Kannur
കണ്ണൂരിൽ ആസിഡ് ചോർച്ച; 10 വിദ്യാർഥികളെ ദേഹാസ്വാസ്ഥ്യംമൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കണ്ണൂർ: പഴയങ്ങാടി രാമപുരത്തെ ഹൈഡ്രോക്ലോറിക് ആസിഡ് ചോർച്ച പരിഹരിക്കാനുള്ള നടപടികൾ പുരോഗമിക്കവെ സമീപത്തുള്ള കോളജ് വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം. രാമപുരം ക്രസന്റ് നഴ്സിങ് കോളജിലെ 10 വിദ്യാർഥികൾക്കാണു ശ്വാസതടസം അനുഭവപ്പെട്ടത്.
അഫ്‌സാന (20), ഫാത്തിമത്ത് സഫ്ന (21) എന്നീ വിദ്യാർഥികളെ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളജിലും സാന്ദ്ര (20), അമീഷ (19), റുമൈന (21), ജ്യോതിലക്ഷ്മി (22), അപർണ (21), ഹിബ (21), രേണുക (21) അർജുൻ (21) എന്നിവരെയാണ് ദേഹാസ്വാസ്ഥ്യംമൂലം പഴയങ്ങാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് ഹൈഡ്രോക്ലോറിക് ആസിഡുമായി പോയ ടാങ്കർ ലോറിയുടെ വാൽവിലൂടെ ആസിഡ് ചോർന്നത്. ലോറിയിൽനിന്ന് ആസിഡ് മാറ്റാൻ തുടങ്ങി. ഈ ഭാഗത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
Kannur
വോട്ടിംഗ് ദിനത്തിൽ കത്തിപ്പടർന്ന് ഇ.പി ജയരാജന്റെ ആത്മകഥ ‘കട്ടൻചായയും പരിപ്പു വടയും’; പി.സരിൻ അവസരവാദിയെന്നും വിമർശനം
കണ്ണൂർ: വോട്ടിംഗ് ദിനത്തിൽ പാർട്ടിയെ വെട്ടിലാക്കി സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജ യരാജന്റെ ആത്മകഥ. ‘കട്ടൻചായയും പരിപ്പു വടയും – ഒരു കമ്യൂണിസ്റ്റിൻ്റെ ജീവിതം’ എന്ന് പേരിട്ടിരിക്കുന്ന പുസ്‌തകത്തിൽ നിരവധി തുറന്നുപറച്ചിലുകളാണുള്ളത്. പുറത്തുവന്ന ആത്മകഥാംശങ്ങൾ ചൂടുപിടിച്ച ചർച്ചകൾക്കാണ് വഴിവച്ചിരിക്കുന്നത്.
പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർഥി പി.സരിൻ അവസരവാദിയാണെന്ന് പുസ്‌തകം പറയുന്നു. സ്വതന്ത്രർ വയ്യാവേലി ആകും. ഇഎംഎസ് തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. പി.വി. അൻവറിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടിയാണ് ഇപിയുടെ വിമർശനം.
എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്നും മാറ്റിയതിൽ തനിക്ക് മനഃപ്രയാസം ഉണ്ടെന്നും പാർട്ടി തന്നെ മനസിലാക്കിയില്ലെന്നും അദ്ദേഹം പറയുന്നു. പ്രകാശ് ജാവ്‌ദേക്കർ കൂടിക്കാ ഴ്ച വിവാദം ആക്കിയതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം തുറന്നടിക്കുന്നു. തന്റെ നിലപാട് കേന്ദ്ര കമ്മിറ്റിയിൽ വിശlദീകരിച്ചു. കൂടിക്കാഴ്‌ച വ്യക്തിപരമായിരുന്നു. ഒന്നര വർഷത്തിന് ശേഷം അത് വിവാദമാക്കി യതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. ശോഭ സുരേന്ദ്രൻ പറഞ്ഞത് പച്ചക്കള്ളം. ശോഭയെ കണ്ടത് ഒരു തവണ മാത്രമാണ്. അതും പൊതുസ്ഥലത്ത് വെച്ചാണെന്നും അദ്ദേഹം പറയുന്നു. മരിക്കുംവരെ സിപിഎം ആയിരിക്കും. പാർട്ടി വിടുമെന്ന് സ്വപ്നം കണ്ടാൽ താൻ മരിച്ചു എന്നർഥമെന്നും അദ്ദേഹം പറയുന്നു.
