മുട്ടില്‍ മരംമുറിഃ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്കെതിരേ നടപടി

തിരുവനന്തപുരംഃ മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എന്‍.ടി സാജനെതിരേ നടപടി. മുന്‍ റവന്യു മന്ത്രിയുടെ വിശ്വസ്തനാണ് സാജന്‍. സാജന്‍റെ ഇടടെപടലിനെത്തുടര്‍ന്നാണ് മുട്ടില്‍ മരം മുറി എളുപ്പമാക്കാന്‍ വനംമാഫിയയ്ക്കു കഴിഞ്ഞത് എന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ പ്രധാന ആരോപണം. അതേ സമയം, മരംമുറി തടയാന്‍ നടപടി സ്വീകരിച്ചറെയ്ഞ്ച് ഓഫീസര്‍ എന്‍.കെ. സബീറിനെ‌തിരേ കള്ളക്കേസ് ഉണ്ടാക്കിയെന്നും സാജനെതിരേ പരാതി ഉയര്‍ന്നിരുന്നു.

വയനാട്ടില്‍ മുറിച്ചിട്ട മരങ്ങള്‍ എല്ലാ കടമ്പകളും കടന്ന് പെരുമ്പരാവൂലെത്തിക്കാന്‍ സഹായിച്ചത് സാജനാണെന്നാണ് അന്വേ,ണത്തില്‍ കണ്ടെത്തിയത്. ഇദ്ദേഹത്തിനെതിരേ നടപടി സ്വീകരിക്കണണമെന്ന് വനം വകുപ്പ് ചീഫ് സെക്രട്ടറിക്കു ശുപാര്‍ശ നല്‍കി. ഐഎഫ്എസ് ഉദ്യോഗസ്ഥനായതുകൊണ്ട് സാജനെതിരേ നടപടി സ്വീകരിക്കുന്നതിനു മുന്‍പ് മുഖ്യമന്ത്രിയുടെ അനുമതി ആവശ്യമുണ്ട്. മുഖ്യമന്ത്രിയുടെ അനുമതി കിട്ടിയാല്‍ സാജനെ സസ്പെന്‍ഡ് ചെയ്യാനാണു സാധ്യത.

Related posts

Leave a Comment