Connect with us
48 birthday
top banner (1)

Kerala

സ്ത്രീയോട് അപമര്യദയായി പെരുമാറിയ കേസിൽ നടപടിയെടുക്കാൻ വൈകി; വൈക്കം സ്റ്റേഷനിൽ കൂട്ട സസ്‍പെൻഷൻ

Avatar

Published

on

കോട്ടയം: സ്ത്രീയോട് അപമര്യദയായി പെരുമാറിയ കേസിൽ നടപടിയെടുക്കാൻ വൈകിയതിനെ തുടർന്ന് പോലീസുകാർക്ക് കൂട്ട സസ്‍പെൻഷൻ. സംഭവത്തിൽ വൈക്കം സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്ഐ ഉൾപ്പെടെ നാലു ഉദ്യോഗസ്ഥർക്കാണ് ഡിഐജി സസ്പെൻഷൻ നൽകിയത്. യുവതി നൽകിയ പരാതിയിൽ സ്റ്റേഷനിൽ ദുർബലമായ വകുപ്പുകൾ ചേർത്തു, പരാതി കൈപ്പറ്റിയ രസീത് കൈമാറിയില്ല, കേസെടുക്കാൻ വൈകി തുടങ്ങിയ കാര്യങ്ങളിലാണ് പോലീസിന് വീഴ്ചപറ്റിയത്‌.

എസ്.ഐ. അജ്മൽ ഹുസൈൻ, പിആർഒ വിനോദ്, ബിനോയ്, സാബു എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. അതേസമയം, പൊലീസുകാരെ കൂട്ട സ്ഥലമാറ്റം നടത്തിയ നടപടിയിൽ പൊലീസ് സേനയിൽ അതൃപ്തി പുകയുകയാണ്. കേസിനെ പറ്റി വിശദമായി അന്വേഷിക്കാനുള്ള സമയം മാത്രമേ എടുത്തിട്ടുള്ളു. നടപടി എടുക്കപ്പെട്ട ഉദ്യോഗസ്ഥർ സേനയിൽ കാര്യക്ഷമമായി ജോലി ചെയ്യുന്നവരാണെന്ന് പൊലീസ് പറയുന്നു. അന്വേഷണത്തിനുള്ള സ്വാഭാവിക സമയം എടുത്തതിന്റെ പേരിൽ ഉണ്ടായ നടപടിയാണ് സേനയിലെ അതൃപ്തിക്ക് കാരണമായത്.

Advertisement
inner ad

Kerala

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്

Published

on

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് തീവ്ര മഴ മുന്നറിയിപ്പ്. അടുത്ത അഞ്ചുദിവസം ശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടി/മിന്നൽ/കാറ്റോടു കൂടിയ മിതമായ/ഇടത്തരം മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയെന്നും മുന്നറിയിപ്പുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാസർകോട്, കണ്ണൂർ, മലപ്പുറം ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട് , കോഴിക്കോട്, പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലേർട്ടും തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ യെല്ലോ അലേർട്ടുമാണ്.

Advertisement
inner ad
Continue Reading

Ernakulam

കൊച്ചിയിൽ ബാർ ഹോട്ടലിൽ നിന്ന് ചാടി യുവാവ് ജീവനൊടുക്കി

Published

on

കൊച്ചി: കടവന്ത്രയിലെ ബാർ ഹോട്ടലിൽ നിന്ന് ചാടി യുവാവ് ആത്മഹത്യ ചെയ്തു. വൈറ്റില പൊന്നുരുന്നി സ്വദേശി ക്രിസ് ജോർജ്(23) ആണ് മരിച്ചത്. മൃതദേഹത്തിൽ നിന്ന് പൊലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. താൻ മരിക്കുന്നു എന്നെഴുതിയ പേപ്പറാണ് മൃതദേഹത്തിൽ നിന്ന് കണ്ടെടുത്തത്. കൊച്ചി സൗത്ത് പൊലീസ് സ്ഥലത്തെത്തി തുടർനടപടികളെടുത്തു. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് മൃതദേഹം വിട്ട് നൽകും

Continue Reading

Kerala

കോട്ടയം കൂരോപ്പട പഞ്ചായത്ത് ഭരണം പിടിച്ചെടുത്ത് യുഡിഎഫ്

Published

on

കോട്ടയം: കോട്ടയം കൂരോപ്പട പഞ്ചായത്ത് ഭരണം പിടിച്ചെടുത്ത് യുഡിഎഫ്. പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനത്തേക്ക് നറുക്കെടുപ്പിലൂടെ യുഡിഎഫിൽ നിന്നുള്ള കോൺഗ്രസ് അംഗം തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ ബിഡിജെഎസ് അംഗം യുഡിഎഫ് വോട്ട് ചെയ്തത്തോടെയാണ് നറുക്കെടുപ്പുലേക്ക് പോയത്. കോൺഗ്രസിന്റെ അമ്പിളി മാത്യു ആണ് പ്രസിഡന്റ്‌ ആയി തെരഞ്ഞെടുക്കപ്പെട്ടത്.

Continue Reading

Featured