“കട്ടൻചായയും പരിപ്പുവടയും – ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം’ എന്ന പേരിലാണ് ആത്മകഥ പുറത്തിറങ്ങുന്നത്. ഡിസി ബുക്സ‌് ആണ് പ്രസാധകർ. പുസ്തതകത്തിന്റെ കവർപേജ് ഡിസി ബുക്സ് നേരത്തെ പുറത്തിറക്കിയിരുന്നു. പുസ്തകം ഇന്നുമുതൽ വായനക്കാർക്ക് മുന്നിലെത്തുമെന്നാണ് വിവരം
Kannur
മുനമ്പം: വര്‍ഗീയ ശക്തികള്‍ക്ക് മുതലെടുപ്പിന് സംസ്ഥാന സർക്കാർ സൗകര്യമൊരുക്കുന്നു; കെ.സി. വേണുഗോപാല്‍
കണ്ണൂർ: മുനമ്പം വിഷയത്തില്‍ സര്‍ക്കാര്‍ ശാശ്വത പരിഹാരം കാണണമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. മുനമ്പം വിഷയത്തില്‍ വര്‍ഗീയ ശക്തികള്‍ക്ക് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുമ്ബോള്‍ അതിനുള്ള സൗകര്യമാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. കുടിയിറക്കല്‍ ഭീഷണി നേരിടുന്ന അന്തേവാസികളുടെ ആശങ്ക പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ മനഃപൂര്‍വമായ കാലതാമസം വരുത്തി. സംഘ്പരിവാറിന് വിഷലിപ്തമായ വര്‍ഗീയ ധ്രുവീകരണത്തിലൂടെ രണ്ട് സമുദായങ്ങള്‍ക്കിടയില്‍ സ്പർധ വളര്‍ത്താനുള്ള സൗകര്യം സര്‍ക്കാര്‍ ഒരുക്കിക്കൊടുത്തു.വര്‍ഗീയ ശക്തികള്‍ക്ക് എല്ലാ ആയുധവും നല്‍കുകയാണ് മുഖ്യമന്ത്രിയെന്നും വേണുഗോപാല്‍ കുറ്റപ്പെടുത്തി. സമരം ഉണ്ടായപ്പോള്‍ തന്നെ പ്രശ്‌നബാധിതരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തണമായിരുന്നു. സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന ഉറപ്പ് അവര്‍ക്ക് നല്‍കിയില്ല. സമരക്കാരുടെയും മുസ് ലിം സംഘടനകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രതിനിധികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തണമായിരുന്നു. അങ്ങനെയെങ്കില്‍ സമൂഹത്തെ മലീമസമാക്കുന്ന ബി.ജെ.പിയുടെ വിദ്വേഷ രാഷ്ട്രീയ ഇടപെടലിനെ ഒഴിവാക്കാമായിരുന്നു.
മുസ് ലിം ലീഗ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ വളരെ പോസിറ്റീവായ നിലപാടാണ് ഈ വിഷയത്തില്‍ സ്വീകരിച്ചത്. എന്നാല്‍ പ്രശ്‌നപരിഹാരത്തിന് ഇടപെടുന്നതിന് സര്‍ക്കാര്‍ ഗുരുതരമായ കാലതാമസം വരുത്തി. കേരളത്തിന്‍റെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ക്വട്ടേഷന്‍ ചിലർ ഏറ്റെടുത്തിരിക്കുകയാണ്. ഉത്തരേന്ത്യയിലേത് പോലെ കേരളത്തില്‍ സാമുദായിക സംഘര്‍ഷം ഉണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. മുനമ്ബം വിഷയത്തില്‍ കുടിയിറക്ക് ഭീഷണി നേരിടുന്ന സാധാരണക്കാരായ കുടുംബങ്ങളോടൊപ്പമാണ് കോണ്‍ഗ്രസ്. അവര്‍ക്ക് നിയമപരമായ പരിരക്ഷ നല്‍കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണം എന്നതാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. എന്നാലതിന് മുതിരുന്നതിന് പകരം സംഘ്പരിവാറിന് മുതലെടുപ്പ് നടത്താന്‍ എല്ലാ അവസരവും ഇടതു സര്‍ക്കാര്‍ നല്‍കി. സി.പി.എം ഇക്കാര്യത്തില്‍ ബി.ജെ.പിയുമായി ഡീലുണ്ടാക്കിയിട്ടുണ്ടെന്നും കെ.സി വേണുഗോപാല്‍ ആരോപിച്ചു.
Kannur
കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് നവംബർ 14ന്
കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് നവംബർ 14ന് ‘ ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് തിരഞ്ഞെടുപ്പില്‍ മുൻ പ്രസിഡൻ്റ് പി പി ദിവ്യ വോട്ടു ചെയ്തേക്കും.
ദിവ്യയോട് ജില്ലാ പഞ്ചായത്തംഗമെന്ന പദവി രാജിവയ്ക്കാൻ പാർട്ടി ജില്ലാ നേതൃത്വം ഇതുവരെ ആവശ്യപ്പെടാത്ത സാഹചര്യത്തിലാണിത്. അഡ്വ കെകെ രത്നകുമാരിയാണ് എല്‍ഡിഎഫ് സ്ഥാനാർത്ഥി.
പിപി ദിവ്യസ്ഥാനമൊഴിഞ്ഞതിനു ശേഷം കണ്ണൂർ ജില്ലാ പഞ്ചായത്ത് ഭരണം അനിശ്ചിതത്വത്തിലാണ്
പ്ലാൻ ഫണ്ട് പാസാക്കുന്നതിനായി വൈസ് പ്രസിഡൻ്റായ അഡ്വ. ബിനോയ് കുര്യൻ യോഗം വിളിച്ചു ചേർത്തിരുന്നുവെങ്കിലും പ്രതിപക്ഷ ബഹളത്താല്‍ പിരിച്ചു വിടുകയായിരുന്നു. പിപി ദിവ്യ ജില്ലാ പഞ്ചായത്ത് അംഗത്വം രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ജുബിലി ചാക്കോ, എൻപി ശ്രീധരൻ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രതിഷേധം ഉയർത്തിയത്. ഇതോടെയാണ് യോഗം പിരിച്ചു വിട്ടതായി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിനോയ് കുര്യൻ യോഗം പിരിച്ചു വിട്ടത്. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനത്തേക്ക് പ്രതിപക്ഷം മത്സരിക്കുമെന്നാണ് സൂചന.എന്നാല്‍ ദിവ്യ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനെത്തിയാല്‍ പ്രതിഷേധിക്കാനും ബഹിഷ്കരിക്കാനും സാധ്യതയുണ്ട്.
-
Featured3 months ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Featured3 weeks ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 weeks ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
Education2 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
News3 months ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business3 months ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Education3 months ago
രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെ പട്ടികയില്‍ ഇടം പിടിച്ച് ദേവമാതാ കോളേജ്
-
News3 months ago
സംഭാവന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള ഭേദഗതി ഉത്തരവിൽ വരുത്തണം: സെറ്റോ
You must be logged in to post a comment Login