Connect with us
Your paragraph text

Global

അചന്ത ശരത് കമാലിനും സ്വർണം

Veekshanam

Published

on

ബർമിങ്ഹാം: 2022 കോമൺവെൽത്ത് ​ഗെയിംസിൽ ഇന്ത്യയുടെ തേരോട്ടം തുടരുന്നു. മീറ്റിലെ 21 ാം സ്വർണം നേടി പുരുഷവിഭാ​ഗം സിം​ഗിൾസ് ടേബിൾ ടെന്നിസിൽ ഇന്ത്യയുടെ അചന്ത ശരത് കമാലിനു സുവർണ നേട്ടം. മീറ്റ് ഇന്നു സമാപിക്കും. പുരുഷ വിഭാ​ഗം ഹോക്കിയിലും ഇന്ത്യ സുവർണ പ്രതീക്ഷയിലാണ്.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

ഭൂകമ്പത്തിൽ മരണ സംഖ്യ 5149, തുർക്കിയിൽ അടിയന്തിരാവസ്ഥ

Published

on

  • ജോഷിമഠിൽ വീണ്ടും പിളരുന്നു, കനത്ത ജാ​ഗ്രത

ന്യൂഡൽഹി: തുർക്കി, സിറിയ എന്നിവിടങ്ങളിലെ വൻ ഭൂചലനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലടക്കം തുടർ പ്രകമ്പനങ്ങൾക്കു സാധ്യത. തുർക്കിയിലെ വൻ ഭൂചലനത്തിന്റെ സൂചനയാണോ ഉത്തരാഖണ്ഡിലെ ജോഷിമഠിൽ ഭൂമി പിളരുന്ന സാചര്യത്തിനു പിന്നിലെന്നു ഭൗമ ശാസ്ത്രജ്ഞർ പരിശോധിക്കുന്നുണ്ട്. അതിനിടെ, തുർക്കിയിൽ പ്രസിഡന്റ് റിസെപ് തയ്യിപ് എർഡോ​ഗൻ മൂന്നു മാസത്തെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. തുർക്കിയിൽ 3549 ഉം, തുർക്കിയിൽ 1600ഉം അടക്കം ഇതുവരെ 5149 പേർ കൊല്ലപ്പെട്ടതായി ബിബിസി റിപ്പോർട്ട് ചെയ്തു. മരണ സംഖ്യ ഇനിയും ഉയരും.

ഉത്തരാഖണ്ഡിലെ ജോഷിമഠിൽ ഭൂമിയിലുണ്ടാകുന്ന വിള്ളലുകൾ വീണ്ടും കൂടുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പുതിയ വിള്ളലുകളൊന്നും കണ്ടെത്തിയിട്ടില്ലായിരുന്നു. എന്നാലിപ്പോൾ വീണ്ടും വീടുകളിൽ അടക്കം ഭൂമി രണ്ടായി പിളരുന്ന സാഹചര്യം ഉണ്ടായിരിക്കുകയണ്. മലയോര നഗരത്തിലെ അഞ്ച് പുതിയ കെട്ടിടങ്ങളിൽ വിള്ളലുകൾ രൂപപ്പെട്ടു.

സിംഗ്ധർ വാർഡിലെ വീടുകളിൽ വിള്ളലുകൾ വർധിച്ചതിനെ തുടർന്ന് ക്രാക്കോമീറ്റർ സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി തന്റെ വീടിന് വിള്ളലുകൾ വർധിച്ചതിനാൽ തന്റെ വീട് സുരക്ഷിതമല്ലാതാക്കാൻ പ്രദേശവാസിയായ ആശിഷ് ദിമ്രി പ്രാദേശിക ഭരണകൂടത്തോട് ആവശ്യപ്പെട്ടു. തന്റെ വീട് സുരക്ഷിതമല്ലെന്ന് അടയാളപ്പെടുത്തിയിട്ടില്ലെന്നും കുടുംബത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടില്ലെന്നും ദിമ്രി അവകാശപ്പെട്ടു.

