടുവെന്നും അതുകൊണ്ടാണ് ഇത്തരത്തിലൊരവസ്ഥയിൽ എത്തിപ്പെട്ടതെന്നും ജീവനക്കാർ ആശങ്കയുടെയും ഭയപ്പാടിൻ്റെയും മുൾമുനയിലാണെന്നും അടിയന്തരമായി പരിഹാര നടപടികൾ ആരംഭിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.

Continue Reading

Service news

സ്റ്റാറ്റിസ്റ്റിക്സ് ഡയറക്ടറെ അന്വേഷണ വിധേയമായി മാറ്റി നിർത്തേണ്ടത് അനിവാര്യം: ചവറ ജയകുമാർ

Published

on

തിരുവനന്തപുരം: സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പ് ഡയറക്ടർ ബി.ശ്രീകുമാറിനെ അന്വേഷണ വിധേയമായി തൽസ്ഥാനത്തു നിന്നും മാറ്റി നിർത്തേണ്ടത് അനിവാര്യമാണെന്ന് കേരള എൻ.ജി. ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ പറഞ്ഞു. സ്ത്രീവിരുദ്ധ, മതവിദ്വേഷ പരാമർശങ്ങൾ നടത്തിയ ഡയറക്ടർക്കെതിരെ ഐ എ.എസ് ഉദ്യോഗസ്ഥനെ ചുമതപ്പെടുത്തി സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. അന്വേഷണം നേരിടുന്ന ഡയറക്ടർ തൽസ്ഥാനത്തിരുന്ന് കൊണ്ട് പ്രതികാരബുദ്ധിയോടെ തനിക്കെതിരെ പ്രതികരിച്ച ഉദ്യോഗസ്ഥരെ വിദൂര സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റി മാനസികമായി പീഡിപ്പിക്കുകയാണ്.

എറണാകുളം ജില്ലയിലെ മുപ്പത്തിയൊൻപത് ജീവനക്കാർ ഒപ്പിട്ട് നൽകിയ പരാതി സർക്കാരിൻ്റെ മുന്നിലെത്തിക്കുന്നതിന് സാഹചര്യം ഒരുക്കിയതിൻ്റെ പ്രതികാര നടപടിയായി സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലെ ജീവനക്കാരനും എൻ.ജ. ഒ അസോസിയേഷൻ എറണാകുളം ജില്ലാ പ്രസിഡൻ്റുമായ ടി.വി. ജോമോനെ ഇടുക്കി ജില്ലയിലെ തമിഴ്നാട് അതിർത്തി പ്രദേശത്തെ ഓഫീസിലേക്ക് സ്ഥലം മാറ്റിയിരിക്കുകയാണ്. അദ്ദേഹം ജോലി ചെയ്യുന്ന ഓഫീസിൽ മൂന്ന് വർഷം പൂർത്തീകരിച്ചു എന്ന കാരണം പറഞ്ഞാണ് സ്ഥലംമാറ്റം. 25.02.2017-ലെ 3/2017 പൊതുസ്ഥലം മാറ്റ ഉത്തരവ് പ്രകാരം മൂന്നു വർഷം പൂർത്തിയായി എന്ന കാരണത്താൽ ഒരാളെ സ്ഥലം മാറ്റേണ്ടതില്ല, മറിച്ച് ഓഫീസിലെ സീറ്റ് മാറ്റുകയാണ് ചെയ്യേണ്ടത്. നിലവിൽ അദ്ദേഹം ജോലി ചെയ്യുന്ന ഓഫീസിലേക്ക് ഒരു സ്ഥലം മാറ്റ അപേക്ഷ പോലും ഇല്ലാതിരിക്കെ തികച്ചും ചട്ടവിരുദ്ധമായാണ് ജോമോനെ സ്ഥലം മാറ്റിയിരിക്കുന്നത്.

Advertisement
inner ad

വകുപ്പ് ആസ്ഥാനമായ വികാസ് ഭവനിൽ തന്നെ എട്ടും പത്തും വർഷമായി ജോലി ചെയ്യുന്ന നിരവധി ജീവനക്കാരുണ്ട്. സ്വന്തം മൂക്കിന് താഴെയുള്ളവരെ ചട്ടവും വകുപ്പും പറഞ്ഞ് സ്ഥലം മാറ്റാത്ത ഡയറക്ടറുടെ ഉത്തരവ് പ്രതികാര നടപടിയായി മാത്രമേ കാണാൻ സാധിക്കൂ. എറണാകുളം ജില്ലാ ഡെപ്യൂട്ടി ഡയറക്ടറെ ജില്ല വിട്ട് സ്ഥലം മാറ്റുന്നതിന് സർക്കാരിലേക്ക് ശുപാർശ്ശ നൽകിയിരിക്കുന്നതും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്. പ്രതികാരബുദ്ധിയോടെ ഇറക്കിയ ഉത്തരവ് പുനപരിശോധിക്കാത്ത പക്ഷം ശക്തമായ സമരങ്ങളുമായി മുന്നോട്ട് പോകുമെന്ന് സ്ഥലംമാറ്റത്തിൽ പ്രതിഷേധിച്ച് കേരള എൻ.ജി. ഒ അസോസിയേഷൻ നടത്തിയ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു കൊണ്ട് ചവറ ജയകുമാർ പറഞ്ഞു.
ആർ.എസ് പ്രശാന്ത് കുമാർ, ജോർജ്ജ് ആന്റണി, മോബിഷ് പി. തോമസ്, രതീഷ് രാജൻ, അനൂജ് രാമചന്ദ്രൻ, റെനി രാജ്, ബാലു പവിത്രൻ, റിയാസ് എന്നിവർ സംസാരിച്ചു.

Advertisement
inner ad
Continue Reading

Featured