ലഖിംപുർ ഖേരി കൊലക്കേസ്; കേന്ദ്രമന്ത്രിയെ പുറത്താക്കണം; കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് നീതി ഉറപ്പാക്കണം: രാഹുൽ ഗാന്ധി

ന്യൂഡൽഹി: ലഖിംപുർ ഖേരി സംഭവത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും അദ്ദേഹം പാർലമെന്റിൽ ആവശ്യപ്പെട്ടു. ലഖിംപുർ സംഭവത്തിൽ ഗൂഢാലോചന നടന്നുവെന്ന അന്വേഷണ റിപ്പോർട്ട് വന്നതോടെയാണ് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയത്. പ്രത്യേക അന്വേഷണ സംഘമാണ് സംഭവത്തിൽ ഗൂഢാലോചന നടന്നുവെന്ന് കണ്ടെത്തിയത്. ഇതിനിടെ അ​ജ​യ് മി​ശ്ര​യു​ടെ മ​ക​നു​മാ​യ ആ​ശി​ഷ് മി​ശ്ര​യ്ക്കെ​തി​രേ കൊ​ല​പാ​ത​ക ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തു. ജയിലിൽ കഴിയുന്ന ആശിഷ് മിശ്രയെ കഴിഞ്ഞ ദിവസം അജയ് മിശ്ര സന്ദർശിച്ചിരുന്നു. കർഷക കൂട്ടക്കൊല അബദ്ധത്തിൽ സംഭവിച്ചതല്ലെന്നും കൃത്യമായി പദ്ധതി തയാറാക്കി നടപ്പാക്കിയതാണെന്നും റിപ്പോർട്ടിൽ പറയുന്നു. കേസന്വേഷണത്തിലെ വീഴ്ചകൾ പലവട്ടം ചൂണ്ടിക്കാട്ടിയ കോടതി, അന്വേഷണം വേഗത്തിലാക്കാൻ ആവശ്യപ്പെട്ടിരുന്നു.

Related posts

Leave a Comment