Advertisement
inner ad
Continue Reading

Cinema

നടി ഭാമയും ഭർത്താവും വഴിപിരിയുന്നു

Published

on

കൊച്ചി: മൂന്നു വർഷത്തെ കുടുംബ ജീവിതത്തോട് നടി ഭാമ വിട പറയുന്നു. ഔദ്യോ​ഗികമായി അറിയിപ്പില്ലെങ്കിലും ഭാമയും ഭർത്താവ് അരുൺ ജ​ഗദീഷുമായുള്ള ബന്ധം തകർന്നെന്ന് സോഷ്യൽ മീഡിയ. അവരുമായി ബന്ധപ്പെട്ട സുഹൃത്തുക്കളാണ് വാർത്ത പുറത്തുവിട്ടത്.
ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തെത്തിയ ഭാമ കുടുംബ സദസുകളിലെ ഇഷ്‌ടതാരമാണ്. മലയാളത്തിലെ മുൻനിര നായികയായി ഉയർന്നുവന്ന സമയത്തായിരുന്നു വിവാഹിതയായതും. 2020ൽ ബിസിനസുകാരനായ അരുൺ ജഗദീഷിനെ ഭാമ വിവാഹം കഴിച്ചു. തുടർന്ന് 2020 ഡിസംബറിൽ ദമ്പതികൾക്ക് ഒരു പെൺകുഞ്ഞും പിറന്നു.

ഇതിനിടെ ഭാമ തന്റെ ഭർത്താവിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്തതാണ് സംശയങ്ങൾക്ക് അടിസ്ഥാനം. ഇതോടെ വിവാഹമോചനവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ ശക്തമായി. 2020 ജനുവരിയിലായിരുന്നു ഭാമയുടെയും അരുണിന്റെയും വിവാഹം. കോട്ടയത്ത് വച്ച് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ നടത്തിയ വിവാഹം ആ വർഷത്തെ ഏറ്റവും വലിയ താരവിവാഹങ്ങളിലൊന്നായി മാറി. ദുബായിൽ ബിസിനസുകാരനായ അരുൺ വിവാഹത്തോടെ നാട്ടിൽ സെറ്റിലാവുകയായിരുന്നു. ഭാമയുടെ സഹോദരിയുടെ ഭർത്താവും അരുണും തമ്മിലുള്ള സൗഹൃദമായിരുന്നു ഇവരുടെ വിവാഹത്തിൽ കലാശിച്ചത്.

Advertisement
inner ad
Continue Reading

Featured

തുര്‍ക്കിയിലെ ഭൂകമ്പം; ഘാന ദേശീയ ഫുട്ബോൾ താരം ക്രിസ്റ്റ്യന്‍ അറ്റ്സുവിനെ ജീവനോടെ പുറത്തെടുത്തു

Published

on

അങ്കാറ : തുര്‍ക്കിയിലെ ഭൂകമ്പത്തില്‍ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ഘാന ദേശീയ ഫുട്ബോൾ താരം ക്രിസ്റ്റ്യന്‍ അറ്റ്സുവിനെ ജീവനോടെ പുറത്തെടുത്തു. അദ്ദേഹത്തിന്റെ നിലവിലെ ക്ലബ് ഹാറ്റെയ്‌സ്‌പോറിന്റെ വൈസ് പ്രസിഡന്റ് വിവരം സ്ഥിരീകരിച്ചു.

തലേന്ന് രാത്രി തുര്‍ക്കി സൂപര്‍ ലീഗില്‍ ഇഞ്ച്വറി സമയ ഗോളുമായി സ്വന്തം ടീമിനെ വിജയത്തിലെത്തിച്ച താരമാണ് പുലര്‍ച്ചെയുണ്ടായ ദുരന്തത്തില്‍ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി അത്ഭുതകരമായി രക്ഷപ്പെട്ടിരിക്കുന്നത്.

Advertisement
inner ad

‘പരിക്കേറ്റ ക്രിസ്റ്റ്യന്‍ അറ്റ്സുവിനെ ജീവനോടെ പുറത്തെടുത്തു. നിര്‍ഭാഗ്യവശാല്‍ ഞങ്ങളുടെ ഡയറക്ടര്‍ ടാനര്‍ സാവുട്ട് ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നു’ – ക്ലബ്ബ് വൈസ് പ്രസിഡന്റ് മുസ്തഫ ഒസാക്ക് റേഡിയോ ഗോള്‍ഡിനോട് പറഞ്ഞു.

Advertisement
inner ad
Continue Reading

Featured