പെണ്‍കുട്ടിയെയും പിതാവിനെയും അപമാനിച്ച പിങ്ക്​ പൊലീസ് ഓഫീസര്‍ക്കെതിരെ നടപടി

ചെയ്യാത്ത കുറ്റം ആരോപിച്ച്‌​ പൊതുനിരത്തില്‍ പെണ്‍കുട്ടിയെയും പിതാവിനെയും അപമാനിച്ച സംഭവത്തില്‍ പിങ്ക്​ പൊലീസ് ഓഫീസര്‍ക്കെതിരെ അച്ചടക്ക നടപടി.

പിങ്ക്​ പൊലീസ് ഓഫീസറെ റൂറല്‍ എസ്.പി ഓഫീസിലേക്ക് സ്ഥലംമാറ്റി. സംഭവത്തെ കുറിച്ച്‌ അന്വേഷിച്ച ആറ്റിങ്ങല്‍ ഡിവൈ.എസ്.പി, റൂറല്‍ എസ്.പിക്ക് റിപ്പോര്‍ട്ട് കൈമാറിയിരുന്നു.

വെള്ളിയാഴ്ച വൈകീട്ട്​ മൂന്നോടെ മൊബൈല്‍ ഫോണ്‍ മോഷ്​ടിച്ചെന്ന് ആരോപിച്ചാണ് മൂന്ന് വയസ്സുകാരിക്കും പിതാവിനും പൊതുനിരത്തില്‍ വനിതാ പൊലീസിൻ്റെ ഭീഷണിയും വിചാരണയും ഉണ്ടായത്. തോന്നയ്ക്കല്‍ സ്വദേശിയും മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയായ മകളുമാണ് ചെയ്യാത്ത കുറ്റത്തിന് പൊതുനിരത്തില്‍ അപമാനിതരായത്

Related posts

Leave a Comment