ദിലീഷിന്റെ മരണത്തിനുത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണം : INTUC ജില്ലാ പ്രസിഡന്റ്‌ വി ആർ പ്രതാപൻ

കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ INTUC സംസ്ഥാന സെക്രട്ടറി S P ദിലീഷിന്റെ ആത്മഹത്യക്ക് കാരണക്കാരായ സഹ ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് INTUC തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്‌ വി ആർ പ്രതാപൻ ആവശ്യപ്പെട്ടു. ആഗസ്റ്റ് 21 ന് അർദ്ധരാത്രിയിൽ കൊല്ലത്തുള്ള വസതിയിൽ ആത്മഹത്യചെയ്ത നിലയിൽ ആണ് തിരുവനന്തപുരം സെൻട്രൽ സബ് ഡിവിഷനിലെ ജൂനിയർ സൂപ്രണ്ട് ആയ ദിലീഷിനെ കണ്ടെത്തിയത്. ആത്മഹത്യാ കുറുപ്പിൽ പരാമർശിച്ച ജീവനക്കാർക്കെതിരെ അന്വഷണം നടത്തി നടപടി എടുക്കണമെന്ന് ആവശ്യപെട്ടു കൊണ്ട് കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തിൽ കേന്ദ്രകാര്യാലയത്തിനു മുന്നിൽ നിന്നും സബ് ഡിവിഷനിലേക്ക് നടത്തിയ മാർച്ച്‌ ഉത്ഘാടനം ചെയ്യുകയായിരുന്നു വി ആർ പ്രതാപൻ. പി ബിജു, ഷാജി പി എസ്‌, റിജിത് ചന്ദ്രൻ, ജോയൽ സിംഗ്,വിനോദ്, സന്ധ്യ, ജോണി ജോസ് തുടങ്ങിയവർ നേതൃത്വം നൽകി

Related posts

Leave a Comment